ADVERTISEMENT

എന്തെങ്കിലും തരത്തിലുള്ള പാനീയം കുടിച്ചത് കൊണ്ടോ, കൂടുതല്‍ പച്ചക്കറികള്‍ കഴിച്ചത് കൊണ്ടോ മാത്രം തടി കുറയില്ല. അതിനായി ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ആവശ്യമാണ്. അത്തരമൊരു ജീവിതരീതി പിന്തുടര്‍ന്നാല്‍, ചില പനീയങ്ങള്‍ക്ക് വണ്ണം കുറയുന്നതിന്‍റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റില്‍, കൊഴുപ്പ് കത്തിക്കാനും തടി കുറയ്ക്കാനും ശരീരത്തെ സഹായിക്കുന്ന അത്തരം ചില പാനീയങ്ങള്‍ പരിചയപ്പെടാം.

1. നാരങ്ങാവെള്ളം

ഒരു കപ്പ്‌ ചെറു ചൂടുവെള്ളത്തില്‍ അര നാരങ്ങയുടെ നീര്, 1 ടീസ്പൂൺ തേൻ എന്നിവ കലര്‍ത്തി കുടിക്കുക. തേന്‍ ആവശ്യമില്ലെങ്കില്‍ ചേര്‍ക്കേണ്ടതില്ല. ഇത് ദഹനം കൂട്ടാന്‍ സഹായിക്കുന്നു. 

drinks
Image credit: Caterina Trimarchi/Shutterstock

2. ജീരകവെള്ളം

ഒരു കപ്പ് വെള്ളത്തിൽ 1 ടീസ്പൂൺ ജീരകം രാത്രി മുഴുവൻ കുതിർക്കുക. രാവിലെ, വെള്ളം ചൂടാക്കി അരിച്ചെടുക്കുക. ഇത് വെറുംവയറ്റില്‍ കുടിക്കുന്നത് വായുകോപം ഇല്ലാതാക്കുകയും ദഹനം കൂട്ടുകയും ചെയ്യും.

3. ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗർ ഇളം ചൂടുവെള്ളത്തിൽ കലർത്തുക. മധുരത്തിന് ആവശ്യമെങ്കിൽ തേൻ ചേർക്കുക. പ്രഭാതഭക്ഷണത്തിന് 20-30 മിനിറ്റ് മുമ്പ് ഇത് കുടിക്കുക. വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പ് സംഭരിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.

4. ഇഞ്ചി ഗ്രീൻ ടീ

ചൂടുവെള്ളത്തിൽ ഗ്രീൻ ടീ ബാഗും ഗ്രേറ്റ് ചെയ്ത അര ഇഞ്ച്‌ ഇഞ്ചിയും ചേര്‍ത്ത് അഞ്ചു മിനിറ്റ് വയ്ക്കുക. ആവശ്യമെങ്കില്‍ 1 ടീസ്പൂൺ തേൻ ചേര്‍ക്കാം. ഇത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുക.  ഗ്രീൻ ടീയും ഇഞ്ചിയും സ്വാഭാവികമായി കൊഴുപ്പ് കത്തിക്കുന്നു, കൂടാതെ മെച്ചപ്പെട്ട ദഹനത്തിനും സഹായിക്കുന്നു.

5. ഉലുവ വെള്ളം

diet-fenugrreek
Image credit: Indian Food Images/Shutterstock

1 ടീസ്പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. പിറ്റേ ദിവസം രാവിലെ ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ശരീരവണ്ണം കുറയ്ക്കുന്നു.

English Summary:

Fat Burning Drinks for Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com