കൂരിയും കരിമീനും ഇനി കല്ലിൽ ഉരച്ചെടുക്കേണ്ട, ഈ ട്രിക്ക് മതി പെട്ടെന്ന് വൃത്തിയാക്കാൻ

Mail This Article
മീൻ വിഭവങ്ങൾ മിക്കവർക്കും പ്രിയമാണ്. എന്നാൽ അവ വൃത്തിയായി കഴുകി എടുക്കുക പ്രയാസമാണ്. ചെറിയ മീനെങ്കിൽ വെട്ടിയെടുക്കുക ടാസ്കാണ്. കരിമീൻ പോലുള്ളവ വൃത്തിയാക്കി എടുക്കാനും പാടാണ്. എന്നാൽ ചില പൊടികൈകൾ അറിഞ്ഞിരുന്നാൽ മീൻ വൃത്തിയാക്കാൻ ഉപകാരപ്പെടും. ഇനി കരിമീനും ആറ്റുമീനുമൊക്കെ വാങ്ങിയാൽ അധികം സമയം കളയാതെ പെട്ടെന്ന് വൃത്തിയാക്കാൻ എളുപ്പവഴിയുണ്ട്. കരിമീൻ മാത്രമല്ല മഞ്ഞ കൂരിയും ഇങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.
വഴുവഴുപ്പുള്ള ഈ മീനുകൾ ശരിയായ രീതിയിൽ കത്തികൊണ്ട് മുറിക്കാനും പുറംഭാഗം തേച്ചെടുക്കാനും പാടാണ്. ഇനി ടെൻഷൻ വേണ്ട, വളരെ പെട്ടെന്ന് തന്നെ കൂരി നല്ലതുപോലെ വെട്ടിക്കഴുകി എടുക്കാം. കല്ലിൽ തേച്ചെടുക്കാതെ തന്നെ തൂവെള്ള നിറത്തിൽ വൃത്തിയാക്കുകയും ചെയ്യാം. ഈ ട്രിക്ക് പരീക്ഷിക്കാവുന്നതാണ്.
ആദ്യം പാത്രത്തിൽ വെള്ളം എടുക്കാം. അതിലേക്ക് 6 കഷ്ണം കുടംപുളി ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം ഗ്യാസിൽ വച്ച് ചൂടാക്കണം. ചൂടുകൂടിപോകാതെ ശ്രദ്ധിക്കണം. ചട്ടിയിൽ എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് ഈ പുളിവെള്ളം ചെറു ചൂടോടെ ഒഴിക്കണം. ചൂടുകൂടിയാൽ മീൻ വെന്തുപോകും. മീൻ മുങ്ങി കിടക്കുന്നിടത്തോളം വെള്ളം വേണം. 10 മിനിറ്റ് നേരം വയ്ക്കണം. ശേഷം കത്രിക കൊണ്ട് മീനിന്റെ വശങ്ങളും വാലും കളയണം. സ്ക്രബർ കൊണ്ട് മീൻ ഉരച്ചെടുക്കാം. കൂടാതെ കത്തി ഉപയോഗിച്ച് വാലിന്റെ ഭാഗത്ത് നിന്നും മുകളിലേക്ക് ചെത്തിയാലും മതി മിനിറ്റുകൾ കൊണ്ട് മീൻ വൃത്തിയാക്കി എടുക്കാം.