60 കോടിയുടെ ഇന്‍സ്റ്റന്‍റ് നൂഡില്‍സ്; ഇന്ത്യയിലെ ഈ നഗരം കഴിഞ്ഞ വര്‍ഷം വാങ്ങിയത്!

Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഫുഡ് ഓർഡറിങ്, ഡെലിവറി പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ സ്വിഗ്ഗി, കഴിഞ്ഞ വര്‍ഷം ആളുകള്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവിഭവങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 2024 ജനുവരി 1 മുതൽ ഡിസംബർ 1 വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, പാകം ചെയ്ത ഭക്ഷണത്തിന്റേത് മാത്രമല്ല, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്വിഗ്ഗി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ വിവരങ്ങളും ഉണ്ട്. 2020 ഓഗസ്റ്റിൽ ആരംഭിച്ച ഈ പ്ലാറ്റ്ഫോം, ഡൽഹി, ഗുഡ്ഗാവ്, നോയിഡ എന്നിവയുൾപ്പെടെയുള്ള ചില നഗരങ്ങളിൽ 24/7 സൗജന്യമായി ഡെലിവറി ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ താരം ഇന്‍സ്റ്റന്‍റ് നൂഡില്‍സ് ആണ്. ഡല്‍ഹി നഗരത്തില്‍ ഈ വർഷം ഏകദേശം 60 കോടി രൂപയാണ് ഇന്‍സ്റ്റന്‍റ് ന്യൂഡില്‍സിനായി ആളുകള്‍ ചിലവഴിച്ചത്!
മറ്റു ചില കൗതുകകരമായ കണക്കുകളും റിപ്പോര്‍ട്ടില്‍ കാണാം. ഈ റിപ്പോര്‍ട്ട് പ്രകാരം, ഏറ്റവും കൂടുതല്‍ സവാള വാങ്ങിയത് മുംബൈ ആണ്. ഹൈദരാബാദും ഡൽഹിയും തൊട്ടുപിന്നിലുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾ ഡിസംബർ 1 ന്, വൈകുന്നേരം 7-8 നും ഇടയിലുള്ള സമയത്ത് മൊത്തം 4500 കിലോ ഉള്ളി ഓർഡർ ചെയ്തു. മുംബൈയില്‍ ഒരു ദിവസം 8 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ടോണിക്ക് വാട്ടർ ഓർഡർ ചെയ്തു.

കൂടാതെ, ഈ വർഷം ഏറ്റവും ജനപ്രിയമായി ഓർഡർ ചെയ്ത 5 ഇനങ്ങൾ പാൽ, തൈര്, ദോശ ബാറ്റർ, ചിപ്‌സ്, ശീതളപാനീയങ്ങൾ എന്നിവയാണെന്ന് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വെളിപ്പെടുത്തി. റിപ്പോർട്ടനുസരിച്ച്, എല്ലാ 15 ഓർഡറുകളിലും ഒരു പാക്കറ്റ് പാലും, ഓരോ 5 ഓർഡറിലും ഒരു പഴമോ പച്ചക്കറിയോ ഉണ്ടായിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ, 'ഓർഡർ ഫോർ അദർ' ഫീച്ചർ ഉപയോഗിച്ച് 2,85,000 ഡെലിവറികൾ രേഖപ്പെടുത്തി, അന്നേ ദിവസം മിനിറ്റിൽ 273 ചോക്ലേറ്റുകളും ആളുകള്‍ ഓർഡർ ചെയ്തു.

ഭക്ഷണമല്ലാതെയുള്ള വീട്ടുസാധനങ്ങളുടെ വിവരങ്ങളുമുണ്ട്. ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾ ധൻതേരസിൽ ചൂലിനു വേണ്ടി 45,00,000 രൂപ ചിലവിട്ടു, രക്ഷാബന്ധൻ ദിനത്തിൽ 8,00,000 രാഖികൾ വിതരണം ചെയ്തു.
ഈ വര്‍ഷത്തെ ഏറ്റവും വേഗമേറിയ ഡെലിവറിക്ക് വെറും 89 സെക്കന്‍ഡുകള്‍ എടുത്തേയുള്ളൂ. വെറും 180 മീറ്റര്‍ ദൂരെയാണ് ഡെലിവറി ചെയ്തത്. ചുവന്ന ചീര, വാഴപ്പഴം എന്നിവയാണ് ഈ സമയത്തിനുള്ളില്‍ ഡെലിവറി ചെയ്തത്. 2014 ൽ സ്ഥാപിതമായ സ്വിഗ്ഗി, ബെംഗളൂരു ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. നൂറിലധികം ഇന്ത്യൻ നഗരങ്ങളിൽ സ്വിഗ്ഗിയുടെ സേവനം ലഭ്യമാണ്.