ADVERTISEMENT

ഭൂരിഭാഗം വീടുകളിലും അടുക്കളയിൽ ഉപയോഗിക്കുന്ന ഒരു പ്രധാന പാത്രമാണ് നോൺസ്റ്റിക്. ഉണ്ടാക്കുന്നതൊന്നും പാത്രത്തിൽ ഒട്ടിപ്പിടിക്കില്ല എന്ന ഒറ്റ കാരണം കൊണ്ടാണ് ഈ നോൺസ്റ്റിക് പാത്രങ്ങൾ നമ്മുടെയൊക്കെ അടുക്കളയിൽ താരമായി ഇന്നും അങ്ങനെ നിൽക്കുന്നത്. 

എന്നാൽ ഇവന്മാർ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി കോട്ടിങ് എന്ന സംഭവമാണ്. അതായത് നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ് ഇളകാൻ തുടങ്ങിയാൽ പിന്നെ അത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വരും. ഇളകിയ കോട്ടിങ്ങുള്ള പാത്രങ്ങൾ ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ പോലും അഭിപ്രായപ്പെടുന്നത്. അപ്പോൾ പിന്നെ എന്തു ചെയ്യും! വഴിയുണ്ട് നോൺസ്റ്റിക് പാത്രത്തിന്റെ കോട്ടിങ് ഇളകിയെങ്കിൽ വാഴയില കൊണ്ട് നമുക്ക് പ്രശ്നം പരിഹരിക്കാം. 

വാഴയിലയും നോൺസ്റ്റിക് പാത്രവും

അധികം എണ്ണ ഉപയോഗിക്കാതെ തന്നെ വെറുക്കാനും പൊരിക്കാനും എല്ലാം നോൺസ്റ്റിക് പാത്രങ്ങൾ നമ്മളെ സഹായിക്കും എന്നത് സംശയമൊന്നുമില്ല. പക്ഷേ പാത്രങ്ങളുടെ കോട്ടിങ് ഇളകിയാൽ പിന്നെ പണി പാളും. ഇങ്ങനെ സംഭവിക്കുമ്പോൾ നമ്മൾ സാധാരണയായി ആ പാത്രങ്ങൾ മാറ്റിവയ്ക്കാറാണ് പതിവ്. എങ്കിൽ ഇനി അങ്ങനെ ചെയ്യണ്ട വേറെ വഴിയുണ്ട്. 

കോട്ടിങ് ഇളകിപ്പോയ നോൺസ്റ്റിക് പാത്രങ്ങളിൽ വാഴയില ഒരു കോട്ടിങ്ങായി പ്രവർത്തിക്കുമെന്ന് നിങ്ങൾക്കറിയാമോ. വറ പൊരി ഐറ്റംസ് ഉണ്ടാക്കുന്ന സമയത്ത് വാഴയില നോൺസ്റ്റിക് പാത്രത്തിൽ വയ്ക്കാം. അതിനായി വാഴയില പാത്രത്തിന്റെ ആകൃതിയിൽ വെട്ടിയെടുക്കണം. ശേഷം ഈ ഇല ഒന്ന് വാട്ടിയെടുത്ത് തണുക്കാൻ വയ്ക്കാം. വാട്ടിയ വാഴയില പാനിൽ വച്ച് എണ്ണയൊഴിച്ചതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് വറുത്തെടുക്കാം. 

നോൺസ്റ്റിക് പാനുകളിൽ വറക്കാൻ വളരെ കുറച്ച് എണ്ണ മതി എന്നതു പോലെ തന്നെയാണ് വാഴയിലയിലും കാര്യങ്ങൾ പ്രവർത്തിക്കുന്നത്. മാത്രവുമല്ല വാഴയിലയിൽ പാകം ചെയ്യുമ്പോൾ അതിന് രുചി കൂടുമെന്നതും ഉറപ്പ്.  അപ്പോൾ ഇനി നോൺസ്റ്റിക് പാനിന്റെ കോട്ടിങ് ഇളകിപ്പോയി എന്ന് കരുതി പാത്രം മൂലയിലേക്ക് തള്ളാൻ വരട്ടെ.. ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com