ADVERTISEMENT

സമൂസ എന്ന് കേള്‍ക്കുമ്പോള്‍ ട്രെയിനില്‍ കിട്ടുന്ന വെജിറ്റബിള്‍ സമൂസയും ഉള്ളില്‍ ചിക്കനും ബീഫും മുട്ടയുമെല്ലാം അരിഞ്ഞിട്ട നോണ്‍ വെജ് സമൂസകളുമെല്ലാമാണ് നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക. വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ തൊട്ടടുത്ത ചായക്കടയില്‍ നിന്ന് ആദ്യമെത്തുന്ന പലഹാരങ്ങളിലൊന്നു കൂടിയാണത്. നാലുമണിച്ചായക്കൊപ്പം കൂട്ടുകാരുടെ കൂടെക്കൂടി സൊറ പറഞ്ഞിരിക്കാനും സമൂസയെക്കാള്‍ നല്ലൊരു കടി വേറെയില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള സമൂസയുണ്ട്.

 

ഈയിടെ സമൂസയില്‍ നടത്തുന്ന വിവിധ പരീക്ഷണങ്ങളുടെ വിഡിയോകളും ഇന്‍റര്‍നെറ്റിലെങ്ങും വൈറലാകാറുണ്ട്. വെണ്ടയ്ക്ക സമൂസ, മക്രോണി സമൂസ, ബിരിയാണി സമൂസ, ചോക്ലേറ്റ് സമൂസ എന്നിവയെല്ലാം നമ്മള്‍ കണ്ടു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി വന്നിരിക്കുന്നത് രണ്ടു  ഫ്രൂട്ടി സമൂസകളാണ്, സ്ട്രോബെറിയും ബ്ലൂബെറിയും കൊണ്ടുണ്ടാക്കുന്ന സമൂസകള്‍!

 

ഡല്‍ഹിയില്‍ നിന്നുള്ള ഈ സമൂസകളുടെ വിഡിയോ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫുഡ് ബ്ലോഗര്‍ പങ്കിട്ടത് വൈറലായി. നീല നിറത്തിലുള്ള ബ്ലൂബെറി സമൂസയും പിങ്ക് നിറത്തിലുള്ള സ്ട്രോബെറി സമൂസയുമാണ് ഈ വീഡിയോയില്‍ കാണുന്നത്.

 

ഈസ്റ്റ് ഡല്‍ഹിയിലെ കൃഷ്ണ നഗറില്‍ സമോസ ഹബ്ബ് എന്ന് പേരുള്ള സ്റ്റാളിലാണ് ഈ സമൂസ കിട്ടുന്നത്. ഒരു സമൂസയ്ക്ക് അറുപതു രൂപയാണ് വില.

 

ലക്ഷക്കണക്കിനാളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു. കാണുമ്പോള്‍ അതിമനോഹരമാണെങ്കിലും ഒട്ടേറെ ആളുകള്‍ നെഗറ്റീവായാണ് ഇതിനടിയില്‍ കമന്റ് ചെയ്തിരിക്കുന്നതെന്ന് കാണാം. സംസ്കാരം നശിച്ചു, ഇതൊക്കെ കണ്ടിട്ട് ജീവിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല എന്നൊക്കെയുള്ള രീതിയില്‍ കമന്റുകള്‍ കാണാം.

English Summary: Samosa Stuffed With Strawberry And Blueberry Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT