ADVERTISEMENT

ഒഴിവുസമയങ്ങളില്‍ എല്ലാവര്‍ക്കും ചെയ്യാവുന്ന ഒരു ഹോബിയാണ് ബേക്കിംഗ്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് കടന്നുവരുന്നുണ്ട്. യീസ്റ്റ് ഇല്ലാത്ത ബേക്കിംഗിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല.വീട്ടില്‍ ഇഡ്ഡലിയും അപ്പവുമൊക്കെ ഉണ്ടാക്കാനും യീസ്റ്റ് വേണം. ഇവ ഭക്ഷണത്തിനു പതുപതുപ്പും മൃദുത്വവും നല്‍കുന്നു.

 

വിപണിയില്‍ ഒട്ടേറെ തരത്തിലുള്ള യീസ്റ്റ് ലഭ്യമാണ്. ഇവയോരോന്നും പ്രത്യേക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. വിവിധയിനം യീസ്റ്റുകളെക്കുറിച്ചും അവ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കാം.

 

എന്താണ് യീസ്റ്റ്?

മനുഷ്യന്‍ ഉണ്ടാകുന്നതിനു മുന്‍പേ ഭൂമിയില്‍ ഉള്ള  ഏകകോശ സൂക്ഷ്മാണുക്കളാണ് യീസ്റ്റ്. ഏകദേശം 1,500 ലധികം യീസ്റ്റ് ഇനങ്ങളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.  ബ്രെഡിലും മറ്റ് ബേക്കറി ഉൽപന്നങ്ങളിലും സാധാരണയായി ഉപയോഗിക്കുന്ന യീസ്റ്റ് ബേക്കേഴ്സ് യീസ്റ്റ് എന്നറിയപ്പെടുന്നു. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ബ്രൂവേഴ്‌സ് യീസ്റ്റ് എന്നാണു പേര്.

ബേക്കേഴ്സ് യീസ്റ്റിന്‍റെ വ്യത്യസ്തയിനങ്ങള്‍

വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ബേക്കേഴ്സ് യീസ്റ്റ് മൂന്ന് പ്രധാന തരത്തിലുണ്ട്. ആക്ടീവ് ഡ്രൈ യീസ്റ്റ്, ഇന്‍സ്റ്റന്‍റ് യീസ്റ്റ്, ഫ്രഷ്‌ യീസ്റ്റ് എന്നിവയാണവ. ഇവയോരോന്നും വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

 

1. ആക്ടീവ് ഡ്രൈ യീസ്റ്റ്

പരുക്കന്‍ തരികളായി കാണുന്ന യീസ്റ്റാണിത്. സാധാരണയായി കടകളില്‍ കിട്ടുന്ന യീസ്റ്റ് ഇതാണ്. പേരുപോലെ തന്നെ, ഉണങ്ങിയ ഈ യീസ്റ്റ് സജീവമാക്കണമെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ കലര്‍ത്തണം. അതിനു ശേഷം മാവില്‍ കലര്‍ത്തുന്നു. ചൂട് തട്ടുമ്പോള്‍ പെട്ടെന്ന് സജീവമാകുന്ന ഈ യീസ്റ്റ് സൂക്ഷിക്കുമ്പോഴും ശ്രദ്ധിക്കണം. ബാക്കി വരുന്ന യീസ്റ്റ് നശിച്ചു പോകാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 

ഈ യീസ്റ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ഏകദേശം ഒരു രാത്രി മുഴുവന്‍ പുളിപ്പിക്കാന്‍ വയ്ക്കണം. ദോശമാവിലും അപ്പത്തിലുമെല്ലാം ഇത് ഉപയോഗിക്കാം.

 

2. ഇന്‍സ്റ്റന്‍റ് യീസ്റ്റ്

ആക്ടീവ് ഡ്രൈ യീസ്റ്റിനേക്കാള്‍ ചെറിയ തരികളാണ് ഇന്‍സ്റ്റന്‍റ് യീസ്റ്റിനുള്ളത്. അതുകൊണ്ടുതന്നെ ഇത് പെട്ടെന്ന് പ്രവര്‍ത്തിക്കുന്നു. മുന്‍പേ ചൂടുവെള്ളത്തില്‍ കലര്‍ത്തേണ്ട ആവശ്യമില്ല. പെട്ടെന്ന് വല്ല പലഹാരങ്ങള്‍ ഉണ്ടാക്കാനും ബേക്കിംഗ് ചെയ്യാനുമെല്ലാം ഈ യീസ്റ്റ് ഉപയോഗിക്കാം. 

 

3. ഫ്രഷ്‌ യീസ്റ്റ്

ഇത് "കേക്ക് യീസ്റ്റ്" എന്നും "കംപ്രസ്ഡ് യീസ്റ്റ്" എന്നും അറിയപ്പെടുന്നു. ചെറിയ ചതുരക്കട്ടകള്‍ ആയാണ് ഈ യീസ്റ്റ് വരുന്നത്. പെട്ടെന്ന് തന്നെ നശിച്ചുപോകുന്നതിനാല്‍ ഇത് ഏകദേശം രണ്ടാഴ്ച മാത്രമേ സാധാരണ താപനിലയില്‍ സൂക്ഷിക്കാനാവൂ. അതുകൊണ്ടുതന്നെ ഇത് ഫ്രിഡ്ജില്‍ വേണം സൂക്ഷിക്കാന്‍.

English Summary: What Is The Difference Between Instant Yeast And Active Dry Yeast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT