ADVERTISEMENT

ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണരീതികളും ജൈവ വിഭവങ്ങളുമെല്ലാം നമ്മുടെ അടുക്കളയിലെ താരങ്ങളായി മാറിക്കഴിഞ്ഞു. ക്യാപ്സിക്കവും സ്യുക്കിനിയും ലെറ്റ്യൂസും ചൈനീസ് ക്യാബേജും സെലറിയുമൊക്കെ ചെറിയ പച്ചക്കറി കടകളില്‍ പോലും കിട്ടിത്തുടങ്ങി. ഇവയ്ക്ക് പലപ്പോഴും വിലക്കൂടുതലാണ്. എങ്കിലും രുചികരമായ ഈ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കും.

ഇക്കൂട്ടത്തിലെ ഒരു പ്രധാന പച്ചക്കറിയാണ് ബ്രോക്കോളി. കാണാന്‍ പച്ചനിറമുള്ള ഒരു കിരീടം പോലെയിരിക്കുന്ന ബ്രോക്കോളി കൊണ്ട് വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാക്കാം. മാത്രമല്ല, രുചിയിലും കേമനാണ് ഈ  ഇറ്റാലിയൻ പച്ചക്കറി.

പച്ചക്കറികളിലെ സൂപ്പര്‍സ്റ്റാര്‍ കുടുംബം

ക്രൂസിഫറസ് വെജിറ്റബിള്‍സ് എന്ന വിഭാഗത്തില്‍ പെടുന്ന പച്ചക്കറിയാണ് ബ്രോക്കോളി. പച്ചക്കറികളിലെ സൂപ്പര്‍ഫുഡ് വിഭാഗമാണിത്. കോളിഫ്‌ളവർ, കാബേജ്, കേയ്ല്‍, ഗാർഡൻ ക്രെസ്, ബോക് ചോയ്, ബ്രസ്സൽസ് സ്പ്രൌട്ട്സ് മുതലായവയെല്ലാം തന്നെ ഈ വിഭാഗത്തിലാണ് പെടുന്നത്.  വൈറ്റമിൻ സിയും ലയിക്കുന്ന നാരുകളും ധാരാളം അടങ്ങിയിട്ടുള്ള ഇവ ഗ്യാസ്ട്രിക് ക്യാൻസർ, ശ്വാസകോശ അർബുദം, എൻഡോമെട്രിയൽ ക്യാൻസർ മുതലായവ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കൂടാതെ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇതിനു കഴിയും.

ശരീരത്തെ കാക്കും സൾഫോറഫെയ്ൻ

ബ്രോക്കോളി, കേയ്ല്‍, ബ്രസ്സൽസ് തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളിൽ അടങ്ങിയ ഒരു സംയുക്തമാണ് സൾഫോറഫെയ്ൻ. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പ്രോസ്റ്റേറ്റ്, സ്തനാർബുദം, പാൻക്രിയാറ്റിക് ക്യാൻസർ, മെലനോമ എന്നിവയുൾപ്പെടെയുള്ള ചില അർബുദങ്ങളെ ചികിത്സിക്കാൻ സൾഫോറഫേൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ക്കും ഈ സംയുക്തം ഗുണപ്രദമാണ്.

brocoli-food
Image Credit: Blood sugar can be controlled through supplements with a strict diet and exercise.Photo: special arrangements

ബ്രോക്കോളി എങ്ങനെ പാചകം ചെയ്യാം

വെള്ളത്തില്‍ ഇട്ടു പാചകം ചെയ്യുന്നത് അതിലെ വിറ്റാമിനുകളും പോഷകങ്ങളും നഷ്ടപ്പെടാന്‍ ഇടയാക്കും. അതിനാല്‍, ബ്രോക്കോളി എപ്പോഴും ആവിയില്‍ വേവിക്കുന്നതാണ് നല്ലത്. അതിനായി, ബ്രോക്കോളി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇഡ്ഡലിപാത്രത്തിന്‍റെ തട്ടിലോ സ്റ്റീമറിലോ വെച്ച് പത്തു മിനിറ്റ് ആവി കയറ്റി എടുക്കാം.

ഭാരം കുറയ്ക്കാന്‍ ബ്രോക്കോളി സൂപ്പ്

തടി കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് അടിപൊളി ബ്രോക്കോളി സൂപ്പ് ഉണ്ടാക്കാം. 

ചേരുവകള്‍ 

1. ബ്രോക്കോളി - 300 ഗ്രാം
2. സവാള - 1/2
3. ബേ ലീഫ് - 1
4. ഉപ്പ് - ആവശ്യത്തിന് 
5. വെള്ളം - 4 കപ്പ്‌ 
6. ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
7. വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂണ്‍ 
8. ചില്ലി ഫ്ലേക്സ് - അര ടീസ്പൂണ്‍
9. തേങ്ങാപ്പാല്‍ - 3 ടേബിള്‍സ്പൂണ്‍
10. കുരുമുളക് പൊടി - കാല്‍ ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

- 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ എല്ലാം കൂടി ഒരുമിച്ചു ചേര്‍ത്ത് ഏഴു മിനിറ്റ് വരെ വേവിക്കുക 

- ബേ ലീഫ് എടുത്തു കളഞ്ഞ ശേഷം തണുപ്പിക്കുക. ശേഷം, മിക്സിയില്‍ അടിക്കുക

- പാനില്‍  ഒലിവ് ഓയില്‍ ചൂടാക്കിയ ശേഷം വെളുത്തുള്ളി ഇട്ട് സ്വര്‍ണ്ണ നിറമാകുന്നതുവരെ ഇളക്കുക

- ഇതിലേക്ക് നേരത്തെ മിക്സിയില്‍ അടിച്ച ബ്രോക്കോളി ഒഴിക്കുക. ഇതിലേക്ക് ചില്ലി ഫ്ലേക്സ്, കുരുമുളക് പൊടി, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ക്കുക. രുചികരമായ കോളിഫ്ലവര്‍ സൂപ്പ് റെഡി.

English Summary:

Broccoli Health Benefits Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com