ADVERTISEMENT

രുചികരമായ ഭക്ഷണം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? ഭക്ഷണവും സൗഹൃദങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ട്. എങ്ങനെയെന്നെല്ല... നല്ല സൗഹൃദങ്ങളും നല്ല ഭക്ഷണവും ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ് മനസ് നിറയ്ക്കുക. സൗഹൃദ ദിനത്തിൽ കരീന കപൂർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രവും മേൽപറഞ്ഞ കാര്യത്തെ പിന്തുണക്കും. കാരണം തന്റെ എക്കാലത്തെയും വലിയ ഇഷ്ടം എന്ന് കുറിച്ച് കൊണ്ട് കരീന പങ്കുവച്ചിരിക്കുന്ന ചിത്രം സ്പാഗെറ്റിയുടേതാണ്. തന്റെ പ്രണയത്തിനു സൗഹൃദ ദിനാശംസകൾ നേർന്നുകൊണ്ടുള്ളതാണ് ചിത്രവും കുറിപ്പും. ഇഷ്ട വിഭവം ആസ്വദിച്ചു കഴിക്കുന്നതിന്റെ ചെറുപുഞ്ചിരിയും ബോളിവുഡ് സുന്ദരിയുടെ മുഖത്തുണ്ട്.

 

''സന്തോഷകരമായ സൗഹൃദ ദിനാശംസകൾ എന്റെ പ്രണയത്തിന്...എന്നർത്ഥമാക്കുന്ന വരികളാണ് സ്പാഗെറ്റി കഴിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു താരം കുറിച്ചിരിക്കുന്നത്. ''ഓരോ തവണ വായിലെടുത്തു വെയ്ക്കുമ്പോഴും എനിക്ക് എത്രമാത്രം സന്തോഷം ലഭിക്കുന്നുണ്ടെന്ന് നിനക്കു   നല്ലതുപോലെ അറിയാം. എല്ലായ്‌പ്പോഴും സ്പാഗെറ്റി ഗേൾ ആണ്''. എന്നിങ്ങനെ പോകുന്നു കരീന തന്റെ ഏറ്റവും വലിയ ഇഷ്ടത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കുറിപ്പ്. പ്രശസ്തരടക്കം ധാരാളം പേർ സൗഹൃദ ദിനത്തോട് അനുബന്ധിച്ചു സുഹൃത്തുക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടു കുറിപ്പുകൾ എഴുതിയപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണത്തിന്റെ ചിത്രവും അതാണ് തനിക്കേറെ ആനന്ദം നൽകുന്ന സൗഹൃദവുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരസുന്ദരി.

 

കരീനയുടെ ആ മനോഹര ചിത്രത്തിന് താഴെ സുഹൃത്തുക്കളും ആരാധകരുമടക്കം ധാരാളം പേരാണ് കമെന്റുകൾ എഴുതിയിരിക്കുന്നത്. കരീനയുടെ ഏറ്റവും അടുത്ത സുഹൃത്തായ അമൃത അറോറ ഒരു പൊട്ടിച്ചിരിയോടെ ഹൃദയത്തിന്റെ ഇമോജി ചിത്രത്തിന് താഴെ കമെന്റ് ആയി രേഖപ്പെടുത്തിയപ്പോൾ ഞാനുമൊരു സ്പാഗെറ്റി ഗേൾ ആണ്, നമുക്ക് ഒരുമിച്ചു ലഞ്ചിന്‌ പോയാലോ എന്നാണ് ഒരു ആരാധികയുടെ ചോദ്യം. ധാരാളം പേർ തങ്ങൾക്കും സ്പാഗെറ്റി ഇഷ്ടമാണെന്നു കരീനയുടെ ചിത്രത്തിനും കുറിപ്പിനും നിറഞ്ഞ സ്നേഹം നൽകി കൊണ്ട് എഴുതിയിട്ടുണ്ട്

English Summary: Kareena Kapoor Khan Post Friendship day Wishes to her true pal spaghetti

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com