ADVERTISEMENT

ജോലിത്തിരക്കുകളിൽനിന്ന‌് അൽപം ആശ്വാസത്തിനും മാനസിക ഉണർവിനുമായിരിക്കും മിക്കവരും യാത്ര നടത്തുന്നത്. പുതിയ കാഴ്ചകളും സ്ഥലങ്ങളും സമ്മാനിക്കുന്ന ആഹ്ളാദകരമായ അനുഭവങ്ങളാണ് യാത്രകളോടുള്ള ഇഷ്ടം വർധിപ്പിക്കുന്നത്. എന്നാൽ യാത്രകളിൽ പ്രഥമ പരിഗണന നൽകേണ്ട ഒന്നുണ്ട്. അത് നമ്മുടെ ആരോഗ്യം തന്നെയാണ്. യാത്രകൾ നമ്മെ ക്ഷീണിതരാക്കും. ചിലപ്പോൾ ശാരീരികാസ്വാസ്ഥ്യങ്ങൾ പിടികൂടാനുള്ള സാധ്യതയുമുണ്ട്. രസകരമായ യാത്രകൾ ആശുപത്രിക്കിടക്കയിൽ അവസാനിപ്പിക്കേണ്ടതുണ്ടോ? യാത്ര പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. 

വെള്ളം കുടിക്കാം, ധാരാളമായി
 
ദീർഘദൂര യാത്ര പോകുമ്പോൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ദാഹം ക്ഷീണം വർധിപ്പിക്കുമെന്നതു കൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കണം. യാത്രയിലുടനീളം ഊർജസ്വലമായിരിക്കാനും വയറിന് അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാനും ഇതു സഹായിക്കും.

തിളപ്പിച്ച കുടിവെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാമോ?
തിളപ്പിച്ചാറിയ വെള്ളത്തിൽ രോഗകാരികളായ അണുക്കൾ കാണാനുള്ള സാധ്യത കുറയും. എന്നാൽ, തിളച്ച വെള്ളത്തിലേക്കു തണുത്ത വെള്ളം ഒഴിക്കുമ്പോൾ വെള്ളത്തിന്റെ താപനില പകുതിയായി കുറയും. ഈ താപനിലയിൽ തണുത്ത വെള്ളത്തിലുള്ള രോഗാണുക്കൾ മുഴുവൻ നശിക്കണമെന്നില്ല. അതുകൊണ്ടു ചൂടുവെള്ളത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത് 
ഒരു ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ പ്രഭാത ഭക്ഷണം സഹായിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. രാവിലെ മിതമായി ഭക്ഷണം കഴിച്ച ശേഷം മാത്രം യാത്ര ആരംഭിക്കാം. അസിഡിറ്റി, ദഹന പ്രശ്നങ്ങൾ, വയറുകമ്പനം എന്നിവയിൽ നിന്നെല്ലാം ഒരു പരിധിവരെ രക്ഷ നേടാനിതു സഹായിക്കും.

Image Credit: AALA IMAGES/shutterstock
Image Credit: AALA IMAGES/shutterstock

ഇടനേരങ്ങളിൽ സ്നാക്ക്സ് കഴിക്കാം
ഏറെ ദൂരം നടക്കാനുള്ള യാത്രകളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കഴിച്ച ഭക്ഷണം വളരെ വേഗം ദഹിക്കാനുള്ള സാധ്യതയുണ്ട്. വിശന്നുവലഞ്ഞുള്ള യാത്രകൾ ഒരിക്കലും സുഖകരമാകുകയില്ല. അപ്പോൾ കഴിക്കാൻ ബിസ്കറ്റ് പോലുള്ള സ്നാക്കുകൾ കരുതാം. 

ജങ്ക് ഫുഡിനോട് നോ പറയാം
യാത്ര പോകുമ്പോൾ പരമാവധി ആരോഗ്യകരമായ ഭക്ഷണം തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. ജങ്ക് ഫുഡുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും വേണം. വയറിനു സാരമായ അസ്വസ്ഥതകളുണ്ടാക്കാൻ ജങ്ക് ഫുഡിന് കഴിയും.

വൃത്തിഹീനമായ ചുറ്റുപാടുകളിൽനിന്നു ഭക്ഷണം വേണ്ട
 
ഭക്ഷണത്തോട് ഏറെ പ്രിയമുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ചെന്നത്തുന്ന സ്ഥലത്തെ വ്യത്യസ്തമായ രുചികളും അറിഞ്ഞിരിക്കണം. എന്നാൽ പുതുരുചികൾ പരീക്ഷിക്കുമ്പോൾ അവ വൃത്തിയുള്ള ചുറ്റുപാടുകൾ നിന്നുള്ളതാണോ എന്നും നമ്മുടെ വയറിനു ചേരുമോ എന്നും നോക്കിയതിനു ശേഷം മാത്രം കഴിക്കുക. അല്ലാത്തപക്ഷം വയറിന് അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.

English Summary:

Planning A Trip Tips To Keep In Mind To Stay Healthy While Traveling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com