അടുക്കളയിൽ ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

cooking-gas
Image Credit: beaer_photo/Istock
SHARE

പാചകവാതകത്തിന്‍റെ വില അടിക്കടി മുകളിലേക്ക് പോകുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ അടുക്കളയില്‍ ഗ്യാസ് ഇല്ലാതെ ഒരു ദിവസം പോലും  മുന്നോട്ടുപോകാനുമാവില്ല. അപ്പോള്‍ ഗ്യാസ്, സുരക്ഷിതമായി വളരെ കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.

1. ചോർച്ചയുണ്ടോയെന്ന് പരിശോധിക്കുക : ഗ്യാസ് ഹോസും കണക്ഷനുകളും ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലൂടെ ഗ്യാസ് ചോരുന്നുണ്ടോ എന്ന് പതിവായി പരിശോധിക്കുക. അതിനായി, കണക്ഷനുകളിൽ സോപ്പ് വെള്ളം തളിച്ച്, കുമിളകള്‍ വരുന്നുണ്ടോ എന്ന് നോക്കുക.

2. ശരിയായ സംഭരണം: ഗ്യാസ് സിലിണ്ടർ നേരിട്ട് സൂര്യപ്രകാശവും ചൂടും തട്ടാതെ,നന്നായി വായുസഞ്ചാരമുള്ളതും വരണ്ടതുമായ സ്ഥാനത്ത് സൂക്ഷിക്കുക.

3. റെഗുലേറ്റർ ഉപയോഗിക്കുക: ഗ്യാസിന്‍റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനും ഗ്യാസ് പാഴായിപ്പോകുന്നത് തടയുന്നതിനുമായി ഉയർന്ന നിലവാരമുള്ള ഗ്യാസ് റെഗുലേറ്റർ സ്ഥാപിക്കുക.

4. ഗ്യാസ് വാൽവ് ഓഫാക്കുക: ഉപയോഗിക്കാത്തപ്പോഴും പാചകം പൂർത്തിയായ ശേഷവും സിലിണ്ടറിലെ ഗ്യാസ് വാൽവ്  ഓഫ് ചെയ്യുക.

5. ഉചിതമായ പാത്രങ്ങള്‍ ഉപയോഗിക്കുക: ഗ്യാസ് പാഴായിപ്പോകുന്നത് തടയാന്‍, ബർണറിന്‍റെ വലുപ്പവുമായി പൊരുത്തപ്പെടുന്ന പാത്രങ്ങള്‍ ഉപയോഗിക്കുക. 

6. മൂടിവച്ച് പാചകം ചെയ്യുക: പാത്രങ്ങള്‍ മൂടിവച്ച് പാചകം ചെയ്യുന്നത് ചൂട് നിലനിർത്താനും പാചക സമയം കുറയ്ക്കാനും ഗ്യാസ് ലാഭിക്കാനും സഹായിക്കുന്നു.

7. തീജ്വാലയുടെ വലുപ്പം ക്രമീകരിക്കുക: ഓരോ വിഭവം പാചകം ചെയ്യുമ്പോഴും, അത് വേവാന്‍ ആവശ്യമായ അളവില്‍ ജ്വാല ക്രമീകരിക്കുക. പാചകത്തില്‍ ഉടനീളം കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്ന തരത്തില്‍ തീ മുഴുവനായി കൂട്ടിയിടരുത്.

8. ബർണറുകൾ വൃത്തിയായി സൂക്ഷിക്കുക: ഗ്യാസിന്‍റെ ശരിയായ പ്രവാഹവും കാര്യക്ഷമതയും ഉറപ്പാക്കാൻ ബർണറുകൾ പതിവായി വൃത്തിയാക്കുക.

9. കാര്യക്ഷമമായ പാചക രീതികൾ പരിശീലിക്കുക: വേഗത്തിൽ പാചകം ചെയ്യുന്നതിനും ഊർജ സംരക്ഷണത്തിനുമായി പ്രഷർ കുക്കറുകൾ ഉപയോഗിക്കുക.

English Summary: checkout Safety Measures to Take to Enable Your Cooking Gas Last Longer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS