മുളകുപൊടിയില്‍ മായമുണ്ടോ? തിരിച്ചറിയാന്‍ വഴിയുണ്ട്

chilly-powder
Image Credit: subodhsathe/istock
SHARE

പണ്ടൊക്കെ വീട്ടില്‍ത്തന്നെ ഉണക്കിപ്പൊടിച്ച മുളകുപൊടിയായിരുന്നു വീടുകളില്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് കാലം മാറിയതോടെ അതിനൊന്നും സമയമില്ലാതായി. കറികളില്‍ ചേര്‍ക്കാന്‍ ആയിരക്കണക്കിന് ബ്രാന്‍ഡുകളുടെ മുളകുപൊടികള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയില്‍ പലതും ശരിയായ മുളകുപൊടി അല്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം.

നിറവും സ്വാദും വര്‍ധിപ്പിക്കാന്‍ ഒട്ടേറെ കൃത്രിമ രാസവസ്തുക്കളും മറ്റും മുളകുപൊടിയില്‍ കലര്‍ത്തുന്നു. ഇവയില്‍ പലതും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് വരെ കാരണമാകുന്നവയാണ്.വീട്ടില്‍ വാങ്ങുന്ന മുളകുപൊടിയില്‍ മായമുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. അവ എന്തൊക്കെയാണ് എന്നറിയാം.

∙ കല്ലും മണ്ണും കളറും

തൂക്കം കൂടാനും കാണുമ്പോഴുള്ള ഭംഗിക്കുമെല്ലാമാണ് ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നത്. മുളകുപൊടിയിൽ സാധാരണയായി ഇഷ്ടികപ്പൊടി, ഉപ്പ് പൊടി, ടാൽക്ക് പൊടി, സോപ്പ് സ്റ്റോണ്‍ എന്നിങ്ങനെയുള്ള വസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. നിറം കൂട്ടാനായി, ഹാനികരമായ കൃത്രിമനിറങ്ങളുടെ ഉപയോഗവും കാണാം.

∙ എങ്ങനെ കണ്ടെത്താം?

മുളകുപൊടിയിലെ മായം വീട്ടില്‍ തന്നെ കണ്ടെത്താം. ഇതിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുക. മുളക്പൊടിയില്‍ ഇഷ്ടികപ്പൊടിയോ മറ്റോ ചേര്‍ത്തിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ അതിന്‍റെ നിറം നന്നായി മാറും. ചുവപ്പ് കലര്‍ന്ന തവിട്ടുനിറമോ ഓറഞ്ച് നിറമോ ആയിരിക്കും വെള്ളം.

ശുദ്ധമായ മുളകുപൊടി വെള്ളത്തില്‍ ഇടുമ്പോള്‍ അത് പതിയെ താഴേക്ക് അടിയും. വെള്ളത്തിന്‍റെ നിറം ചെളി കലക്കിയത് പോലെയാവില്ല. കല്ലു പൊടിച്ചു ചേര്‍ത്തിട്ടുണ്ടെങ്കില്‍ അടിയില്‍ വെള്ള നിറത്തിലുള്ള അവശിഷ്ടം അടിയുന്നത് കാണാം.

അടിഞ്ഞ മുളകുപൊടി കയ്യിലെടുത്ത് മെല്ലെ ഉരച്ചു നോക്കുക. തരി തരിയായി തോന്നുന്നുണ്ടെങ്കില്‍ ഇതില്‍ ഇഷ്ടികപ്പൊടിയോ മണലോ ചേര്‍ത്തിട്ടുണ്ട് എന്നാണ് അര്‍ഥം. വഴുവഴുപ്പ് പോലെ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സോപ്പ് സ്റ്റോണ്‍ ചേര്‍ത്തിട്ടുണ്ടാകാം.

English Summary: How to check for adulteration in Red Chilli Powder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS