ADVERTISEMENT

ദിവസവും ഒരു മുട്ട പുഴുങ്ങി കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും മുട്ട മികച്ചതാണ്. പുഴുങ്ങിയ മുട്ടയില്‍ വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി 5, വിറ്റാമിൻ ബി 12, വിറ്റാമിൻ ബി 2, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്‍റെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമായതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യവും ഇത് ഉറപ്പുവരുത്തും. 

മുട്ട പുഴുങ്ങിയെടുക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ തൊലി കളയുമ്പോള്‍ ചിലപ്പോള്‍ പണി കിട്ടും. മുട്ടവെള്ള മുഴുവന്‍ അവിടെയും ഇവിടെയുമെല്ലാം തൊലിയില്‍ പറ്റിപ്പിടിച്ച് പോരും. 

മുട്ടയുടെ തൊലി കളയാന്‍ എന്തെങ്കിലും എളുപ്പവിദ്യയുണ്ടോ? അത്തരമൊരു ഹാക്ക് ആണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആകുന്നത്. ഒരു തെരുവോര കച്ചവടക്കാരന്‍ എളുപ്പത്തില്‍ മുട്ട പൊട്ടിച്ചെടുക്കുന്നത് കണ്ട അനാറ്റൊളി ദോബ്രോവോള്‍സ്കി എന്ന ഷെഫ് ആണ് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്.

ഇതിനായി ആദ്യം തന്നെ മുട്ട എടുത്ത് പുഴുങ്ങുക. വെന്തു തണുത്തു കഴിഞ്ഞാല്‍ ഇതെടുത്ത് ഒരു അറ്റം തൊലി കളയുക. എന്നിട്ട്, ഉള്ളിലൂടെ സ്പൂണ്‍ കയറ്റി വട്ടത്തില്‍ കറക്കിയെടുക്കുക. അപ്പോള്‍ വളരെ എളുപ്പത്തില്‍ തന്നെ മുട്ടയുടെ തൊലി മൊത്തത്തില്‍ പൊളിഞ്ഞു പോരുന്നത് കാണാം. 

ഈ വീഡിയോ പങ്കുവെച്ചതിന് ഒട്ടേറെ ആളുകള്‍ ദോബ്രോവോള്‍സ്കിയെ അഭിനന്ദിച്ചു. ഇത്രയും വലിയ ഷെഫ് ആയിട്ട് പോലും ഇദ്ദേഹം മറ്റുള്ളവരില്‍ നിന്നും പഠിക്കുന്നത് നിര്‍ത്തിയിട്ടില്ല എന്നത് വലിയ കാര്യമാണെന്ന് ആളുകള്‍ പറഞ്ഞു. കൂടാതെ, മുട്ട എട്ടു മിനിറ്റ് പുഴുങ്ങിയ ശേഷം, തണുത്ത വെള്ളത്തില്‍ ഇട്ടു തണുപ്പിച്ച്, എല്ലാ ഭാഗത്തും ഒരുപോലെ മുട്ടി പൊട്ടിച്ച് എടുത്താല്‍ തൊലി എളുപ്പത്തില്‍ പോരുമെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്തായാലും ഈ ഹാക്ക് ഇതിനോടകം ലക്ഷക്കണക്കിന്‌ പേര്‍ കണ്ടു കഴിഞ്ഞു.

English Summary:

Easiest way to peel boiled eggs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com