ADVERTISEMENT

പല പരീക്ഷണങ്ങൾക്കു ഒടുവിലായിരിക്കും ഇന്ന് കാണുന്ന ഓരോ വിഭവവും നമുക്ക് മുന്നിലെത്തിയിട്ടുണ്ടാകുക. ഇപ്പോഴും അത്തരത്തിലുള്ള പരീക്ഷണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. അതിനു സാക്ഷിയാകുന്നതോ സമൂഹ മാധ്യമങ്ങളും. ചില പരീക്ഷണങ്ങളെ ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ ചില വിചിത്രമായ കോമ്പിനേഷനുകൾക്കു വിമർശന പെരുമഴ തന്നെ ഏൽക്കേണ്ടി വരാറുണ്ട്. പാനി പൂരിയിലും വട പാവിലും എന്തിനു ദോശയിൽ വരെ പല പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ആ കൂട്ടത്തിലേക്ക് എത്തിയ പുതിയ അംഗമാണ് കരിക്കിൻ വെള്ളത്തിൽ ഉണ്ടാക്കുന്ന ഇഡ്‌ഡലി. മുംബൈയിൽ നിന്നുമുള്ള ഒരു തെരുവ് കച്ചവടക്കാരനാണ് കരിക്കിൻ വെള്ളത്തിന്റെ രുചിയിൽ തയാറാക്കുന്ന ഇഡ്‌ഡലി അവതരിപ്പിച്ചിരിക്കുന്നത്. 

 

എ ബൈറ്റ് ഓഫ് യം എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇഡ്‌ഡലിയുടെ പുതിയ വകഭേദം തയാറാക്കുന്ന വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. അവന്തിക ചെന്നൈ കഫേ എന്ന ഭക്ഷണശാലയാണ് രംഗവേദി. എങ്ങനെയാണ് കരിക്കിൻ വെള്ളം കൊണ്ട് ഇഡ്‌ലി ഉണ്ടാക്കുന്നത് എന്നല്ലേ? കാഴ്ച്ചയിൽ വളരെ എളുപ്പമാണ്. ഇഡലി ചുടുന്നതിനു മുൻപായി നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ഇഡ്‌ലി മാവിൽ കരിക്കിൻ വെള്ളം മിക്സ് ചെയ്യുന്നു. നന്നായി മിക്സ് ചെയ്തതിനു ശേഷം പൂക്കളുടെ രൂപത്തിലുള്ള തട്ടുകളിലേക്കു മാവ് പകർന്നു ചുട്ടെടുക്കുന്നു. ഇഡ്‌‍‍‍ഡലി വെന്തതിനു ശേഷം മുകളിലായി ഒരു കരിക്കിന്റെ കഷ്ണവും മാതളനാരങ്ങായും വച്ച് അലങ്കരിക്കുന്നു. ഇഡ്‌‍‍‍ഡലിയ്ക്ക് കൂട്ടായി സാമ്പാറും തേങ്ങാ ചട്നിയുമുണ്ട്. 69 രൂപയാണ് ഈ സ്പെഷ്യൽ ഇഡ്‌ഡലിയ്ക്ക് വിലവരുന്നത്. 

വിഡിയോ

ഇഡ്‌ഡലിയിലെ പുതുപരീക്ഷണത്തിനു സമൂഹ മാധ്യമങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സാമ്പാർ ചിരട്ടയിൽ വിളമ്പിക്കൂടെ എന്നൊരാൾ കുറിച്ചപ്പോൾ പൊടി ഇഡ്‌ലി ഇത്തരത്തിൽ ചെയ്യണം, രുചികരമായിരിക്കും എന്നാണ് മറ്റൊരാളുടെ കമെന്റ്. കരിക്കിൻ വെള്ളത്തിൽ തയാറാക്കുന്നത് കൊണ്ടുതന്നെ ഈ ഇഡ്‌ഡലിയുടെ രുചിയെന്തന്നറിയാൻ ചിലർക്ക് ഏറെ താല്പര്യമുണ്ടെന്നു കമെന്റുകൾ സൂചിപ്പിക്കുന്നു. എന്നാൽ ആളുകൾക്ക് എന്തുപറ്റി? സാമാന്യബോധം തന്നെ നഷ്ടപ്പെട്ടോ? എന്ന ചോദ്യങ്ങളും വിഡിയോയുടെ താഴെ കാണാവുന്നതാണ്.  

English Summary: The Newest Addition To Innovative Recipes, Nariyal Pani Idli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com