ഗുലാബ് ജാമുനും ഐസ്ക്രീമും! ഇങ്ങനെയും ദോശ ഉണ്ടാക്കാമോ?

dosa2
Image Credit: Maya @Sharanyashettyy/Twitter
SHARE

ദോശയിലെ പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല. പലതരത്തിലുള്ള ദോശകൾ നമ്മൾ കണ്ടിട്ടുണ്ട്. മസാല ദോശ, നെയ്റോസ്റ്റ്, പേപ്പർ ദോശ, ക്രിസ്പി ദോശ, ചീസ് ദോശ തുടങ്ങി പല രുചിയിലും ഭാവത്തിലും ദോശകൾ ലഭിക്കുന്നുണ്ട് പക്ഷേ ഏറ്റവും അധികം കൂടുതൽ പരീക്ഷണങ്ങൾ നേരിടുന്ന ഒരു വിഭവം കൂടിയായിരിക്കും ചിലപ്പോൾ ദോശ. സാമ്പാറിന്റെയും തേങ്ങാ ചട്ണിയുടെയും കൂടെ നമ്മുടെ മുന്നിലെത്തുന്ന ദോശകൾ പലരുടേയും ഇഷ്ട ഭക്ഷണം കൂടിയാണ്. എന്നാൽ പുതിയ ദോശ വെറൈറ്റി കേട്ട ദോശ പ്രേമികൾ അല്ലാത്തവർ പോലും ഞെട്ടിയിരിക്കുകയാണ്.

ഗുലാബ് ജാമുനും ഐസ്ക്രീം ചേർത്തുണ്ടാക്കിയ ദോശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ ഒരു തെരുവ് കച്ചവടക്കാരൻ ചൂടുള്ള പ്ലേറ്റിൽ വച്ചിരിക്കുന്ന ദോശയിൽ ചെറിയ വലുപ്പത്തിലുള്ള ഗുലാബ് ജാമുനുകളും ഒപ്പം ഐസ്ക്രീമും ചേർക്കുന്നത് കാണാം. അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് , ഒരു വലിയ വാനില ഐസ്ക്രീം, മുകളിൽ ഒരു ഗുലാബ് ജാമുൻ ഇങ്ങനെയാണ് ഈ വെറൈറ്റി ദോശയെ ആ കടക്കാരൻ ഒരുക്കിയിരിക്കുന്നത്. 

നിങ്ങൾ ഇത് കഴിക്കുമോ എന്നായിരുന്നു ഇത് ട്വീറ്റ് ചെയ്ത ആൾ വിഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. ആളുകൾ യഥാർത്ഥത്തിൽ അത്തരം വിചിത്രമായ കോമ്പിനേഷനുകൾ കഴിക്കുന്നുണ്ടോ അതോ ഇത് റീലുകളിൽ മാത്രമായി കാണുന്നതാണോ എന്ന് ചിലർ ആശ്ചര്യപ്പെട്ടപ്പോൾ, ഇതൊക്കെ വെറും പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നു. പല തരത്തിലുള്ള ഫൂഡ് പരീക്ഷണങ്ങളും ഇപ്പോൾ റീൽസിലും മറ്റുമായി കണ്ടുവരുന്നുണ്ട്. സത്യത്തിൽ ഇതൊക്കെ ആളുകൾ കഴിക്കുന്നുണ്ടോ എന്ന ചോദ്യം നിലനിൽക്കുമ്പോൾ തന്നെ ഇത്തരം വിഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ് എന്നത് മാറ്റിനിർത്താനാവാത്ത കാര്യമാണ്. 

English Summary: Bizarre combination of Gulab Jamun dosa with ice-cream goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA