ഇങ്ങനെയൊക്കെ ഉപയോഗിക്കാമോ? വെളുത്തുളളിയുടെ തൊലി കളയല്ലേ!
Mail This Article
നമ്മുടെ കറികളിൽ വെളുത്തുള്ളി ഒരു പ്രധാന ചേരുവയായി മാറിയിട്ട് കാലമേറെയായി. കറികൾക്ക് പ്രത്യേക രുചിയും മണവും നൽകാൻ വെളുത്തുള്ളിയ്ക്ക് കഴിയുമെന്ന കാര്യത്തിൽ ആർക്കും തന്നെയും രണ്ട് അഭിപ്രായമുണ്ടാകാനിടയില്ല. മാത്രമല്ല, ഗ്യാസ്ട്രബിൾ പോലുള്ള പല ചെറു രോഗങ്ങൾക്കു വെളുത്തുള്ളി ഒരു മരുന്നായും ഉപയോഗിക്കുന്ന പതിവ് നമുക്കുണ്ട്. എന്നാൽ വെളുത്തുള്ളി അല്ലികൾക്കു മാത്രമല്ല, അതിന്റെ തൊലിയ്ക്കും ഗുണങ്ങൾ ഏറെയുണ്ട്. എന്തൊക്കെയെന്നല്ലേ?
വെജിറ്റബിൾ സ്റ്റോക്കിലോ ബ്രോത്തിലോ ചേർക്കാം
വീട്ടിൽ തയാറാക്കുന്ന വെജിറ്റബിൾ സ്റ്റോക്ക്, ബ്രോത്, സ്‌റ്റൂ എന്നിവയിൽ റോസ്റ്റ് ചെയ്ത വെളുത്തുള്ളിയുടെ തൊലി പൊടിച്ചിടുന്നത് അവയ്ക്ക് പ്രത്യേക ഗന്ധം നൽകും. മാത്രമല്ല, സ്റ്റൂവും സ്‌റ്റോക്കും അല്പം കുറുകിയ പോലെയാകാനും ഇങ്ങനെ ചെയ്താൽ മതിയാകും.
എണ്ണകൾക്ക് മണം നൽകാം
വെളുത്തുള്ളിയിൽ നിന്നും നീക്കം ചെയ്ത തൊലി വൃത്തിയാക്കിയതിനു ശേഷം ജലാംശം ഒട്ടും തന്നെയില്ലാത്ത ഒരു കുപ്പിയിൽ ഇട്ട് അതിലേക്ക് ഒലിവ് ഓയിൽ ഒഴിച്ചു കൊടുക്കാം. കുറച്ചു ദിവസങ്ങൾ അനക്കാതെ വച്ചതിനു ശേഷം തുറന്നു നോക്കിയാൽ ആ എണ്ണയ്ക്ക് വെളുത്തുള്ളിയുടെ ഗന്ധമായിരിക്കും. ഇത് സാലഡിലും തയാറാക്കുന്ന കറികളിലും ചേർക്കാവുന്നതാണ്.
സീസൺ സാൾട്ട്
വീട്ടിൽ തന്നെ ഗാർലിക് സാൾട്ട് തയാറാക്കാം. അതിനായി വെളുത്തുള്ളിയുടെ തൊലി ഉപ്പിൽ മിക്സ് ചെയ്തു വച്ചാൽ മതിയാകും. ശേഷം കറികളിൽ ഉപയോഗിക്കാവുന്നതാണ്. ഒരു പ്രത്യേക മണം കറികൾക്ക് നല്കാൻ ഇതിനു സാധിക്കും.
വിനാഗരിയിൽ
വിനാഗിരിയിൽ വെളുത്തുള്ളിയുടെ തൊലിയിട്ടു വച്ചാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം ആ ഗന്ധം കൈവരും. സാലഡുകൾ ഡ്രസ്സ് ചെയ്യാനായി ഈ വിനാഗിരി ഉപയോഗിക്കാവുന്നതാണ്.
പാത്രങ്ങൾ കഴുകാം
പാത്രങ്ങൾ, പാനുകൾ എന്നിവ കഴുകാൻ വെളുത്തുള്ളിയുടെ തൊലി ഉപയോഗിക്കാം. ഒരു സ്ക്രബ്ബ് പോലെ പ്രവർത്തിച്ച് പാത്രങ്ങളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ കഴുകി കളയാൻ സഹായിക്കും.
അരോമതെറാപ്പി
ഉണക്കിയ വെളുത്തുള്ളിയുടെ തൊലി ചെറിയ കോട്ടൺ തുണിയിൽ കെട്ടി ദുർഗന്ധമുള്ള ഭാഗങ്ങളിൽ വയ്ക്കാവുന്നതാണ്. ചീത്ത ഗന്ധത്തെ അകറ്റാൻ ഇത്തരത്തിൽ ചെയ്താൽ മതിയാകും.
ഗാർലിക് ടീ
ചായയുണ്ടാക്കുമ്പോൾ ആ വെള്ളത്തിൽ വെളുത്തുള്ളിയുടെ തൊലികൾ കൂടി ഇട്ടുകൊടുക്കാം. ജലദോഷത്തിനും ചെറിയ പനിയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ഇത് കുടിക്കുന്നത് ഉത്തമമാണ്.
English Summary: Garlic Peel Benefits