കേരളത്തിന് ഏറ്റവും മികച്ച ചായ ഒരുക്കാന്‍ നെസ്‌ലേ എവരിഡേയും ടാറ്റ ടീ കണ്ണന്‍ ദേവനും കൈകോര്‍ക്കുന്നു

EVDxKanan Devan_Article_1240X650
SHARE

കേരളക്കരയ്ക്ക് ഏറ്റവും മികച്ച ചായ നല്‍കാനായി പ്രിയ ബ്രാന്‍ഡുകളായ നെസ്‌ലേ എവരിഡേയും ടാറ്റാ ടീ കണ്ണന്‍ ദേവനും കൈകോര്‍ക്കുന്നു. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട തേയില നിർമാതാക്കളായ കണ്ണന്‍ ദേവന്‍റെയും ചായയുടെ പെര്‍ഫക്ട് പങ്കാളിയായ എവരിഡേയുടെയും ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തമാണ് ഇത്. ഈ സംയുക്ത സംരംഭത്തിന്‍റെ ഭാഗമായി ഇരു ബ്രാന്‍ഡുകളും ഒരുമിച്ച് വാങ്ങാന്‍ കഴിയുന്ന പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

400 ഗ്രാം നെസ്‌ലേ എവരിഡേ പായ്ക്കിനൊപ്പം 100 ഗ്രാം കണ്ണന്‍ ദേവന്‍ ചായപ്പൊടിയും 250 ഗ്രാം കണ്ണന്‍ ദേവന്‍ തേയില പായ്ക്കിനൊപ്പം 15 ഗ്രാം നെസ്ലേ എവരിഡേയും ഉപഭോക്താക്കള്‍ക്ക് പങ്കാളിതത്തതിന്‍റെ ഭാഗമായി ഇനി മുതല്‍ സൗജന്യമായി ലഭിക്കും.  

കേരളം എന്നും രുചിച്ച് കുടിച്ചിരുന്ന തനത് ചായ കൂട്ടാണ് കണ്ണന്‍ ദേവനിലൂടെ ടാറ്റ ടീ നല്‍കുന്നതെങ്കില്‍ ചായയെ കൊഴുത്തതും രുചികരവുമാക്കി  തീര്‍ക്കുന്ന നവ്യാനുഭവമാണ് നെസ്ലേയുടെ എവരിഡേ പങ്കുവയ്ക്കുന്നത്. ഇവ രണ്ടും ഒത്തു ചേരുന്നതോടെ ചായ കുടി ഇനി വേറെ ലെവലാകുമെന്ന് ഉറപ്പ്. എവരിഡേയുടെ പ്രത്യേകമായി തയ്യാറാക്കിയ റെസിപ്പി ഉപഭോക്താക്കള്‍ക്ക് ഓരോ തവണയും കൊഴുത്തതും രുചികരവും മികച്ചതുമായി ചായ നല്‍കുന്നതായി നെസ്‌ലേ സൗത്ത് ഏഷ്യ റീജണ്‍ ഡയറി ബിസിനസ്സ് ഡയറക്ടര്‍ മെഹര്‍നോഷ് മാലിയ പറഞ്ഞു. ചായയുടെ ഏറ്റവും മികച്ച പങ്കാളിയായ നെസ്‌ലേ കേരളത്തിന്‍റെ പ്രിയപ്പെട്ട ബ്രാന്‍ഡായ ടാറ്റാ ടീ കണ്ണന്‍ ദേവനുമായി കൂട്ടുചേരുമ്പോൾ  ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കണ്ണന്‍ ദേവന്‍ മലനിരകളില്‍ നിന്ന് പ്രത്യേകമായി നിര്‍മ്മിക്കപ്പെടുന്ന കണ്ണന്‍ ദേവന്‍ ടീ അതിന്‍റെ പ്രത്യേക നറുമണവുമായി കേരളത്തിലെ ഏറ്റവും പ്രശസ്തമായ തേയില ബ്രാന്‍ഡായി മാറിയതായി ടാറ്റ ടീ പാക്കേജ്ഡ് ബവ്റിജസ്, ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പ്രസിഡന്‍റ് പുനീത് ദാസ് പറഞ്ഞു. ഈ അതുല്യ പങ്കാളിത്തതിനായി നെസ്ലേ ഇന്ത്യയുമായി കൈകോര്‍ക്കുന്നതിലുള്ള ആഹ്ലാദവും അദ്ദേഹം പങ്കുവച്ചു. ഈ സഹകരണം വഴി കേരളത്തിലെ ചായപ്രേമികള്‍ക്ക് മറക്കാനാവാത്ത ചായകുടി അനുഭവം ഒരുക്കാനാകുമെന്നും പുനീത് കൂട്ടിച്ചേര്‍ത്തു. ഇരു ബ്രാന്‍ഡുകളുടെയും ആക്ടിവേഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മ്യൂണിക്കേഷന്‍റെ പിന്തുണയോടെയാണ് സംയുക്ത പ്രചാരണ പരിപാടി നടപ്പാക്കുന്നത്.

English Summary: Nestle Everyday and Tata Tea Kannan Devan Partner for the Perfect cup of tea 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS