ADVERTISEMENT

ഫാഷനോടും അഭിനയത്തോടും മാത്രമല്ല, ഭക്ഷണത്തോടും ഏറെ ഇഷ്ടമുള്ള ബോളിവുഡ് താരമാണ് ജാൻവി കപൂർ. ഇന്ത്യൻ ഭക്ഷണത്തോട് മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിഭവങ്ങൾ രുചിക്കാനും താരം ഒട്ടും തന്നെയും മടിക്കാറില്ല. ഭക്ഷണത്തോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് നടി. കഴിഞ്ഞ ദിവസവും ജാൻവി തനിക്കേറെ ഇഷ്ടപ്പെട്ട ഒരു മധുര പലഹാരത്തിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ഇപ്പോൾ ഏറെ ആരാധകരുള്ള ട്രെസ്‌ ലെച്ചെസ് എന്ന സ്പോഞ്ച് കേക്ക് ആയിരുന്നു സ്റ്റോറിയിലെ താരം. മംഗോളിയ ബേക്കറിയിൽ നിന്നുമുള്ളതാണ് കേക്ക് എന്നുള്ള സൂചനയും ചിത്രം നൽകുന്നുണ്ട്.

''പ്രീ വോക്ക് ട്രെസ്‌ ലെച്ചെസ്'' എന്നെഴുതി കണ്ണുകളിൽ സ്നേഹം നിറച്ച ഇമോജിയും അതിനൊപ്പം ചേർത്തിരുന്നു ജാൻവി. മുംബൈയിലെ ജിയോ വേൾഡ് പ്ലാസയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള റാമ്പ്  വോക്കിനെ കൂടി സൂചിപ്പിച്ചു കൊണ്ടാണ് താരത്തിന്റെ ചിത്രവും കുറിപ്പും. തനിക്ക് മധുരം ഏറെ ഇഷ്ടമെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ചിത്രവും അതിനു പിന്തുടർച്ചയായി ജാൻവി പങ്കുവെച്ചിരുന്നു. വിപ്പിംഗ് ക്രീം മുകളിൽ  വെച്ചിട്ടുള്ള പാൻകേക്ക് ആയിരുന്നു അതിലുണ്ടായിരുന്നത്. തുടർന്ന് ഒരു ബൗളിൽ ഫ്രൂട്ട് സാലഡ് നിറച്ചു വച്ച ചിത്രവുമുണ്ടായിരുന്നു. ''ആരെങ്കിലും പറയൂ, ദയവായി നിർത്തൂവെന്ന്'' എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പ്രശസ്ത ബോളിവുഡ് താരം ആലിയഭട്ടിന്റെ ജന്മദിനത്തിൽ ഭർത്താവ് രൺബീർ കപൂർ സമ്മാനമായി നൽകിയതും ട്രെസ്‌ ലെച്ചെസ് കേക്ക് ആയിരുന്നു. അതോടെ ഗ്ലാമർ പദവിയിലേക്കെത്തിയ കേക്ക് അന്വേഷിച്ച് നിരവധി മധുരപ്രിയരാണ് ബേക്കറികളിൽ എത്തിത്തുടങ്ങിയത്. മധുരം ഇഷ്ടമുള്ളവരുടെയെല്ലാം പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ട്രെസ്‌ ലെച്ചെസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT