ഷാറുഖ് ഖാന് കഴിക്കുന്നത് ഇതൊക്കെയാണ്! ഈ 57 വയസ്സിലും ശരീരസൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്

Mail This Article
ശരീരത്തിന്‍റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഭക്ഷണക്രമം വളരെ പ്രധാനമാണ്. സിനിമാതാരങ്ങളുടെ പ്രായം തോല്‍ക്കുന്ന സൗന്ദര്യത്തിന്‍റെ രഹസ്യം പോഷകസമൃദ്ധമായ ഭക്ഷണം കൂടിയാണ്. തന്റെ ഭക്ഷണശീലത്തെക്കുറിച്ച് ബോളിവുഡിന്‍റെ കിങ് ഷാറൂഖ് ഖാൻ മുന്‍പു പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും വൈറലാകുകയാണ്. ഒൺലി മൈ ഹെൽത്ത് എന്ന ബ്ലോഗിങ് സൈറ്റിലാണ് ഷാറുഖിന്റെ വിഡിയോ പങ്കുവച്ചിരുന്നത്.
സെലിബ്രിറ്റികളെല്ലാം വിലയേറിയ ഫാന്‍സി ഭക്ഷണരീതിയാണ് പിന്തുടരുന്നതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് ഷാറുഖിന്‍റെ ഭക്ഷണരീതി കേട്ടാല്‍ മനസ്സിലാകും. വളരെ ലളിതമാണ് നടന്‍റെ ഭക്ഷണം.
ദിവസം രണ്ടുതവണ മാത്രമാണ് ഷാറുഖ് ഭക്ഷണം കഴിക്കുന്നത്– ഉച്ചഭക്ഷണവും അത്താഴവും. മുളപ്പിച്ച പയറുകള്‍, ഗ്രിൽഡ് ചിക്കൻ, ബ്രോക്കോളി, ചിലപ്പോൾ അൽപം പരിപ്പ് എന്നിവയാണ് വിഭവങ്ങൾ. അടുത്തിടെ 'ജവാൻ' എന്ന സിനിമയിൽ ഷാറുഖിന്‍റെ സിക്സ് പാക്ക് ശരീരം ഏറെ അഭിനന്ദനം നേടിയിരുന്നു. എന്നാല്‍, വെറും രണ്ടു നേരം ഭക്ഷണം കഴിച്ച് എങ്ങനെ ശരീരം ഇതേപോലെ ആക്കിയെടുക്കാന്‍ കഴിയും എന്നാണ് പലരുടെയും സംശയം. മാത്രമല്ല, പുകവലി ശീലമുള്ള ആളാണ് ഷാറുഖ്. ധാരാളം കോഫിയും കുടിക്കും. ഇത്തരം അനാരോഗ്യകരമായ ശീലങ്ങള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് നടന് ഇതൊക്കെ സാധിക്കുന്നത് എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
English Summary: When Shah Rukh Khan revealed his diet plan