Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യകരമായ ക്വീൻവ അവക്കാഡോ സാലഡ്

quinoa-avocado-salad

ആരോഗ്യകരമായൊരു ഭക്ഷണശീലം ജീവിതത്തിനു സന്തോഷം നൽകും. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാവുന്ന ആരോഗ്യകരമായ ക്വീൻവ അവക്കാഡോ സാലഡ് പരിചയപ്പെടാം.

ക്വീൻവ  അവക്കാഡോ സാലഡ്

നാരങ്ങാ നീര് – 3 ടേബിൾ സ്പൂൺ
അവക്കാഡോ ഓയിൽ – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി പൗഡർ – 3/4 ടീസ്പൂൺ
ഉപ്പ് – അര ടീസ്പൂൺ
കുരുമുളകുപൊടി – 1/4 ടീസ്പൂൺ
ക്വീൻവ – 3 കപ്പ് (വേവിച്ച് തണുപ്പിച്ചത്)
അവക്കാഡോ – 2 എണ്ണം മുറിച്ചത്
തക്കാളിപ്പഴം – 1 കപ്പ്
സാലഡ് വെള്ളരി – 1 കപ്പ്
മല്ലിയില – അരക്കപ്പ് ചെറുതായി അരിഞ്ഞത്
ഉള്ളിത്തണ്ട് – 1

തയാറാക്കുന്ന വിധം

നാരങ്ങാനീര് , ഓയിൽ, ഗാർലിക് പൗഡർ, ഉപ്പ്, കുരുമുളക് എന്നിവ ഒരു ബൗളിലിട്ട് യോജിപ്പിക്കുക. ഇതിലേക്ക് ക്വീൻവ, അവക്കാഡോ, തക്കാളിപ്പഴം, സാലഡ് വെള്ളരി,

മല്ലിയില, ഉള്ളിത്തണ്ട് എന്നിവ ചേർത്ത് മിക്സ് ചെയ്യാം.നാലു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.