Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പഞ്ചസാര അത്ര ‘പഞ്ചാര’യല്ല, ഒഴിവാക്കിയാൽ നന്ന്

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കണം എന്നു പറയാൻ എളുപ്പമാണ്. എന്നാൽ തുടങ്ങിക്കഴിയുമ്പോൾ മനസ്സിലാകും ഒറ്റയടിക്കു ചെയ്യാവുന്ന അത്ര എളുപ്പമല്ല കാര്യമെന്ന്. പടിപടിയായി ചിട്ടയായ ഭക്ഷണശീലത്തിലെത്താ നുള്ള ചില പൊടിക്കൈകളിതാ.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക: പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് കഴിയില്ല. എന്നാല്‍ ക്രമേണ ഉപയോഗം കുറച്ചു കൊണ്ടുവരുന്നത് എളുപ്പമാണു താനും. പഞ്ചസാരയ്ക്കു പകരം കാലറി കുറവുള്ള ഷുഗർ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാം. ഇത് മധുരം ഒഴിവാക്കുക എന്ന വൈഷമ്യം പരിഹരിക്കും. മധുരം കഴിക്കണ മെന്നു തോന്നുമ്പോൾ പഴങ്ങളും ഡ്രൈ ഫ്രൂട്സും കഴിക്കാവു ന്നതാണ്.

കുറച്ചു മാംസം കൂടുതൽ മത്സ്യം: ആഴ്ചയിൽ രണ്ടു തവണയെ ങ്കിലും മത്സ്യം കഴിക്കുന്നത് ശീലമാക്കുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അയല, മത്തി, ചൂര എന്നിവ പ്രത്യേകി ച്ചും. മത്സ്യം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഒമേഗ 3 യുടെ കലവറയായ വോൾനട്സ്, ഫ്ളാക്സീഡ് എന്നിവ കഴിക്കണം.

കൂടുതൽ പച്ചക്കറികൾ കഴിക്കാം: കഴിക്കുന്ന പാത്രത്തിന്റെ മുക്കാൽഭാഗവും പച്ചക്കറികൾ ആയിരിക്കാൻ ശ്രദ്ധിക്കണം. പല നിറങ്ങളിലുള്ള പച്ചക്കറികൾ കഴിക്കുന്നത് കൂടുതൽ പോഷകഗുണം ലഭിക്കാൻ സഹായിക്കും. വെള്ളരിക്ക, സാലഡ് കുക്കുമ്പർ, ചുരയ്ക്ക, പടവലങ്ങ തുടങ്ങി ജലാംശം കൂടുതൽ അടങ്ങിയ പച്ചക്കറികൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇവ വയർ നിറഞ്ഞ പ്രതീതി ഉണ്ടാക്കും. ദഹിക്കാനും എളുപ്പമാണ്. കഴിവതും സീസണലായ പച്ചക്കറികളും കഴിക്കുക.

നാരുള്ള ഭക്ഷണം ശീലിക്കാം: നാരുകൾ അടങ്ങിയ ധാന്യ ങ്ങൾ, വെണ്ടയ്ക്ക, കാബേജ്, ബ്രോക്ക് ലി എന്നിവ നിത്യ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ദിവസം രണ്ടുതരം പഴങ്ങൾ കഴിക്കാം: പ്രാതലിനൊപ്പവും വൈകുന്നേരത്തെ സ്നാക്ക്സായോ അത്താഴത്തിനു ശേഷമോ രണ്ടു നേരം രണ്ടു വ്യത്യസ്ത തരം പഴങ്ങൾ കഴിക്കാം. മാർക്കറ്റിൽ കിട്ടുന്ന വലിയ വില കൂടിയ പഴങ്ങൾ കഴിക്കണമെന്നു നിർബന്ധമില്ല. പകരം സീസണലായതും എളുപ്പത്തിൽ ലഭ്യമായതുമായ പഴങ്ങൾ കഴിക്കുക.

പ്രോബയോട്ടിക്, ഭക്ഷണം ശീലമാക്കാം: ചില ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുന്നു. വാഴപ്പഴം, സവാള, വെളുത്തുള്ളി, സോയാബീൻ, ഹോൾവീറ്റ് ബ്രെഡ് എന്നിവയിൽ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുന്ന പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. യോഗർ ട്ടും പുളിപ്പിച്ചു തയാറാക്കുന്ന കിംപി, ഇഡ്ഡലി, ദോശ എന്നിവയും പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണമാണ്.

ഹോട്ടൽ ഭക്ഷണം ഒഴിവാക്കാം: പുറത്തു നിന്നുള്ള ഭക്ഷണം പതിവായി കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് , ഉപ്പ്, മധുരം, എന്നിവ എത്താൻ ഇടയാക്കും. ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോൾ ബുഫെ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആരോഗ്യ കരമായ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകൾ തിരഞ്ഞെടുക്കാം. ഇടവേളകൾ സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ ചെലവഴി ക്കുന്നതിനു പകരം അവർക്കൊപ്പം നടക്കാനോ, സ്ഥലങ്ങൾ കാണാനോ സിനിമയ്ക്കോ പോകാം. (തിയേറ്ററിലെ ബട്ടറി പോപ്കോൺസ് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം).‌

വീട്ടിൽ ആരോഗ്യഭക്ഷണം മാത്രം: വീട്ടിൽ അമിത കാലറിയ ടങ്ങിയ സ്നാക്ക്സും ഡ്രിങ്ക്സും ജങ്ക് ഫൂഡുമൊക്കെ വാങ്ങി വയ്ക്കാതിരിക്കാം. പകരം പോഷകപ്രദമായ ഭക്ഷണങ്ങൾ ശീലമാക്കി അമിത കാലറിയെ അകറ്റി നിർത്താം.

ആസ്വദിച്ചു കഴിക്കാം: വായിക്കുമ്പോളും ടിവി കാണുമ്പോളും ചാറ്റിങ്ങിനും ഡ്രൈവിങ്ങിനും ഇടയിലുമെല്ലാം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ആഹാരം കുറെശ്ശെ ആസ്വദിച്ച് കഴിക്കണം. രാത്രി എട്ടിനു ശേഷം ഭക്ഷണം കഴിക്കുന്നതു കഴിവതും ഒഴിവാക്കണം. വിശക്കുന്നെങ്കിൽ കാലറി കുറഞ്ഞ ഹെൽതിയായ സ്നാക്ക്സ് കഴിക്കാം. സ്നാക്ക്സും മറ്റും ടിന്നിൽ നിന്ന് നേരിട്ടു കഴിക്കാതെ പാത്രത്തിലിട്ടു കഴിക്കുക. ഇടയ്ക്കൊക്കെ നിങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാം. പക്ഷേ, കുറഞ്ഞ അളവിൽ മാത്രം.

ഭക്ഷണ നിയന്ത്രണത്തോടൊപ്പം ചിട്ടയായ വ്യായാമം കൂടി ഉണ്ടെന്ന് ഉറപ്പു വരുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.