ADVERTISEMENT

എല്ലാ ദിവസവും ചോറും ചപ്പാത്തിയും കഴിച്ചു മടുത്തോ? എങ്കിലിതാ ഉച്ചയ്ക്ക് കഴിക്കാന്‍ ഒരു അടിപൊളി വിഭവം. മഷ്റൂമിന്‍റെയും പാലിന്‍റെയും ചീസിന്‍റെയുമെല്ലാം രുചി നിറഞ്ഞ അടിപൊളി ക്രീമി മഷ്റൂം റൈസ് ഉണ്ടാക്കുന്നത് എങ്ങനെയന്നു നോക്കാം. ഇന്‍സ്റ്റഗ്രാമില്‍ സൈസ്ത ഷെയ്ഖ് എന്ന വ്ളോഗർ പങ്കുവച്ചതാണ് ഈ റെസിപ്പി.  

ക്രീമി മഷ്റൂം റൈസ് - ഉണ്ടാക്കുന്ന വിധം

*ഒരു പാനിൽ  ബട്ടര്‍ ചൂടാക്കുക. ഇതിലേക്ക് 150-200 ഗ്രാം അരിഞ്ഞ കൂൺ ചേർക്കുക, കൂണിലെ വെള്ളമെല്ലാം വറ്റുന്നതുവരെ ഇത് വഴറ്റുക.

*7-8 വെളുത്തുള്ളി അല്ലി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക. 

*അതിനുശേഷം 1 ടീസ്പൂൺ ചില്ലി ഫ്ലേക്സ്, 1 ടീസ്പൂൺ മിക്സഡ് ഡ്രൈ ഹെർബുകൾ എന്നിവ ചേർത്ത് കുറച്ച് നേരം ഇളക്കുക.

* ഇതിലേക്ക് 1 ടീസ്പൂൺ മൈദ ചേർത്ത് നന്നായി ഇളക്കുക, ഇത് ഒരു മിനിറ്റ് വേവിക്കുക, തുടർന്ന് 1 കപ്പ് പാലും 1/2 കപ്പ് വെള്ളവും ചേർക്കുക.

*ഈ മിശ്രിതം കട്ടിയാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക, തുടർന്ന് 1/2 കപ്പ് ഫ്രഷ് ക്രീമും 1 ടീസ്പൂൺ ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

* ഇനി, നന്നായി കഴുകി ഒരു മണിക്കൂറെങ്കിലും കുതിർത്തു വെച്ച 1/2 കപ്പ് ചെറിയ അരി ഇതിലേക്ക് ഇടുക. 2 കപ്പ് വെള്ളം ചേർത്ത് എല്ലാം നന്നായി ഇളക്കിയ ശേഷം, മൂടി വെച്ച് ഏകദേശം 15-20 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക. അടിയിൽ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ ഇളക്കുക.

*ഇത് പാകം ചെയ്തുകഴിഞ്ഞാൽ, നന്നായി ഇളക്കി 1/4 കപ്പ്  പാർമെസൻ അല്ലെങ്കിൽ ഏതെങ്കിലും ചീസ് മുകളിലേക്ക് ഇടുക. ചീസ് ഉരുകുന്നത് വരെ മൂടി വെച്ച് വേവിക്കുക. ശേഷം ഇത് അടുപ്പില്‍ നിന്നും മാറ്റി വിളമ്പാവുന്നതാണ്.

English Summary:

Creamy Mushroom Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com