Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യവസ്തുക്കളിലെ വിഷം കണ്ടെത്താൻ 9 വഴികൾ

മായം കലരാത്ത ഭക്ഷണം എല്ലാവരുടെയും സ്വപ്നമാണ്. വാങ്ങിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ വിഷാംശമുള്ള ഭക്ഷണവസ്തുക്കളെ നിത്യജീവിതത്തിൽ ഒഴിവാക്കാം.

1. പഴകിയ മീൻ എങ്ങനെ തിരിച്ചറിയാം?

∙ തിളക്കമില്ലാത്ത കുഴിഞ്ഞ ഇളം നീല നിറമുള്ള കണ്ണുകളാണെങ്കിൽ മീൻ പഴകിയെന്നർഥം.

∙ ചെകിളപ്പൂക്കൾക്ക് നല്ല രക്തവർണ്ണ മാണെങ്കിൽ ഉറപ്പിച്ചോളൂ. മീൻ ഫ്രെഷ് തന്നെ.

∙ അമോണിയയുടെയോ ഫോർമാസിൻ പോലുള്ള രാസവസ്തുക്കളുടെ മണമുണ്ടെങ്കിൽ മീൻ വാങ്ങരുത്.

Ayala Fish

2. പരിപ്പിലെ നിറം

കുറച്ചു പരിപ്പ് പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ കലർത്തി ഇതിലേക്ക് അഞ്ച് – ആറ് തുള്ളി ഹൈഡ്രോ ക്ലോറിക് ആസിഡ് ഇറ്റിക്കാം.

പിങ്ക്, പർപ്പിൾ നിറങ്ങൾ വരു ന്നുണ്ടെങ്കിൽ മെറ്റാനിൽ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഫൂഡ് കളറുണ്ടെന്ന് ഉറപ്പിക്കാം

3. മസാലപ്പൊടിയിലെ മായം

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാലപ്പൊടി കലക്കി ആ ലായനിയിലേക്ക് അൽപം അയഡിൻ ലായനി ഒഴിച്ചാൽ നീലനിറമാകുന്നുണ്ടെങ്കിൽ അതിന് സ്റ്റാർച്  അഥവാ അന്നജം ചേർത്ത് അളവുകൂട്ടിയ മസാലപ്പൊടിയാണെന്ന് ഉറപ്പിക്കാം.

4. മായം ചേർന്ന വെണ്ണ, നെയ്യ് കണ്ടെത്താം

കുറച്ച് വെണ്ണയോ  നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറിലേക്കൊഴിച്ച് കട്ടയാകുന്നതു വരെ ഫ്രിഡ്ജിൽ വയ്ക്കുക. വെവ്വേറെ പാളികളായി  കാണുന്നുണ്ടെങ്കിൽ അതിൽ മറ്റ് എണ്ണകൾ ചേർന്നിട്ടുണ്ട്.

ghee

5. ചായയിലും കാപ്പിയിലും നിറം

കൃത്രിമ നിറങ്ങൾ ചേർത്ത തേയില ഗ്ലാസിലെ വെള്ളത്തിലേക്കിട്ടാൽ നിറങ്ങൾ ഇളകിയിറങ്ങുന്നതു കാണാം. 

വെള്ളത്തിലേക്ക് അൽപം കാപ്പിപ്പൊടി വിതറുക. നല്ല കാപ്പിപ്പൊടി ഉയർന്നു നിൽക്കും. ചിക്കറിയുണ്ടെങ്കിൽ പെട്ടെന്നത് താഴേക്ക് പതിക്കും.

6. പഴങ്ങൾ പച്ചക്കറികൾ

ഏത്തപ്പഴത്തിന്റെ ഞെട്ട് ഭാഗം മാത്രം പച്ചനിറത്തിലായാൽ മായം സംശയിക്കാം. 

മാമ്പഴത്തിൽ കാത്സ്യം കാർബൈഡ് ചേർത്തിട്ടുണ്ടോ എന്നറിയാൽ അതു വച്ചയിടത്ത് കടുംപച്ച നിറമുണ്ടോ എന്നു നോക്കുക. 

മാമ്പഴത്തിനു ഒരേ മഞ്ഞനിറമുണ്ടെങ്കിലും മായമുണ്ടാകാം

Eat more fruits, veggies to reduce asthma symptoms

7.പഞ്ചസാര, തേൻ

പഞ്ചസാര വെള്ളത്തിൽ ലയിപ്പിച്ച് തേനിൽ ചേർക്കാറുണ്ട്. അൽപം നീളത്തിൽ പഞ്ഞി ചുരുട്ടിയെടുത്ത് തേനിൽ മുക്കുക. 

അത് കത്തിച്ചു നോക്കുക, നന്നായി കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമാണ്. 

കത്തുമ്പോൾ പൊട്ടലും ചീറ്റലും ഉണ്ടെങ്കിൽ പഞ്ചസാര ലായനിയുണ്ടെന്നു മനസ്സിലാക്കാം. ലായനിയിലെ ജലാംശമാണ് പൊട്ടലിനു കാരണം

honey

8.ധാന്യങ്ങളിൽ നിറമുമുണ്ടോ?

നനവുള്ള കൈയിൽ അൽപം അരിയെടുത്ത് നല്ല പോലെ തിരുമ്മുക. 

കൈയിൽ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ നിറം ചേർത്ത അരിയാണത്. 

അരിയിൽ അൽപം നാരങ്ങാനീര് ഒഴിച്ചാൽ ചുവപ്പ് നിറമുണ്ടെങ്കിലും നിറം കലർന്ന അരിയാണ്

x-default

9. പാൽ ശുദ്ധമാണോ?

ചൂടാക്കുമ്പോൾ പാലിന് മഞ്ഞ നിറം വരികയും ചെറിയ കയ്പ് രുചിയും കൈയിലെടുത്ത് ഉരയ്ക്കുമ്പോൾ വഴുവഴുപ്പുമുണ്ടെങ്കിൽ അതിൽ സിന്തറ്റിക് വസ്തുക്കൾ അടങ്ങിയിട്ടുണ്ട്

milk