ഇതു ശ്രദ്ധിക്കാതെ പോകരുത്! കടയിൽ നിന്നുള്ള ഫ്രോസൺ പച്ചക്കറികൾ എങ്ങനെ പാകം ചെയ്യണം?

626119716
Image Credit: BravissimoS/Istock
SHARE

ഫ്രോസൺ ഇറച്ചിയും മീനും മാത്രമല്ല പച്ചക്കറികളും ഇപ്പോൾ നമ്മുടെ നാട്ടിലും സുലഭമാണ്. നല്ലതുപോലെ വൃത്തിയാക്കി എത്തുന്ന ഇവ കറികൾ തയാറാക്കുന്നത് എളുപ്പത്തിലാക്കും. എന്നാൽ എങ്ങനെയാണു പാകം ചെയ്തു കഴിക്കുക എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയങ്ങളുണ്ടാകും. പാകം ചെയ്യുമ്പോൾ അവയുടെ തനതു ഗുണവും മണവും നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പാക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ ഫ്രോസൺ പച്ചക്കറികൾ പാകം ചെയ്യുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.

ഓരോ പച്ചക്കറിയും  വ്യത്യസ്ത രീതിയിലാണ് പാചകം ചെയ്യേണ്ടത്. സമയമെടുത്ത് തയാറാക്കേണ്ടവ ഉണ്ടാകും. കുറഞ്ഞ സമയത്തിനുള്ളിൽ പാകമാകുന്നവയുണ്ടാകും. ഫ്രോസൺ പച്ചക്കറികളുടെ പാക്കറ്റിനു പുറത്തായി ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ടാകും. കൂടാതെ ഇവ സാധാരണ ഊഷ്മാവിൽ എത്തിയതിനു ശേഷം മാത്രമാണോ തയാറാക്കേണ്ടത് എന്ന കാര്യങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ടാകും. അത് വായിച്ചു നോക്കിവേണം പച്ചക്കറികൾ പാകം ചെയ്യേണ്ടത്.

ഫ്രോസൺ പച്ചക്കറികൾ ഒരിക്കലും കൂടുതൽ വെന്തുപോകുന്ന തരത്തിൽ പാകം ചെയ്യരുത്. സാധാരണ ചിലർക്കെങ്കിലും ഇത്തരം അബദ്ധം സംഭവിക്കാറുണ്ട്. തിളച്ച വെള്ളത്തിൽ ഇട്ടു കഴുകിയതിനു ശേഷമാണ്  പച്ചക്കറികളും പഴങ്ങളുമൊക്കെ ഫ്രീസ് ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നത് കൊണ്ടുതന്നെ അവ അല്പം വെന്തിട്ടുണ്ടാകും. കൂടുതൽ നേരം ഇവ പിന്നെയും പാകം ചെയ്താൽ മണം, ഘടന, അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലാം തന്നെയും  നഷ്ടപ്പെടാനിടയുണ്ട്. ആയതിനാൽ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം ചെയ്യുക, കൂടെ എത്രത്തോളം വെന്തിട്ടുണ്ട് എന്ന് ഒരു ഫോർക് ഉപയോഗിച്ച് പരിശോധിക്കുകയും വേണം. 

ഫ്രോസൺ പച്ചക്കറികൾ പാകം ചെയ്യാനായി എടുക്കുമ്പോൾ വീണ്ടും വെള്ളമൊഴിച്ചു തിളപ്പിച്ച് വേവിച്ചെടുക്കുക എന്നതിനു പകരമായി റോസ്റ്റ് ചെയ്തോ സ്റ്റീം ചെയ്തോ തയ്യാറാക്കാവുന്നതാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ അല്പം വെന്തത്തിനു ശേഷമാണ് പച്ചക്കറികൾ ഫ്രീസ് ചെയ്യുന്നത്. പിന്നെയും അവ വെള്ളമൊഴിച്ചു വേവിച്ചാൽ യഥാർത്ഥ രുചി നഷ്ടമാകാനിടയുണ്ട്. 

പച്ചക്കറികൾ പാകം ചെയ്യുക എന്നത് മാത്രമല്ല, ബാക്കി വരുന്നവ പിന്നീട് സൂക്ഷിച്ചു വെയ്ക്കുക എന്നതും ശ്രദ്ധാപൂർവം ചെയ്യേണ്ട കാര്യം തന്നെയാണ്. ഫ്രോസൺ പച്ചക്കറികളുടെ  തണുപ്പ് നല്ലതുപോലെ മാറിയതിനു ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു ഫ്രിജിൽ സൂക്ഷിക്കാം. പിന്നീട് ആവശ്യമുള്ളവ ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. 

English Summary: How to Properly Cook Your Frozen Veggies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS