മിക്സി കേടായോ? കടയിൽ കൊണ്ടുപോകാതെ തന്നെ ശരിയാക്കാൻ വഴിയുണ്ട്!

Mail This Article
അടുക്കളയിൽ മിക്സി പണിമുടക്കിയാൽ അന്നത്തെ ദിവസം മുഴുവനും പോയി എന്നുതന്നെ പറയാം. അരയ്ക്കാനും പൊടിക്കാനുമൊക്കെ മിക്സി ഇല്ലാതെ വീട്ടമ്മമാർക്ക് പറ്റില്ല. ശരിയായി മിക്സി ഉപയോഗിച്ചില്ലെങ്കിൽ പെട്ടന്ന് തന്നെ കേടായിപോകും. മിക്സിയുടെ ബ്ലേഡിന്റെ മൂര്‍ച്ചയും ആയൂസും കൂട്ടുവാനായി ഇനി ഇതൊക്കെ ശ്രദ്ധിക്കാം.
മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടുവാനായി കടയിൽ കൊണ്ടുപോകേണ്ടതില്ല, പണം ചെലവാക്കാതെ വീട്ടിൽ തന്നെ ശരിയാക്കാം. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടണോ? വഴിയുണ്ട്. മിക്സിയുടെ ജാർ നന്നായി കഴുകിയതിനു ശേഷം ഇത്തിരി അരി ചേർത്ത് നന്നായി പൊടിച്ചെടുത്താൽ മതി. ബ്ലേഡിന്റെ മൂർച്ച കൂട്ടാം. ശേഷം ജാറിന്റെ അടപ്പിലെ വാഷർ അയഞ്ഞിട്ടുണ്ടെങ്കിൽ ഉപയോഗ ശേഷം വാഷർ ഫ്രിജില്‍ ഫ്രീസറിൽ സൂക്ഷിച്ചതിനു ശേഷം ഉപയോഗിക്കാവുന്നതാണ്. നല്ല മുറുക്കം കിട്ടും. അതേ പോലെ തന്നെ ഗരം മസാല മിക്സിയിൽ പൊടിച്ചെടുത്തു കഴിഞ്ഞാൽ എത്ര കഴുകിയാലും ആ മണം പോകില്ല.

മിക്സി വൃത്തിയാക്കുമ്പോൾ ജാറിൽ നാരങ്ങാ നീരും ഉപ്പും ഇത്തിരി വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് കഴുകി കളയാം. ഗരം മസാലയുടെ മണം പെട്ടെന്ന് മാറ്റാം. ജാറുകൾ ഉൾപ്പെടെ, സോപ്പ് ചേര്‍ത്ത ഉപ്പു വെള്ളത്തിൽ നന്നായി കഴുകുക. കൂടാതെ ഉപയോഗം കഴിഞ്ഞതിനു ശേഷം മിക്സിയുടെ ജാറും മിക്സിയും പഴയ ബ്രഷ് വച്ച് നന്നായി ഉരച്ച് കഴുകാം. വിനാഗിരിയും വെള്ളവും ഒരേ പോലെ എടുത്ത് മിക്സിയുടെ ജാറിൽ ചേർത്ത് നന്നായി കഴുകി എടുത്താലും മിക്സി പെട്ടെന്ന് വൃത്തിയാക്കാം.
കാലപ്പഴക്കം ചെന്നാല്‍ മിക്സി തനി സ്വഭാവം കാണിക്കും, പതിയെ ഒച്ച ഉയര്‍ന്നു തുടങ്ങും. ഈ ഒച്ച ഒരു പരിധിവരെ നമുക്കു തന്നെ കുറയ്ക്കാന്‍ സാധിക്കും. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ
ചുവരിനരികില്‍ നിന്നും നീക്കി വയ്ക്കുക
ഒച്ച കൂടുന്നത് എല്ലായ്പ്പോഴും മിക്സിയുടെ പ്രശ്നം കൊണ്ടായിരിക്കണം എന്നില്ല. ചുവരിനരികിലാണ് മിക്സി വയ്ക്കുന്നതെങ്കില്‍ ശബ്ദം പ്രതിധ്വനിച്ച് വലിയ ഒച്ചയായി കേള്‍ക്കാം. അതിനാല്‍ മിക്സി ഉപയോഗിക്കുമ്പോള്‍ അടുക്കളയുടെ ഏകദേശം മധ്യഭാഗത്തായി വയ്ക്കാന്‍ ശ്രദ്ധിക്കുക.
ടവ്വലിനു മുകളിലായി വയ്ക്കുക
മിക്സിയുടെ ശബ്ദം കുറയ്ക്കാനുള്ള മറ്റൊരു മാര്‍ഗം, ഇത് ഒരു കട്ടിയുള്ള ടവ്വലോ മാറ്റോ വിരിച്ച ശേഷം അതിനു മുകളില്‍ വയ്ക്കുക എന്നതാണ്. കൂടാതെ, അസമമായ പ്രതലങ്ങൾ വൈബ്രേഷനുകൾക്ക് കാരണമാകുകയും ഒച്ച കൂട്ടുകയും ചെയ്യും. വൈബ്രേഷനുകൾ ആഗിരണം ചെയ്യാൻ ഒരു നോൺ-സ്ലിപ്പ് മാറ്റോ അല്ലെങ്കില്‍ റബ്ബർ പാഡോ മിക്സിക്ക് കീഴില്‍ വയ്ക്കുക.
അയവുള്ള ഭാഗങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക
മിക്സർ ഓഫ് ചെയ്ത് അൺപ്ലഗ് ചെയ്ത ശേഷം, അറ്റാച്ച്‌മെന്റുകൾ, ബീറ്ററുകൾ, മിക്‌സിംഗ് ബൗൾ തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിക്കുക. അവയൊന്നും ലൂസല്ല എന്ന് ഉറപ്പുവരുത്തുക.
ചലിക്കുന്ന ഭാഗങ്ങൾ ലൂബ്രിക്കേറ്റ് ചെയ്യുക
ചില മിക്സറുകൾക്ക് ലൂബ്രിക്കേഷൻ ആവശ്യമായി വരുന്ന ഗിയറോ ചലിക്കുന്ന ഭാഗങ്ങളോ കാണും. ലൂബ്രിക്കേഷൻ ആവശ്യമാണോ എന്നും മിക്സറിന് ഏത് തരത്തിലുള്ള ലൂബ്രിക്കന്റാണ് അനുയോജ്യമെന്നും നിർണ്ണയിക്കാൻ നിർമ്മാതാവിന്‍റെ നിർദ്ദേശങ്ങൾ പരിശോധിക്കുക. ഘർഷണവും ഒച്ചയും കുറയ്ക്കാൻ നിർദ്ദേശിച്ച പ്രകാരമുള്ള ലൂബ്രിക്കന്‍റ് ഉപയോഗിക്കുക.