ബിരിയാണിയല്ല, ഇതാണ് പ്രഭാസിന്‍റെ ഇഷ്ട അരിവിഭവം; രുചിക്കൂട്ട് പങ്കുവച്ച് നടന്‍

Prabhas
Image Credit: Prabhas-facebook page and Emmanuel Perez-istock
SHARE

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടനാണ്‌ പ്രഭാസ്.'ബാഹുബലി'യ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ന്ന നടന്‍റെ അടുത്ത പ്രോജക്ടുകൾ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പ്രഭാസിനു ലക്ഷക്കണക്കിന്‌ ആരാധകരുണ്ട്.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അരി വിഭവത്തിന്‍റെ പാചകക്കുറിപ്പാണ് പ്രഭാസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. അനുഷ്ക ഷെട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി'യുടെ ഭാഗമായുള്ള പാചക ചലഞ്ചായാണ് ഇത് പങ്കുവച്ചിരിക്കുന്നത്.

അനുഷ്‌ക ഷെട്ടിയും നവീൻ പോളിഷെട്ടിയും അഭിനയിക്കുന്ന ചിത്രം 2023 സെപ്റ്റംബർ 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിൽ ഷെഫിന്‍റെ വേഷമാണ് ഷെട്ടി അവതരിപ്പിക്കുന്നത്. ചെമ്മീനും വിവിധതരം മസാലകളും ചേർത്തുണ്ടാക്കുന്ന രുചികരമായ പുലാവ് റെസിപ്പിയായ 'റോയ്യാല പുലാവ്' പാചകക്കുറിപ്പാണ് പ്രഭാസ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പ്രഭാസിന്‍റെ പാചകക്കുറിപ്പ്‌ ഇതാ...

ചേരുവകൾ:

അരി - 1/2 കിലോ

കൊഞ്ച് - 1 കിലോ

ഉള്ളി (ചെറുത്) - 8; ഉള്ളി (വലുത്) - 2

ചുവന്ന മുളക് (ഉണങ്ങിയത്) - 6

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾസ്പൂൺ

കറിവേപ്പില

കശുവണ്ടി - 20

ബിരിയാണി ഇല-4

ചുവന്ന മുളക് പൊടി,

മഞ്ഞൾ

ഉപ്പ്

എണ്ണ

തക്കാളി - 2

മുളക് - 6

പച്ച മല്ലി

മസാല മിക്സ് - 2 സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ, മഞ്ഞൾ, മസാല മിക്സ്, എണ്ണ, കൊഞ്ച് എന്നിവ ചേർത്ത് സ്റ്റൗവിൽ വയ്ക്കുക. ചെമ്മീനിൽ നിന്നുള്ള വെള്ളം സാവധാനത്തിൽ പുറത്തേക്ക് വരട്ടെ. 5 മിനിറ്റിനു ശേഷം സ്റ്റൗ ഓഫ് ചെയ്ത് വെള്ളം ഊറ്റിക്കളയുക. ചൂടായ പാത്രത്തിൽ ചുവന്ന മുളക് (ഉണങ്ങിയത്), ജീരകം, കറിവേപ്പില, കൊഞ്ച് എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴറ്റിയ ശേഷം ഉള്ളി പേസ്റ്റ്, തക്കാളി, പച്ചമുളക്, ഉപ്പ്, മുളകുപൊടി എന്നിവ ചേർക്കുക. അവ കുറച്ചുനേരം വഴറ്റുക. വെള്ളം ചേർത്ത് തിളപ്പിക്കുക.

വെള്ളം ആവിയായതിനു ശേഷം കറി മാറ്റി വെച്ച് മൂടുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് ഉള്ളി, കശുവണ്ടി, അരി എന്നിവ ചേർക്കുക. ഉപ്പ്, മഞ്ഞൾ, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മസാല മിക്സ് എന്നിവ ചേർത്ത് അരി ശരിയായി വഴറ്റുക.

നേരെത്ത തയ്യാറാക്കിയ കറി ചേർക്കുക, മറ്റൊരു 2 മിനിറ്റ് ഫ്രൈ ചെയ്യുക. അതിനുശേഷം 1 ഗ്ലാസ് അരിക്ക് 2 ഗ്ലാസ് ചൂടുവെള്ളം ചേർക്കുക. ബാക്കിയുള്ള മസാല മിക്സ് ചേർക്കുക, കറിവേപ്പില ചേർക്കുക, വഴറ്റുക, ഒരു അടപ്പ് കൊണ്ട് മൂടുക.അടുത്ത റെസിപ്പി പങ്കുവയ്ക്കാനായി പ്രഭാസ് നടന്‍ രാംചരണിനെ ചലഞ്ച് ചെയ്തിട്ടുണ്ട്.

English Summary: Actor Prabhas Shares His Favourite Rice Recipe. No, It's Not Biryani

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS