ADVERTISEMENT

നല്ല മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് കിട്ടിയാൽ മുന്നും പിന്നും നോക്കാതെ അകത്താക്കുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗവും. ഫ്രഞ്ച് ഫ്രൈസിന്റെ ആരാധകരുടെ ലിസ്റ്റിൽ പ്രായത്തിന് സ്ഥാനമില്ല. കുട്ടികളേക്കാൾ മുതിർന്നവരാകും ഇത് കൂടുതൽ കഴിയ്ക്കുക. ഫ്രൈഡ് ചിക്കന്റെയൊപ്പം ഒരു ഫ്രഞ്ച് ഫ്രൈസ് കൂടി ഓർഡർ ചെയ്ത്, അത് സോസിൽ മുക്കി കഴിയ്ക്കുന്നത് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും. ഇതേ ഫ്രഞ്ച് ഫ്രൈസ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം, ഒപ്പം വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കി പറഞ്ഞ വാക്കുകളാണ്. സാധാരണ ഗതിയിൽ കുട്ടികൾ ഏറെ ഇഷ്ടത്തോടെ കഴിയ്ക്കുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ ഈ കുഞ്ഞ് തന്റെ അച്ഛൻ കഴിയ്ക്കാനായി ഓർഡർ ചെയ്ത ഫ്രൈസ് ജങ്ക് ഫുഡാണ് എന്ന് പറഞ്ഞു തിരികെ നൽകുകയാണ് ചെയ്തത്. ഇൻസ്റ്റയിൽ തരംഗം സൃഷ്ടിച്ച വിഡിയോ ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജാണ് പങ്കുവച്ചിരിക്കുന്നത്. 

 

 

തനിക്ക് ഫ്രഞ്ച് ഫ്രൈസ് വേണ്ടായെന്ന് പറഞ്ഞ് പെൺകുട്ടി റസ്റ്ററന്റ് ജീവനക്കാരന് തിരികെ നൽകുന്നതാണ് വിഡിയോയുടെ തുടക്കം. എന്തിനാണ് അത് തിരിച്ച് നൽകിയതെന്ന ജീവനക്കാരന്റെ ചോദ്യത്തിന് ഇത് തന്റെ അച്ഛൻ ഒരുപാട് കഴിയ്ക്കുന്നുണ്ടെന്നും ജങ്ക് ഫുഡായതിനാലാണ് താൻ തിരികെ തരുന്നതെന്നുമാണ് അവൾ നൽകിയ മറുപടി. അപ്പോൾ അടുത്ത് നിൽക്കുന്ന ഒരു സ്ത്രീ ശബ്ദം, അച്ഛന്  കൊടുക്കുന്നില്ലെങ്കിൽ കുട്ടിയോട് കഴിച്ചോളാൻ പറയുന്നുണ്ട്. പക്ഷേ അപ്പോൾ കുട്ടി പറഞ്ഞത് ഞാൻ സ്ട്രോബറിയാണ് കഴിയ്ക്കുന്നത് അത് ജങ്ക് ഫുഡല്ല, പക്ഷേ ഇത് ജങ്ക് ഫുഡാണ്. ഇത് കഴിച്ചാൽ വയറു വേദനിക്കുമെന്നുമായിരുന്നു പറഞ്ഞത്. 

വിഡിയോ

 

ഹനായ എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്. അവളും അമ്മയും ചേർന്നുള്ള ഇൻസ്റ്റഗ്രാം പേജിൽ തന്നെയാണ് ഈ വിഡിയോയും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും ഇത്തരമൊരു നിലപാട് എടുത്ത മിടുക്കിയ്ക്ക് കൈ അടിയ്ക്കുകയാണ് സോഷ്യൽ ലോകം. ഇത്ര ചെറുപ്പത്തിൽ തന്നെ ഇതൊക്കെ തിരിച്ചറിയുന്ന കുട്ടിയുടെ കഴിവിനെയും ഒത്തിരിപ്പേർ പ്രശംസിക്കുന്നുണ്ട്. ജങ്ക് ഫുഡ് വേണം എന്ന് വാശിപിടിയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഈ വിഡിയോ തങ്ങളുടെ മക്കളെ കാണിച്ചുകൊടുക്കണമെന്ന അഭിപ്രായക്കാരും രംഗത്തുവന്നു. 

English Summary: little girl sends back fries at restaurant internet reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT