വെളുത്ത കുരുമുളക് നിങ്ങൾ ഉപയോഗിക്കാറുണ്ടോ? സൂക്ഷിക്കേണ്ടത് ഇങ്ങനെ!

Mail This Article
കുരുമുളകിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ കറുത്ത നിറമുള്ള ചെറിയ മണികള്‍ ആണ് മനസ്സിലേക്ക് ഓടിയെത്തുക. കറികളിലും മസാലകളിലുമെല്ലാം രുചി പകരാന്‍ കുരുമുളകില്ലാതെ പറ്റില്ല. കുരുമുളകെന്നാല്‍ കറുപ്പ് മാത്രമല്ല, വെളുത്ത നിറത്തിലും വരുന്നുണ്ടെന്ന കാര്യം അറിയാമോ?
എന്താണ് വെളുത്ത കുരുമുളക്?
കറുത്ത കുരുമുളകിനെ പോലെ വെളുത്ത കുരുമുളകും, 'പൈപ്പർ നൈഗ്രം' എന്നും അറിയപ്പെടുന്ന കുരുമുളക് ചെടിയുടെ കായകളിൽ നിന്നാണ് ഉണ്ടാക്കുന്നത്. പൂര്‍ണ്ണമായും പഴുത്ത കുരുമുളകില്‍ നിന്നാണ് വെളുത്ത കുരുമുളക് ഉണ്ടാക്കിയെടുക്കുന്നത്. ഈ കായകൾ പിന്നീട് വെള്ളത്തിൽ കുതിർത്ത് പുളിപ്പിക്കുന്നു. ഒടുവിൽ, പുറം പാളി നീക്കം ചെയ്യുകയും അകത്തെ വിത്ത് മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു.

തൊലി നീക്കം ചെയ്യുന്നതിനാൽ, പൈപ്പറിൻ ഉൾപ്പെടെയുള്ള ചില ഘടകങ്ങള്‍ ഇതില്‍ നിന്നും നീക്കംചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ കറുത്ത കുരുമുളക് പോലെയുള്ള രൂക്ഷമായ രുചിയോ എരിവോ ഇതിനു ഇല്ല.

ഇന്ത്യന്‍, അമേരിക്കൻ അടുക്കളകളിൽ കറുത്ത കുരുമുളക് വളരെ സാധാരണമാണെങ്കിലും, കാഴ്ചയ്ക്ക് ആകർഷകമായി തോന്നാന്‍ ഇളം നിറമുള്ള വിഭവങ്ങളിൽ വെളുത്ത കുരുമുളക് ഉപയോഗിക്കുന്നത് ഫ്രഞ്ച് പാചകരീതിയുടെ സവിശേഷതയാണ്. ചൈനീസ്, വിയറ്റ്നാമീസ്, സ്വീഡിഷ് പാചകരീതികളിലും ഇത് സാധാരണമായി ഉപയോഗിച്ചുവരുന്നു.
വെളുത്ത കുരുമുളകിന്‍റെ ആരോഗ്യ ഗുണങ്ങൾ
കറുത്ത കുരുമുളകിനെപ്പോലെ തന്നെ, വെള്ള കുരുമുളകും കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വെള്ള കുരുമുളകിലും വളരെ കുറച്ച് കാലറി മാത്രമേ ഉള്ളൂ. വെളുത്ത കുരുമുളകിൽ വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, മാംഗനീസ് പോലുള്ളവ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.
വെളുത്ത കുരുമുളക് എങ്ങനെ ഉപയോഗിക്കാം?
വെളുത്ത നിറമുള്ള കറികളിലും ക്രീമി സൂപ്പുകളിലുമെല്ലാം വെളുത്ത കുരുമുളക് ഉപയോഗിക്കാം. ഏഷ്യൻ പാചകരീതിയിൽ ചൈനീസ് സൂപ്പുകളുടെയും മാരിനേഡുകളുടെയും സ്റ്റിർ ഫ്രൈകളുടെയുമെല്ലാം ചേരുവകളില്‍ ഒന്നാണ് വെളുത്ത കുരുമുളക്.
വെളുത്ത കുരുമുളക് എങ്ങനെ സൂക്ഷിക്കാം?
വെളുത്ത കുരുമുളക് കറുത്ത കുരുമുളകിനെ അപേക്ഷിച്ച് കുറഞ്ഞ കാലം മാത്രമേ കേടാകാതെ നിലനില്‍ക്കൂ. അതിനാല്‍ ഇവ ഷെൽഫ് ലൈഫ് മാത്രമേ ഉള്ളൂ. എന്നിരുന്നാലും, മുഴുവന്‍ കുരുമുളക് പൊടിച്ച കുരുമുളകിനെ അപേക്ഷിച്ച് കൂടുതൽ കാലം നിലനിൽക്കും. രണ്ടായാലും വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് നല്ലത്.