ADVERTISEMENT

നല്ല മസാലയൊക്കെ ഇട്ട കറി ഉണ്ടാക്കിക്കഴിഞ്ഞ്, നന്നായി കഴുകിയ ശേഷവും പാത്രങ്ങളില്‍ നിന്നും ഉള്ളിയുടെ ഗന്ധം മുഴുവനായും പോകണം എന്നില്ല. ഇതേ പാത്രത്തില്‍ മറ്റെന്തെങ്കിലും വിഭവം ഉണ്ടാക്കുമ്പോഴായിരിക്കും അതിന്‍റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. ഉദാഹരണത്തിന്‌, ഉള്ളിക്കറി വച്ച പാത്രത്തില്‍ പായസം വച്ചാല്‍ എങ്ങനെയിരിക്കും! എന്നാല്‍, പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉള്ളിയുടെ ദുര്‍ഗന്ധം പൂര്‍ണമായും ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്ന് നോക്കാം.

 

നാരങ്ങ

 

പാത്രങ്ങളിൽ നിന്ന് ഉള്ളി ഗന്ധം ഇല്ലാതാക്കാന്‍, നാരങ്ങയുടെ നീര് വളരെ ഫലപ്രദമാണ്. ഇതിനായി ഒരു പാത്രം വെള്ളത്തിൽ നാരങ്ങയുടെ നീര് പിഴിയുക. ദുര്‍ഗന്ധമുള്ള പാത്രങ്ങൾ ഈ നാരങ്ങാവെള്ളത്തിൽ മുക്കി ഒരു രാത്രി വയ്ക്കുക. പിറ്റേദിവസം ഈ പാത്രം നന്നായി കഴുകി എടുക്കാം.

 

കറുവപ്പട്ട

 

കറുവപ്പട്ട വിവിധ വിഭവങ്ങൾക്ക് മനോഹരമായ സുഗന്ധം നല്‍കുക മാത്രമല്ല, ഭക്ഷണാവശിഷ്ടങ്ങള്‍ മൂലം ഉണ്ടാകുന്ന ദുര്‍ഗന്ധം അകറ്റാനും സഹായിക്കും. ഇതിനായി കുറച്ച് കറുവപ്പട്ട എടുത്ത്, കുറച്ച് വെള്ളത്തിൽ തിളപ്പിക്കുക. ഇത് തണുപ്പിക്കുക. വലിയൊരു പാത്രത്തില്‍ ഈ വെള്ളം എടുത്ത്, അതിലേക്ക് ദുര്‍ഗന്ധമുള്ള പാത്രം മുക്കിവയ്ക്കുക. രാത്രി മുഴുവന്‍ ഇങ്ങനെ വച്ച ശേഷം, രാവിലെ കഴുകിക്കളയാം.

 

ബേക്കിങ് സോഡയും വെള്ളവും

 

ദുര്‍ഗന്ധം ആഗിരണം ചെയ്യാന്‍ വളരെ ഫലപ്രദമാണ് ബേക്കിങ് സോഡ. പാത്രങ്ങളിൽ നിന്നുള്ള ഉള്ളി ദുർഗന്ധം നിർവീര്യമാക്കാൻ ഇതിന് കഴിയും. ഇതിനായി, സോഡ വെള്ളത്തിൽ കലർത്തി ഒരു പേസ്റ്റ് ഉണ്ടാക്കുക. ദുര്‍ഗന്ധമുള്ള പാത്രങ്ങളിൽ ഈ പേസ്റ്റ് പുരട്ടുക. ഒരു അരമണിക്കൂര്‍ ഇങ്ങനെ പുരട്ടിവച്ച ശേഷം, എടുത്ത് കഴുകിക്കളയാം.

 

കാപ്പി പൊടി

ദുര്‍ഗന്ധമുള്ള പാത്രത്തിനുള്ളില്‍ കുറച്ച് കാപ്പിപ്പൊടി എടുത്ത് സൂക്ഷിക്കുക. കാപ്പിപ്പൊടിയുടെ രൂക്ഷഗന്ധം, ഉള്ളിയുടെ ദുര്‍ഗന്ധം നിര്‍വീര്യമാക്കും.

 

വെളുത്ത വിനാഗിരി

 

വെളുത്ത വിനാഗിരിക്ക് ശക്തമായ ക്ലീനിംഗ്, ഡിയോഡറൈസിംഗ് ഗുണങ്ങൾ ഉണ്ട്. ഇതിനായി വെള്ള വിനാഗിരിയും വെള്ളവും തുല്യ അളവില്‍ എടുത്ത് ഒരു പാത്രത്തില്‍ നിറയ്ക്കുക. ദുര്‍ഗന്ധമുള്ള പാത്രങ്ങൾ ഈ ലായനിയിൽ മുക്കി 15 മുതൽ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. ശേഷം ഈ പാത്രങ്ങള്‍ പുറത്തെടുത്ത് ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക. ഇത് നന്നായി ഉണക്കിയ ശേഷം മാത്രം എടുത്തു വയ്ക്കാന്‍ ശ്രദ്ധിക്കുക.

English Summary: Get Rid Of Onion Smell With These Steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com