അടുക്കളയിൽ ഷെല്‍ഫിൽ പയറും പരിപ്പും കടലയും ഉഴുന്നുമൊക്കെ ചില്ലുകുപ്പികളിൽ നിറഞ്ഞിരിക്കുന്നത് കാണുന്നത് തന്നെ രസകരമാണ്. അടുക്കളയിൽ എല്ലാം നിറഞ്ഞിരിക്കുന്നതാണ് മിക്ക വീട്ടമ്മമാർക്കും ഇഷ്ടം. ഇതുമാത്രമല്ല അച്ചറുകളടക്കം ചിപ്സ് െഎറ്റംസും ചില്ലുകുപ്പികളിൽ നിറയ്ക്കുന്നതാണ് നല്ലത്. കാഴ്ചയിലും ആരോഗ്യത്തിലും അതു തന്നെയാണ് നല്ലത്. കടകളിൽ നിന്നും ജാമും മറ്റു സാധനങ്ങളും വാങ്ങുമ്പോൾ കിട്ടുന്ന പൊട്ടുന്ന കുപ്പികൾ കഴുകിയെടുത്ത് മറ്റുള്ളവ ഇട്ട് വയ്ക്കാൻ മിക്കവരും എടുക്കാറുണ്ട്. അതിലേ ഏറ്റവും വലിയ പ്രശ്നം കുപ്പികളുടെ പുറത്തുള്ള ലേബലുകളാണ്. അത് ഇളക്കി കളയുക എന്നത് വളരെ പാടുള്ളകാര്യമാണ്.
സ്റ്റിക്കര്‍ മാറ്റിയാലേ കുപ്പി നല്ല വൃത്തിയുള്ളതാകൂ, കൂടാതെ എന്തെങ്കിലും നിറച്ചുവച്ചാല്‍ എളുപ്പത്തിൽ കാണാനും പറ്റും. സ്റ്റിക്കർ പതിപ്പിച്ച കുപ്പികൾ വെള്ളത്തിലും ഇളം ചൂടുവെള്ളത്തിലുമൊക്കെ ഇട്ട് മണിക്കൂറുകളോളം വയ്ക്കാറുണ്ട്. സോപ്പു ബ്രേഷും ഉപയോഗിച്ച് ഉരച്ചെടുത്താലും പൂർണമായും വൃത്തിയാകില്ല. ഇനി ആ ടെൻഷൻ വേണ്ട, കുപ്പിയിലെ ലേബൽ മുഴുവനായും കളഞ്ഞ് വൃത്തിയുള്ളതാക്കി മാറ്റാം. ഇതൊന്നും പരീക്ഷിക്കാം.
∙ഒരു പാത്രത്തിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണയും അതേ അളവിൽ ബേക്കിങ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. പേസ്റ്റ് പരുവത്തിലാക്കണം. ശേഷം സ്റ്റിക്കറുള്ള കുപ്പിയിൽ മുഴുവനായും തേച്ച് പിടിപ്പിച്ച് 5 മണിക്കൂറോ അല്ലെങ്കിൽ ഒരു രാത്രി മുഴുവനോ വയ്ക്കാം. ശേഷം ഇൗസിയായി സ്റ്റിക്കർ മാറ്റാൻ സാധിക്കും. ഒന്നു കഴുകിയെടുത്താലും മതി. കുപ്പിയിലെ സ്റ്റിക്കർ കളഞ്ഞെടുക്കാം.
∙ ഒരു പാത്രത്തിൽ ചെറുചൂടുവെള്ളത്തിൽ അര ഗ്ലാസ് വിനാഗിരിയും ലിക്വിഡ് വാഷും ഒഴിച്ച് കുപ്പികൾ ഇട്ട് വയ്ക്കണം. 2 മണിക്കൂറിനു ശേഷം കുപ്പികളിലെ സ്റ്റിക്കർ ഇൗസിയായി ഇളക്കി മാറ്റാൻ സാധിക്കും. ചിലത് ബ്രെഷ് ഉപയോഗിച്ച് ഉരച്ചാലും മതി.
English Summary: Easy method to remove labels from glass jars