Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോഷക സമ്പുഷ്ടമായൊരു സ്പൈസി കോൺ സൂപ്പ്...

Spicy Corn Soup

പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. രുചികരമായൊരു സ്പൈസി കോൺ സൂപ്പ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

1. സ്വീറ്റ് കോൺ ക്രീം സ്റ്റൈൽ — ഒരു പായ്ക്കറ്റ്

2. ഒലിവ് ഓയിൽ — മൂന്നു വലിയ സ്പൂൺ

3. സവാള — ഒന്ന്, പൊടിയായി അരിഞ്ഞത്

4. വെളുത്തുള്ളി — രണ്ടോ മൂന്നോ അല്ലി ചതച്ചത്

ഇഞ്ചി പൊടിയായി അരിഞ്ഞത് — ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് — രണ്ട്, പൊടിയായി അരിഞ്ഞത്

മല്ലി — ഒരു വലിയ സ്പൂൺ

ജീരകം — ഒരു ചെറിയ സ്പൂൺ

പെരുംജീരകം — ഒരു ചെറിയ സ്പൂൺ

5. വെള്ളം/സ്റ്റോക്ക് — നാലു കപ്പ്

6. ഉപ്പ് — പാകത്തിന്

7. ഏലയ്ക്ക — അഞ്ച് — ആറ്, പൊടിച്ചത്

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ എണ്ണ ചൂടാക്കി, സവാള വഴറ്റുക.

∙ ഇതിൽ നാലാമത്തെ ചേരുവ ചേർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റുക.

∙ പിന്നീട് കോണും വെള്ളം അല്ലെങ്കിൽ സ്റ്റോക്കും ചേർത്തു 10 മിനിറ്റ് തിളപ്പിക്കുക.

∙ പാകത്തിനുപ്പു ചേർത്തു വാങ്ങി ചൂടാറിയശേഷം മിക്സിയിൽ നന്നായി അടിക്കുക.

∙ അരിച്ചശേഷം വീണ്ടും ചൂടാക്കുക.

∙ വിളമ്പാനുള്ള ബൗളിലാക്കിയശേഷം മുകളിൽ ഏലയ്ക്കാപ്പൊടി വിതറുക.