ADVERTISEMENT

കടയില്‍ നിന്ന് സ്ഥിരമായി ക്രീം ചീസ് വാങ്ങുന്നവരാണോ? പ്രിസര്‍വേറ്റീവുകളും സ്റ്റെബിലൈസറുകളുമെല്ലാം ചേര്‍ത്ത് വരുന്ന ഈ ചീസിന് പകരം, എളുപ്പത്തില്‍ വീട്ടില്‍ തന്നെ ക്രീം ചീസ് ഉണ്ടാക്കിയാലോ? രുചിയും ഗുണവും കൂടും, കാശും ലാഭിക്കാം! കുട്ടികള്‍ക്ക് വിശ്വസിച്ചു കൊടുക്കാന്‍ പറ്റുന്ന ഈ ക്രീം ചീസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം.

വേണ്ട സാധനങ്ങള്‍

കൊഴുപ്പുള്ള പാല്‍ - 1 ലിറ്റര്‍
നാരങ്ങാനീര് - രണ്ടു നാരങ്ങയുടെ നീര് 
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

- അടി കട്ടിയുള്ള ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് കുറഞ്ഞ തീയില്‍ ചൂടാക്കുക. തിളപ്പിക്കരുത്.

- ഇടത്തരം തീയില്‍ വച്ച്, ഒരു മിനിറ്റ് ഇടവേളകളില്‍ ഓരോ ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേർത്തു കൊടുക്കുക. ഇത് നിരന്തരം ഇളക്കുക.

- പാല്‍ പൂര്‍ണമായും കട്ടയായി വേര്‍പെടുന്നതുവരെ ഇങ്ങനെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിനു ഏതാനും മിനിട്ടുകള്‍ എടുക്കും. 

- ഒരു വലിയ പാത്രത്തിന് മുകളിൽ 1 അല്ലെങ്കിൽ 2 ലെയർ  ചീസ്ക്ലോത്ത് അരിപ്പയാക്കി വയ്ക്കാം. നേരത്തെ ഉണ്ടാക്കിയ മിശ്രിതം ഇതിനു മുകളിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. എന്നിട്ട് പതിനഞ്ചു മിനിട്ടോളം ചൂടാറാന്‍ വയ്ക്കുക.

- ഇങ്ങനെ അരിച്ചെടുത്ത ഭാഗം ഒരു മിക്സിയിലോ ഫുഡ് പ്രോസസറിലോ ഇട്ടു അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ നേരത്തെ അരിച്ചു മാറ്റിയ വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ക്കാം.

- അടിച്ചെടുക്കുമ്പോള്‍ ആവശ്യത്തിനനുസരിച്ച്, ഉപ്പ്, വെളുത്തുള്ളി എന്നിവയും ചേര്‍ക്കാവുന്നതാണ്.

- ഇങ്ങനെ തയ്യാറാക്കിയ ക്രീം ചീസ്, വായു കടക്കാത്ത പാത്രത്തിലാക്കി ഏഴു മുതല്‍ പത്തു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇതുപയോഗിച്ച് ചീസ് കേക്ക് പോലുള്ളവ ഉണ്ടാക്കാം.

English Summary:

Make Homemade Cream Cheese

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com