ADVERTISEMENT

നാലുമണിയ്ക്ക് ചായയുടെ കൂടെ കഴിക്കാനായി എണ്ണ പലഹാരങ്ങൾ വീട്ടിൽ തയാറാക്കാറുണ്ട്. ഉള്ളിവട, ഉഴുന്നുവട, പഴംപൊരി, അങ്ങനെ വറുത്ത സാധനങ്ങളൊക്കെയും ഉണ്ടാക്കാറുണ്ട്. കുട്ടികൾക്കായാലും ഏറെ ഇഷ്ടമാണ് ഇവയൊക്കെയും. ഉണ്ടാക്കി കൊടുക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും പിറ്റേന്ന് പപ്പടം പോലും വറുക്കാൻ എടുക്കാൻ‌ പറ്റില്ല, എണ്ണ പലഹാരമാണെങ്കിലും ചിക്കൻ പൊരിച്ചതാണെങ്കിലും അതിലെ പൊടികൾ എണ്ണയിൽ കാണും. വീണ്ടും എണ്ണ ചൂടാകുമ്പോൾ കരിഞ്ഞുവരും.

അതിപ്പോ പൂരി ആണെങ്കിലും അതിലെ പൊടികൾ നിറഞ്ഞ് ചൂട് എണ്ണയുടെ നിറവും മാറും. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ശരിയല്ല. എന്നാലും അന്നേ ദിവസം തന്നെ വീണ്ടും വറുക്കുവാൻ എടുക്കണമെങ്കിൽ എണ്ണയിലെ വറുത്തതിന്റെ പൊടികൾ മാറ്റാൻ ട്രിക്കുണ്ട്. ഇങ്ങനെ ചെയ്താൽ ഭക്ഷണപൊടികൾ ഇല്ലാതെ എണ്ണ നല്ല വൃത്തിയാക്കി എടുക്കാം.

ഒരു പാത്രത്തിൽ 2 സ്പൂൺ കോൺഫ്ളവറും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് നല്ലതുപോലെ തിളച്ച എണ്ണയിലേക്ക് ഒഴിക്കാം. ഉടൻ തന്നെ കോണ്‍ഫ്ളവറിനോടൊപ്പം എണ്ണയിൽ മറ്റുപൊടികളും ഒട്ടിപിടിക്കും. അത് വറുത്തുകോരി മാറ്റിയാൽ എണ്ണ നല്ല വൃത്തിയായിരിക്കും. വീണ്ടും ഉപയോഗിക്കാം. ഈ ട്രിക്ക് ഒന്നും ഉപയോഗിക്കൂ.

English Summary:

Clean Used Cooking Oil With Water and Corn Starch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT