ADVERTISEMENT

ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. പോഷകങ്ങൾ നിറഞ്ഞതു കൊണ്ടുതന്നെ മുട്ട ആരോഗ്യത്തിനു അത്യുത്തമവുമാണ്. പ്രോട്ടീനിന്റെ കലവറയാണ് മുട്ട. കൂടാതെ അമിനോ ആസിഡുകളും വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. സ്‌ട്രോക്കിന്റെ സാധ്യത കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും മുട്ടയ്ക്ക് കഴിയും. ഇത്രയേറെ ഗുണങ്ങൾ ഉണ്ടെങ്കിലും ചില ഭക്ഷണങ്ങൾക്കൊപ്പം ചേരുമ്പോൾ ഉദരത്തിനു അസ്വസ്ഥതകൾ വരുത്താൻ മുട്ടയ്ക്ക് കഴിയും. ഏതൊക്കെയാണ് മുട്ടയ്‌ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളെന്നു നോക്കാം.

സോയ മിൽക്ക് 

മുട്ട പോലെ തന്നെ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് സോയ മിൽക്ക്. ഇവ ഒരുമിച്ചു കഴിച്ചാൽ ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് വർധിക്കും. അധികമായാൽ അമൃതും വിഷമെന്നു പറയുന്നത് പോലെ പ്രോട്ടീൻ അധികമാകുന്നത് ഗുണകരമല്ല. ദഹന പ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യും.

ചായ 

ചിലരെങ്കിലും ചായ കഴിക്കുമ്പോൾ മുട്ട കൂടെ കഴിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ മുട്ടയിൽ നിന്നുമുള്ള പോഷകങ്ങളെ ശരീരം ആഗിരണം ചെയ്യുന്നതിനെ ചായ തടയും. മാത്രമല്ല, ഗ്യാസ്ട്രബിൾ, അസിഡിറ്റി മുതലായ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. 

തൈര് 

മുട്ട കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഒന്നാണ് തൈര്. രണ്ടും തന്നെ പ്രോട്ടീനുകൾ നിറഞ്ഞ ഭക്ഷ്യ വസ്തുക്കളാണ്. ഒരുമിച്ചു കഴിക്കുമ്പോൾ ദഹിക്കാൻ പ്രയാസമാകുകയും ഉദര അസ്വസ്ഥതകൾ ഉടലെടുക്കുകയും ചെയ്യും.

പഞ്ചസാര, നേന്ത്രപ്പഴം 

പഞ്ചസാരയും നേന്ത്രപ്പഴവും മുട്ടയ്‌ക്കൊപ്പം കഴിക്കരുത്. പഞ്ചസാരയും മുട്ടയും ഒരുമിച്ചു കഴിക്കുമ്പോൾ പുറത്തു വരുന്ന അമിനോ ആസിഡുകൾ ശരീരത്തിന് ഗുണകരമല്ല. പഴത്തിനൊപ്പം മുട്ട കഴിച്ചാൽ ദഹന പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. 

മാംസം

ബിരിയാണിക്കൊപ്പം സാധാരണയായി പുഴുങ്ങിയ മുട്ട ലഭിക്കാറുണ്ട്. എന്നാൽ മാംസത്തിനൊപ്പം മുട്ട ഒഴിവാക്കണമെന്നാണ് വിദഗ്ധാഭിപ്രായം. മുട്ടയിലും മാംസത്തിലുമുള്ള അധിക പ്രോട്ടീനും കൊഴുപ്പുകളും ദഹനം സുഗമമാക്കില്ല. 

സിട്രസ് പഴങ്ങൾ 

ഓറഞ്ച്, ചെറുനാരങ്ങ, മധുര നാരങ്ങ പോലുള്ള സിട്രസ് പഴങ്ങൾ മുട്ടയ്‌ക്കൊപ്പം കഴിക്കരുത്. ദഹനത്തിന് പ്രയാസമുണ്ടാക്കുമെന്നു മാത്രമല്ല, വയറ്റിൽ അസ്വസ്ഥകൾക്കിടയാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT