ADVERTISEMENT

പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ സമയമില്ലാത്തവര്‍ക്ക് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഓവര്‍നൈറ്റ് ഓട്സ്. വേവിച്ച് കൈ പൊള്ളണ്ട, പാത്രം കഴുകി മരിക്കേണ്ട, കഴിക്കാനും അധികം മിനക്കേടില്ല! മടിയന്മാരുടെ ഭക്ഷണം എന്ന് പറയാറുണ്ടെങ്കിലും നിറയെ പോഷകങ്ങള്‍ ഉള്ളതിനാല്‍ ഓവര്‍നൈറ്റ് ഓട്‌സിനെ കുറ്റം പറയാനും പറ്റില്ല!

healthy-diet-food
Image credit:Credit:LauriPatterson/Istock

ശരിയായ രീതിയില്‍ കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സഹായിക്കും എന്നതാണ് ഇതിന്‍റെ ഒരു പ്രത്യേകത. എന്നാല്‍, എന്നും ഇതുതന്നെ കഴിച്ചാല്‍ മടുക്കും. അങ്ങനെയുള്ളപ്പോള്‍, പാചകം വലുതായി ആവശ്യമില്ലാത്ത മറ്റു വിഭവങ്ങളും പരീക്ഷിക്കാം. അത്തരമൊരു വിഭവമാണ് യോഗര്‍ട്ട് ചന ബൗൾ. കോണ്ടന്റ് ക്രിയേറ്റര്‍ ആയ അഞ്ജലി മുഖര്‍ജിയാണ് ഈ വിഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നാരുകളും പ്രോട്ടീനും ഫോളേറ്റും ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും മഗ്നീഷ്യവും സിങ്കും ഒമേഗ 3 യും പ്രോബയോട്ടിക്സുമെല്ലാം നിറഞ്ഞ ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. 

വേണ്ട സാധനങ്ങള്‍

യോഗര്‍ട്ട് - 1 കപ്പ്‌

കറുത്ത കടല വേവിച്ചത് - അര കപ്പ്‌ 

ചെറി ടൊമാറ്റോ - 4 എണ്ണം അരിഞ്ഞത് 

കക്കിരിക്ക - കാല്‍ കപ്പ്‌ അരിഞ്ഞത്

ബീറ്റ്റൂട്ട് - കാല്‍ കപ്പ്‌ അരിഞ്ഞത്

പുതിന, മല്ലിയില - കാല്‍ കപ്പ്‌ അരിഞ്ഞത്

ചിയ സീഡ്സ് - 1 ടീസ്പൂണ്‍ കുതിര്‍ത്തത് 

ഉപ്പ് - ആവശ്യത്തിന് 

കുരുമുളക് - ആവശ്യത്തിന്

വറുത്ത ജീരകം - ആവശ്യത്തിന് 

മത്തങ്ങാ വിത്ത് - 1 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ യോഗര്‍ട്ട് ഒഴിക്കുക. ഇതിലേക്ക് കടല വേവിച്ചത്, ചെറി ടൊമാറ്റോ, കക്കിരിക്ക, ബീറ്റ്റൂട്ട് എന്നിവ ചേര്‍ത്ത് ഇളക്കുക. പുതിന, മല്ലിയില എന്നിവയും കുതിര്‍ത്ത ചിയ സീഡ്സും ചേര്‍ത്ത് ഇളക്കിയ ശേഷം, മുകളില്‍ ഉപ്പ് കുരുമുളക്, വറുത്ത ജീരകം, മത്തങ്ങാവിത്ത് എന്നിവ കൂടി ഇട്ട് ഇളക്കുക.

പാത്രം അടപ്പ് കൊണ്ട് മൂടി ഫ്രിജില്‍ വയ്ക്കുക. രാവിലെ അരമണിക്കൂര്‍ നേരം പുറത്ത് എടുത്ത് വെച്ച ശേഷം നേരിട്ട് കഴിക്കാം.

English Summary:

Healthy Breakfast Bowl Ideas

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com