ADVERTISEMENT

പൊട്ടറ്റോ ചിപ്സ് ഇഷ്ടമില്ലാത്തവരായി ഉണ്ടാകില്ല. ഏത് പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന ഒരു സ്നാക്കാണിത്. വെറും ഉപ്പുമാത്രം ഉപയോഗിച്ച് വറുത്തെടുക്കുന്നതു മുതൽ പലതരത്തിലെ മസാലകളും മറ്റുമെല്ലാം ചേർത്തും ഇത് കിട്ടും. ചിലപ്പോഴൊക്കെ പലരും ഉരുളക്കിഴങ്ങ് ചിപ്സ് വീട്ടിലും ഉണ്ടാക്കാറുണ്ട്, പക്ഷേ, ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. ഇവിടെ ഒരാൾ ഇൻവിസിബിൾ പൊട്ടോറ്റോ ചിപ്സാണ് ഉണ്ടാക്കിയിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അദ്യശ്യമായ ചിപ്സ്. കണ്ടാൽ പ്ലാസ്റ്റിക് പോലെയോ സുതാര്യമായൊരു ഗ്ലാസ് പോലെയോയിരിക്കും. പക്ഷേ അത് യഥാർത്ഥത്തിൽ ഉരുളക്കിഴങ്ങിൽ നിന്നുള്ള ചിപ്സ് തന്നെയാണ്.  

വിഡിയോയിൽ, അദൃശ്യമായ ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് ഘട്ടം ഘട്ടമായി കാണിക്കുന്നുണ്ട്. ഒരു സ്ത്രീ കുറച്ച് ഉരുളക്കിഴങ്ങ് എടുത്ത് കഴുകി വ്യത്തിയാക്കി വരഞ്ഞുമുറിയ്ക്കുന്നു. തുടർന്ന് അത് ബേക്ക് ചെയ്യാനായി ഓവനിലേക്ക് വയ്ക്കുന്നു. അതിന് മുമ്പ് കിഴങ്ങിന്റെ വരഞ്ഞ ഭാഗങ്ങളിൽ ബട്ടറും ഉപ്പും നല്ലതുപോലെ പുരട്ടുന്നു. ബേക്ക് ചെയ്തെടുത്ത കിഴങ്ങിലേയ്ക്ക് വെളളമൊഴിയ്ക്കുന്നതാണ് അടുത്ത പടി.  അതിനുശേഷം അവർ ആ വെള്ളം ശ്രദ്ധാപൂർവം വേർതിരിച്ച് തണുപ്പിക്കാൻ റഫ്രിജറേറ്ററിൽ വയ്ക്കുന്നു. ഉരുളക്കിഴങ്ങിന്റെ നീര് കലർന്ന വെള്ളം തണുത്ത താപനിലയിൽ എത്തിക്കഴിയുമ്പോൾ സ്റ്റാർച്ചിന്റെ മിശ്രിതത്തിലേയ്ക്ക് ചേർത്ത് തിളപ്പിച്ചെടുക്കുന്നു. 

വി‍ഡിയോ

ഉരുളക്കിഴങ്ങിന്റെ നീരും സ്റ്റാർച്ചും കൂടി ചേരുമ്പോൾ ട്രാൻസ്പരന്റായ ഒരു ദ്രാവകം ആയി രൂപപ്പെടുന്നു. അത് ബേക്കിങ് പേപ്പറിന്റെ ഷീറ്റിലേക്ക് ചിപ്സിന്റെ ഷേപ്പിൽ ഒഴിയ്ക്കുന്നു. ഇത് ഉണങ്ങിക്കഴിഞ്ഞാൽ എണ്ണയിലിട്ട് വറുത്തുകോരിയെടുക്കാം. ഫ്രൈ ആയി വരുന്ന ഈ ചിപ്സ് ശരിക്കും ഒരു ഗ്ലാസ് പോലെ സുതാര്യമായി ഇരിക്കുന്നതുകാണാം. ലക്ഷക്കണക്കിന് പേർ കണ്ട വിഡിയോയ്ക്ക് നിരവധി സമ്മിശ്ര പ്രതികരണങ്ങളും ലഭിക്കുകയുണ്ടായി. ചിപ്സ് പ്രേമികൾ പറയുന്നത് ഇങ്ങനെ പരീക്ഷണങ്ങൾ നടത്തി ചിപ്സിന്റെ പേര് ചീത്തയാക്കരുതെന്നാണെങ്കിൽ മറ്റുചിലർ പറഞ്ഞത് ഒന്നു പരീക്ഷിച്ചുനോക്കട്ടെ എന്നായിരുന്നു. എതായാലും ഉരുളക്കിഴങ്ങുകൊണ്ട് ഇങ്ങനെയും ഒരു വിഭവം ഉണ്ടാക്കാം എന്ന് സോഷ്യൽ മീഡിയ ഈ വീഡിയോയിലൂടെ കാണിച്ചുനൽകുകയാണ്. 

English Summary: Woman makes Invisible Potato Chips 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com