മികച്ച റസ്റ്ററന്റ് നിങ്ങളുടേതാകാം; ഉടൻ റജിസ്റ്റർ ചെയ്യൂ

Mail This Article
രുചിയൂറും വിഭവങ്ങൾ മാത്രമല്ല, അടിപൊളി ആമ്പിയന്‍സും നോക്കിയാണ് ഭക്ഷണപ്രേമികൾ രുചിയിടങ്ങൾ തിരഞ്ഞെടുക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം പലരുചി വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ ഉണ്ട്. പലനാടിന്റെ തനതു രുചിയടക്കം ന്യൂജെന്‍ ടച്ചുള്ള ഫ്യൂഷൻ വിഭവങ്ങളുമുണ്ട്. മാത്രമല്ല, ഭക്ഷണപ്രേമികളുടെ ഇടയിൽ ഹിറ്റായ ഹോട്ടലുകളുമുണ്ട്. ഇപ്പോഴിതാ ഭക്ഷണപ്രേമികള്‍ക്കും ഹോട്ടലുടമകൾക്കും സുവർണാവസരമാണ് മനോരമ ഓൺലൈന്‍ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ മികച്ച ഭക്ഷണശാലകളെ തിരഞ്ഞെടുത്ത് ആദരിക്കാനും ഭക്ഷണപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കാനുമായി മനോരമ ഓൺലൈൻ ഗോൾഡൻ ക്ലോവ് എന്ന പേരിൽ ഒരു മൽസരം നടത്തുകയാണ്. കേരളത്തെ അഞ്ചു മേഖലകളായി തിരിച്ച് ഓരോ മേഖലയിലും, രുചിയും ഗുണനിലവാരവുമുള്ള മികച്ച ഭക്ഷണം വിളമ്പുന്ന ഓരോ ഭക്ഷണശാലയ്ക്കു വീതമാണ് പുരസ്കാരം.
അഞ്ചു സോണുകളെ അറിയാം
കേരളത്തെ അഞ്ചു മേഖലകളായി തിരിക്കുന്നു. ആദ്യത്തെ സോണിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. രണ്ടാമത്തെ സോൺ– ആലപ്പുഴ, കോട്ടയം, ഇടുക്കി, മൂന്നാം സോൺ– എറണാകുളം, തൃശ്ശൂർ, പാലക്കാട്. നാലാം സോൺ– കോഴിക്കോട്, മലപ്പുറം. അഞ്ചാം സോൺ– കണ്ണൂർ, വയനാട്, കാസർഗോഡ്. എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.
മല്‍സരം ഇങ്ങനെ
ആദ്യ ഘട്ടത്തിൽ റജിസ്ട്രേഷനാണ്. ഇരുപത്തിയഞ്ച് സീറ്റിന് മുകളിൽ ഡൈനിങ് ഉള്ള ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഈ മൽസരത്തിൽ പങ്കെടുക്കാം. മനോരമ ഓണ്‍ലൈൻ ഒരുക്കിയ ഗോൾഡൻ ക്ലോവ് അവാർഡ് എന്ന മിനി വെബ്സൈറ്റിലൂടെ ഹോട്ടൽ ഉടമകൾക്ക് ആപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഹോട്ടലിന്റെ വിശദവിവരങ്ങൾ, ഹോട്ടലിന്റെ ചിത്രങ്ങൾ, മെനു, സർട്ടിഫിക്കേറ്റുകൾ( എഫ്എസ്എസ്ഐ, പൊല്യൂഷൻ, സ്റ്റാഫ് ഹെൽത്ത് കാർഡുകൾ, റസ്റ്ററന്റിന്റെ പ്രവർത്തന സമയം എന്നിവയും അപേക്ഷയോടൊപ്പം ചേർക്കണം. ഇതിനായി 15 ദിവസത്തെ സമയവും നൽകിട്ടുണ്ട്.