Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണപ്രിയർക്കെല്ലാം നാളെയല്ലെങ്കിൽ മറ്റന്നാൾ പ്രമേഹം വരും!

637129938

പഞ്ചസാരയെ സ്‌നേഹിക്കാത്തവർ ആരെങ്കിലുമുണ്ടോ? ഇഷ്‌ടം കൂടുമ്പോഴും വിജയം തേടിയെത്തുമ്പോഴും പഞ്ചസാരയുടെ മധുരമില്ലാതെ ആഘോഷങ്ങളില്ല. നമ്മളറിയാതെ എപ്പോഴും നമ്മുടെകൂടെയുള്ള പഞ്ചസാര. നല്ല നാലു പഞ്ചാര വർത്തമാനത്തിൽ ഒതുക്കാവുന്ന പഞ്ചാരക്കഥയല്ല പഞ്ചസാരയുടെ ചരിത്രം. പഞ്ചസാര കണ്ടുപിടിക്കുന്നതിനു മുൻപുള്ള ലോകം എത്ര വിരസമായിരുന്നിരിക്കും എന്നാലോചിച്ചിട്ടുണ്ടോ? ഇന്ത്യയിലാണു പഞ്ചസാര ജനിച്ചതെന്ന് ചിലർ അവകാശപ്പെടുന്നു. ചൈനക്കാരാണ് പഞ്ചസാര കണ്ടുപിടിച്ചതെന്ന് അവരും അവകാശവാദമുന്നയിക്കുന്നുണ്ട്. ഗംഗയുടെ തീരത്തെ കരിമ്പു പാടങ്ങൾ വിളഞ്ഞുനിൽക്കുന്ന നാട്ടുരാജ്യമായിരുന്നു ബുദ്ധൻ ജനിച്ച പാടലീപുത്രമെന്ന് ചൈനക്കാരും വിശ്വസിക്കുന്നുണ്ട്. പഞ്ചസാര ജനിച്ചത് എവിടെ എന്നതിനു കൃത്യമായ ഉത്തരമില്ല എന്നർഥം.  ലോകത്തിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഇന്ത്യയിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ജനിതകമായി പ്രമേഹം ഉണ്ടാകുന്നതു തടയുവാനാകില്ലെങ്കിലും ശ്രദ്ധിച്ചുള്ള ജീവിതശൈലിമൂലം എൺപതു ശതമാനം വരെ ടൈപ്പ്  ‘2’ പ്രമേഹത്തെ കുറച്ചു കൊണ്ടുവരുവാൻ സാധിക്കും. തൂക്കക്കൂടുതൽ, കൂടുതൽ കൊഴുപ്പുളള ഭക്ഷണം മധുരമുള്ള ഭക്ഷണം, കുറച്ചു നാരുള്ള ഭക്ഷണം, ഉപ്പു കൂടുത ലുള്ള ഭക്ഷണം, ശരീരം അനക്കാത്ത  ജീവിതശൈലി ഇവരൊക്കെ പ്രമേഹത്തിന്റെ കൂട്ടുകാരാണ്. 

നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പഞ്ചസാര, മൈദാ കൊണ്ടുള്ള വിഭവങ്ങൾ എന്നിവ കഴിച്ചാലുടൻ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുന്നു. ഇതിനെ ഗ്ലൈസീമിക് ഇൻഡെക്സ് എന്നാണറിയപ്പെടുന്നത്.ഗ്ലൈസീമിക് ഇൻഡെക്സ് കൂടുതലുള്ള ഭക്ഷണം വേഗം ദഹി ക്കുകയും, തേൻ, കോൺഫ്ളെക്സ്, മുസ്ലി, ഉരുളക്കിഴങ്ങ്, പച്ചരി, റവ, മൈദാ വിഭവങ്ങൾ, ചേന, ചേമ്പ്, മരച്ചീനി, മധുര ക്കിഴങ്ങ് എന്നിവ കഴിച്ചാലുടൻ ജി ഐ കൂടും. ഈന്തപ്പഴം, തണ്ണിമത്തൻ, മാങ്ങാ, മുന്തിരി, ചക്കപ്പഴം, ഏത്ത പ്പഴം, പഴം ഇവയും രക്തത്തിലെ പഞ്ചസാര കൂട്ടും. 

ഭക്ഷണം അര വയർ മാത്രമേ കഴിക്കാവൂ. ഭക്ഷണമെന്നാൽ സമീകൃതാഹാരമാവുകയും വേണം. പലർക്കും ഭക്ഷണമെന്നാൽ അരിഭക്ഷണം മാത്രമാണ്. പച്ചക്കറികളും പഴങ്ങളും മാംസ്യത്തിന്റെ സ്രോതസ്സും വെള്ളവുമടക്കം അര വയർ മാത്രം കഴിക്കുക. മൂന്നു നേരം മാത്രം ഭക്ഷണം കഴിക്കുക. വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക. വിശപ്പു മാറിയാൽ ഭക്ഷണം കഴിക്കുന്നതു നിർത്തുക. വയർ നിറച്ച് ഏമ്പക്കം വരുന്നതു വരെ ഭക്ഷണം കഴിക്കുന്ന ഭക്ഷണപ്രിയർക്കെല്ലാം നാളെയല്ലെങ്കിൽ മറ്റന്നാൾ പ്രമേഹം വരും. മറ്റുളളവരുമായി താരതമ്യം ചെയ്താകരുത് നമ്മൾ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവു തീരുമാനിക്കേണ്ടത്–ഓരോരുത്തരുടെയും ആവശ്യം വ്യത്യസ്തമായിരിക്കും.

ഒരിക്കലും രണ്ടാമതും ഭക്ഷണം എടുക്കാതിരിക്കുക, വിളമ്പാതിരിക്കുക. ഭക്ഷണം കൊടുത്ത് സ്നേഹം കാണിക്കുന്ന രീതി അവസാനിപ്പിക്കണം.

ഓർക്കുക, അമിതാഹാരം ഒരു കൊടും വിഷമാണ്. ചില അടിസ്ഥാന തത്വങ്ങളും ഓർക്കുന്നതു നല്ലതാണ്. കുറേശ്ശെ തിന്നാൽ കൂടുതൽ കാലം ജീവിക്കാം.

ജി ഐ കുറവുള്ള ഭക്ഷണം: മള്‍ട്ടിഗ്രെയിൽ, മുഴുഗോതമ്പ്, സൂചി ഗോതമ്പ്, ആട്ടാറോട്ടി, ബസുമതി അരി, ചമ്പാവരി, കൂവരക്, ബാർലി, ഇലക്കറികൾ, പച്ചക്കറികൾ, ഓറഞ്ച്, സ്ട്രോെബറി, ജാമൂൻ, ആപ്പിള്‍, കിവി, എല്ലാ നിറത്തിലുമുള്ള ചെറികൾ, പാടമാറ്റിയ പാൽപ്പൊടി, ഉണങ്ങിയ സോയാബീൻ, കപ്പലണ്ടി എന്നിവയിൽ ജി ഐ കുറവാണ്. 

പ്രമേഹം രോഗികൾക്ക് ഡോ. എം റഹീനാ ഖാദർ തയാറാക്കിയ പാചകക്കുറിപ്പുകൾ 

diabetic-card-13

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ

ഊർജം 377 കി. കലോറി
മാംസ്യാംശം 11.7 ഗ്രാം
കൊഴുപ്പ് 20.6 ഗ്രാം
രണ്ടുപേർക്കു കഴിക്കാവുന്ന അളവാണിത്. 
 

diabetic-card-11

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍

ഊര്‍ജം 110 കി.കലോറി
കൊഴുപ്പ് 10 ഗ്രാം
സോഡിയം 70 മില്ലിഗ്രാം
രണ്ടുപേർക്കു ഉപയോഗിക്കാം.

diabetic-card-7


ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍

രണ്ട് ഇഡ്ഡലി 150 കി.കലോറി
പ്രോട്ടീൻ 5 ഗ്രാം
കൊഴുപ്പ് 2 ഗ്രാം
സോഡിയം 5 മില്ലിഗ്രാം

diabetic-card-3

ഗുണങ്ങൾ: ഇതു പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും നൽകാവുന്ന ഒരു നല്ല വിഭവമാണ്.

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ

ഊർജം 529 കി.കലോറി
മാംസ്യാംശം 18 ഗ്രാം
കാൽസ്യം 371 മില്ലിഗ്രാം
ഇരുമ്പ് 6.8 മില്ലിഗ്രാം




diabetic-card-6

ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
ഊർജം 356 കി.കലോറി
മാംസ്യാംശം 7.1 ഗ്രാം