ADVERTISEMENT

ചോറ് നമ്മുടെ പ്രധാന ഭക്ഷണമാണ്. ഗുണനിലവാരം കൂടിയ അരി വാങ്ങി തന്നെയാണ് മിക്കവരും ഭക്ഷണം തയാറാക്കുക. എന്നാൽ പ്ലാസ്റ്റിക് ബാഗുകളിലും സഞ്ചികളിലുമായി വിപണിയിലെത്തുന്ന അരിയിൽ ചിലപ്പോഴെങ്കിലും പ്രാണികൾ, ചെറുകല്ലുകൾ, അഴുക്കുകൾ തുടങ്ങിയവ കാണുവാൻ കഴിയും. സാധാരണയായി ഇതെല്ലാം നീക്കം ചെയ്യാൻ മണിക്കൂറുകൾ തന്നെ ചെലവഴിക്കേണ്ടി വരും. എന്നാൽ ഇപ്പോഴത്തെ തിരക്കിട്ട ജീവിതത്തിൽ അത്രയധികം സമയം ഇതിനെല്ലാം വേണ്ടി ചെലവഴിക്കുക എന്നത് അൽപം പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ ഇനി അരിയിലെ അഴുക്കുകൾ കളയാൻ സമയമധികം  ചെലവഴിക്കേണ്ട. ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചാൽ മതിയാകും.

സാധാരണയായി മിക്കവരും തന്നെ പരീക്ഷിക്കുന്നതും പരമ്പരാഗതവുമായ രീതിയാണ് അരി കഴുകി എടുക്കുക എന്നത്. രണ്ടു മൂന്നു തവണ കഴുകുമ്പോൾ  അഴുക്കുകൾ പൂർണമായും മാറി അരി വൃത്തിയായി കിട്ടും.

വേവിക്കാനായി എടുക്കുന്ന അരി ഇരുപതു മുതൽ മുപ്പതു മിനിട്ടു വരെ ചെറുചൂട് വെള്ളത്തിലിട്ടു വയ്ക്കാം. അങ്ങനെ ചെയ്യുമ്പോൾ അരിയിലെ അഴുക്കുകൾ കുതിർന്നു കിട്ടും. പിന്നീട് നന്നായി കഴുകിയാൽ അഴുക്കുകൾ നീക്കം ചെയ്യാൻ സാധിക്കും. അരി കുതിരുന്നത് കൊണ്ടുതന്നെ എളുപ്പത്തിൽ വെന്തുകിട്ടുകയും ചെയ്യും.

നെല്ലുകുത്തിയെടുക്കുന്ന അരി ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഉമി, കറുത്ത അരി, കല്ലുകൾ എന്നിവയുണ്ടാകാനിടയുണ്ട്. ചെറിയ അരിപ്പയിലേക്കു ഇവ മാറ്റിയതിനു ശേഷം അരിച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അഴുക്ക്, കല്ലുകൾ എന്നിവ അരിപ്പയിൽ ബാക്കിയാകും. 

അരിയിലെ അഴുക്കുകളും കറുത്ത അരിയും ചെറു കല്ലുകളും നീക്കം ചെയ്യാൻ പണ്ട് മുതൽ തന്നെ പരീക്ഷിച്ചു വന്ന ഒരു വഴി നോക്കാവുന്നതാണ്. സമയം കൂടുതലുണ്ടെങ്കിൽ മാത്രം ഇത്തരത്തിൽ ചെയ്താൽ മതിയാകും. ഒരു വലിയ വൃത്തിയുള്ള ട്രേയിൽ അരി പരത്തിയിട്ടതിനു ശേഷം മാലിന്യങ്ങൾ, കല്ലുകൾ, കറുത്ത അരികൾ തുടങ്ങിയവ പെറുക്കി കളയാവുന്നതാണ്. 

English Summary:

Easy Tips Can Help Remove Impurities From Rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com