ഇന്ത്യൻ അമ്മായിയമ്മയുടെ പാചകകുറിപ്പുകൾ പരീക്ഷിച്ച് ജർമൻ മരുമകൾ; വൈറലായി വിഡിയോ

cooking
Image Credit: we_coffeemilkfamily/Instagram
SHARE

പല രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഫൂഡ് വിഡിയോകളിൽ കാണുന്നവ വീട്ടിൽ പരീക്ഷിച്ച് നോക്കാറുമുണ്ട്. എന്നാൽ നമ്മുടെ വിഭവങ്ങൾ മറ്റു രാജ്യക്കാർ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു എന്നറിയുമ്പോൾ പ്രത്യേക സന്തോഷം തോന്നാറില്ലേ. ജർമൻകാരിയായ ഇന്ത്യൻ മരുമകൾ തന്റെ അമ്മായിയമ്മയിൽ നിന്നും പഠിച്ചെടുത്ത റെസിപ്പികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ആൻഡ്രിയ എന്ന ഈ വീട്ടമ്മ സോഷ്യൽ മീഡിയയിൽ താരമായി. 

ഇപ്പോൾ വൈറലായിരിക്കുന്ന ആൻഡ്രിയയുടെ വിഡിയോയിൽ ഉരുളക്കിഴങ്ങും ബജി മുളകും കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവമാണ്. ഈ റെസിപ്പി താൻ തന്റെ ഇന്ത്യക്കാരിയായ അമ്മായിയമ്മയിൽ നിന്നും പഠിച്ചെടുത്തതാണെന്ന് ആൻഡ്രിയ പറയുന്നു. വിഡിയോയിൽ ആൻഡ്രിയ വളരെ അനായാസമായി ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചെടുക്കുന്നതും മറ്റു ചേരുവകൾ ചേർക്കുന്നതും എല്ലാം കാണിക്കുന്നുണ്ട്. നമ്മുടെ ഇന്ത്യൻ പാചകരീതിയെ ഇത്ര ലാഘവത്തോടെ വിദേശിയർ ചെയ്യുന്നത് കാണുമ്പോൾ ചെറിയ ആശ്ചര്യം തോന്നാതില്ല. ഈ വിഭവത്തിന് പ്രത്യേക പേര് ഒന്നുമില്ലെങ്കിലും മേക്കിങ് വളരെ മനോഹരമായി ആൻഡ്രിയ ചെയ്യുന്നുണ്ട്.

ചട്ടിയിൽ, എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, ഇഞ്ചി, മസാലപ്പൊടികൾ എന്നിവ ചേർക്കുന്നു. തുടർന്ന് ഈ മിശ്രിതത്തിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത് രണ്ടും നന്നായി യോജിപ്പിച്ച ശേഷം ചുവന്ന വലിയ മുളക് നടുവേ കീറി അതിനുള്ളിലേക്ക് ഈ ഉരുളക്കിഴങ്ങ് മിശ്രിതം ഫില്ലിംഗ് ആയി ചേർക്കുന്നു. ആദ്യം ഈ സ്റ്റഫ് ചെയ്ത മുളക് ഒരു ഫ്രൈ പാനിൽ വച്ച് തിരിച്ചും മറിച്ചും ചെറിയ രീതിയിൽ മൊരിച്ചെടുക്കുന്നു. അതിനുശേഷം അത് ഓവനിൽ വെച്ച് ബേക്ക് ചെയ്തെടുക്കുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഇതിനോടൊപ്പം കഴിക്കാനായി ആൻഡ്രിയ ഉണ്ടാക്കിയത് ചപ്പാത്തിയാണ്. ആൻഡ്രിയയുടെ ചപ്പാത്തി ഉണ്ടാക്കുന്നതിനും കയ്യടി ഏറെയാണ്. ഒരു ഇന്ത്യൻ വീട്ടമ്മ എങ്ങനെയാണോ ചപ്പാത്തി വളരെ മനോഹരമായി ഉണ്ടാക്കുന്നത് അതേ രീതിയിൽ തന്നെയാണ് ആൻഡ്രിയ ചപ്പാത്തി പരത്തി ചുട്ടെടുക്കുന്നത്. 

വിഡിയോ കാണാം

വിഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ ആൻഡ്രിയ തന്റെ അമ്മായിഅമ്മയ്ക്ക് നന്ദി പറയുന്നുണ്ട്. ഭർത്താവിന്റെ അമ്മയിൽ നിന്നും പഠിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ അറിവുകളിൽ ഒന്നാണെന്നും പറഞ്ഞുതരുന്ന റെസിപ്പികളിൽ പലതും താൻ തയാറാക്കി നോക്കാറുണ്ടെന്നുമൊക്കെ ആൻഡ്രിയ പറയുന്നുണ്ട്. ഏതായാലും ഇന്ത്യൻ മരുമകൾ തന്റെ അമ്മായിയമ്മയുടെ പാചകക്കുറിപ്പ് പ്രകാരം ഉണ്ടാക്കിയ വിഭവത്തിന് ഇൻസ്റ്റയിൽ 1 മില്യണിലധികം കാഴ്ചക്കാർ ഇപ്പോൾ തന്നെ ആയിക്കഴിഞ്ഞു. ഒരു സാധാരണ ഇന്ത്യൻ വീട്ടമ്മയെ പോലെ തോളിൽ ഒരു തോർത്തുമിട്ട് അനായാസമായി അടുക്കളപ്പണികൾ എടുക്കുന്ന ആൻഡ്രിയയുടെ വിഡിയോകൾക്ക് നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കാറ്. ‌പലതരത്തിലുള്ള ഇന്ത്യൻ വിഭവങ്ങൾ പ്രത്യേകിച്ച് പഞ്ചാബി രുചിയിലുള്ള ഫൂഡുകൾ ആൻഡ്രിയ തയാറാക്കാറുണ്ട്. ഒരു പഞ്ചാബ് സ്വദേശിയാണ് ജർമൻ കാരിയായ ആൻഡ്രിയയെ വിവാഹം ചെയ്തിരിക്കുന്നത്. 

English Summary: Viral: German Woman Cooks Recipe By Indian Mother-In-Law, Wins Over Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS