Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രീൻ സാലഡ് ആരോഗ്യ ശീലമാക്കൂ...

green-salad-low-cholesterol-recipe

പോഷക സമൃദ്ധമായ സാലഡുകൾ ഏവർക്കും ഇഷ്ടപ്പെടും. ഗ്രീൻ സാലഡ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം. പലതരം പച്ചക്കറികൾ ഊണുമേശയിൽ പലഭാവത്തിൽ നിറയട്ടെ.

01. മല്ലിയില — അരക്കപ്പ്

    പുതിനയില — കാൽ കപ്പ്

    പച്ചമുളക് അരി കളഞ്ഞത് — രണ്ട്

    ഇന്തുപ്പ് — പാകത്തിന്

    നാരങ്ങാനീര് അല്ലെങ്കിൽ പൈനാപ്പിൾ ജ്യൂസ് — അര ചെറിയ സ്പൂൺ

    ഒലിവ് ഓയിൽ — അര ചെറിയ സ്പൂൺ

02. കാപ്സിക്കം (ചെറിയ കഷണങ്ങളാക്കിയത്) — ഒന്ന്

     ആപ്പിൾ (ചെറിയ കഷണങ്ങളാക്കി, നാരങ്ങാനീരു പുരട്ടി വച്ചത്) — ഒന്ന്

     ലെറ്റൂസ് ഇല (ചെറിയ കഷണങ്ങളായി പിച്ചിക്കീറിയത്) — ഒന്ന്

     കാരറ്റ് (ഗ്രേറ്റു ചെയ്തത്) — ഒന്ന്

     ഉലുവ മുളപ്പിച്ചത് — ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

01. ഒന്നാമത്തെ ചേരുവ മിക്സിയിൽ മയത്തിൽ അരച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക(മയോണീസിനു പകരം ഈ ഹെൽത്തി സാലഡ്  ഡ്രസ്സിങ് ഉപയോഗിക്കാം. ഫ്രിഡ്ജിൽ വച്ചിരുന്നാൽ രണ്ടു മൂന്നു ദിവസം കേടുകൂടാതിരിക്കും). 

02. ഇനി രണ്ടാമത്തെ ചേരുവ ബൗളിലാക്കി അതിലേക്ക് അര വലിയ സ്പൂൺ സാലഡ് ഡ്രസ്സിങ് ചേർത്ത് കുടഞ്ഞ് യോജിപ്പിക്കുക. കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ 

ഉലുവ — സൊലുബിൻ ഫൈബർ, ട്രൈഗൊണെല്ല

ഒലിവ് ഓയിൽ — MUFA (Mono Unsaturated Fatty Acids)

Your Rating: