Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിയുണ്ട പായസം, പോച്ചു ചെയ്ത മുട്ട...വൃക്കരോഗികൾക്കു നൽകാവുന്ന ഭക്ഷണങ്ങൾ

Poached Egg പോച്ചു ചെയ്ത മുട്ട

അമിതവണ്ണമാണ് ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയ്ക്ക് അടിസ്ഥാന കാരണം. അമിതവണ്ണം വൃക്കകളുടെ ജോലിഭാരവും കൂട്ടുന്നു. വൃക്കരോഗികൾക്കു പൊതുവേ ചില ആരോഗ്യ ടിപ്പുകൾ പറയാം. പ്രോട്ടീൻ അഥവാ മാംസ്യാംശം ഭക്ഷണത്തിൽ കുറയ്ക്കണം. സോഡിയം അധികമുള്ള ഭക്ഷണം ഒഴിവാക്കുക. വൃക്കരോഗികള്‍ക്കു നൽകാവുന്ന ചില വിഭവങ്ങൾ

ചൗവരി കുറുക്കിയത്
ചേരുവകൾ

ചൗവരി – അര കപ്പ്
സ്കിംമിൽക്ക്പൗഡർ – ഒന്നര ടേബിൾ സ്പൂൺ
വെള്ളം – രണ്ടു കപ്പ്
പഞ്ചസാര–  മൂന്നു ടേബിൾ സ്പൂണ്‍‍

തയാറാക്കുന്ന വിധം

വെള്ളം തിളയ്ക്കുമ്പോൾ ചൗവരി കഴുകി അതിലിട്ടു നിരന്തരം ഇളക്കുക. അൽപ്പം ചൂടുവെള്ളത്തിൽ സ്കിം മിൽക്ക് പൗഡർ അലിയിച്ചെടുക്കുക. പാട മാറ്റിയ പാലും ഉപയോഗിക്കാം. കട്ട യില്ലാതെ കാച്ചിയെടുത്തു പഞ്ചസാര ചേർത്തുപയോഗിക്കാം.

egg

പോച്ചു ചെയ്ത മുട്ട
ചേരുവകള്‍

മുട്ട ഒരെണ്ണം
വെള്ളം ഒരു കപ്പ്

തയാറാക്കുന്ന വിധം

ഒരു പരന്ന പാത്രത്തിൽ വെള്ളം തിളപ്പിക്കുക. മുട്ടയുടെ വെള്ളയും മഞ്ഞും പൊട്ടാതെ നടുവിൽ വച്ചു പൊട്ടിച്ചു വെള്ള ത്തിൽ പതുക്കെ ഒഴിക്കുക. മുട്ടയുടെ മഞ്ഞയുടെ പുറത്ത് ഒരു വെള്ളപ്പാട വരുന്നതുവരെ പാചകം ചെയ്ത് ഒരു കണ്ണാപ്പ കൊണ്ടു സൂക്ഷിച്ച് എടുക്കുക.

611187436

പച്ചക്കറി സൂപ്പ്

എല്ലാ പച്ചക്കറികളും വൃക്കരോഗികൾക്കു നല്‍കുവാനാകില്ല. സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ കുറഞ്ഞ പച്ചക്കറികൾ തിരഞ്ഞെടുക്കണം.

ചേരുവകൾ

ഉരുളക്കിഴങ്ങ് ഒരു പകുതി
കാരറ്റ് ഒരു പകുതി
തലേദിവസം വെള്ളത്തിലിട്ടു
കുതിർത്ത വെള്ളം മാറ്റിയ
ചെറുപയർ ഒരു ടേബിൾസ്പൂൺ
സവാള ഒരു ചെറിയ കഷണം
വെണ്ണ അര ടേബിൾസ്പൂൺ
വെള്ളം മൂന്നു കപ്പ്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ്, കാരറ്റ്, ചെറുപയർ എന്നിവ പ്രഷർകുക്കറിലിട്ടു നല്ലവണ്ണം വേവിച്ചെടുക്കുക. വെണ്ണ ഒരു പാനിൽ ചൂടാക്കിയിട്ടു സവാള ചെറുതായി അരിഞ്ഞത് അതിലിട്ടു വഴറ്റുക. നല്ല മണം വരുമ്പോൾ പച്ചക്കറികൾ ചേർത്തു തിളപ്പിക്കുക. ഉപ്പും മല്ലിയി ലയും ചേർക്കരുത്.

489566212

സോയക്കറി

ചപ്പാത്തി, ദോശ എന്നിവയുടെ കൂടെ നൽകാം
ചേരുവകൾ

സോയാബീൻസ് അര കപ്പ്
തേങ്ങാപ്പാൽ രണ്ടു ടേബിൾസ്പൂൺ
സവോള ഒരു പകുതി

തയാറാക്കുന്ന വിധം

വെള്ളത്തില്‍ കുതിർത്ത സോയാബീൻ കുക്കറിൽ വേവിച്ചെടു ക്കുക. തേങ്ങാ പിഴിഞ്ഞു പാൽ എടുക്കുക. ഒരു പാനിൽ ഉള്ളി അരിഞ്ഞതു ചെറിയ തീയിൽ വഴറ്റിയിട്ടു തേങ്ങാപ്പാലും വെന്ത സോയാബീൻസും ചേർത്തു വേവിക്കുക.

പച്ചക്കറി മൻറി
(വ്യത്യസ്തമായ ഒരു രുചിക്കുവേണ്ടി വൃക്കരോഗികൾക്കു നൽകാവുന്ന വിഭവം)

ചേരുവകൾ

മൈദ അര കപ്പ്
ഉരുളക്കിഴങ്ങ് ഒരു ടേബിൾസ്പൂൺ
കാരറ്റ് അര ടേബിൾസ്പൂൺ
പഴുത്ത തക്കാളി ഒരു ചെറിയ പകുതി
വെണ്ണ ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

മൈദാ അൽപ്പം വെള്ളം ചേർത്തു ചപ്പാത്തിയെന്ന പോലെ കുഴയ്ക്കുക. ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ വേവിച്ചുടയ്ക്കുക. ഒരു പാനിൽ വെണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ തക്കാളിയും, കാരറ്റ്, ഉരുളക്കിഴങ്ങ് ഉടച്ചതും ചേർത്തു വഴറ്റുക. മൈദാ ചെറിയ ഉരുളകളാക്കി അൽപ്പം പരത്തി അതിലുള്ള പച്ചക്കറി ക്കൂട്ടു വച്ചു സമോസയെന്നപോലെ മടക്കിയെടുക്കണം. അപ്പ ച്ചെമ്പിൽ വെള്ളം തിളപ്പിച്ച് ആവിയിൽ മൻറി വേവിച്ചെടുക്കു ക.

ഉരുളക്കിഴങ്ങ് പാറ്റീസ്
ചേരുവകൾ

ഉരുളക്കിഴങ്ങ് ഒരെണ്ണം
റവ ഒരു ടേബിൾസ്പൂൺ
വെണ്ണ ഒരു ടേബിൾസ്പൂൺ
റൊട്ടിപ്പൊടി ഒരു ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് നല്ലവണ്ണം വേവിച്ച് ഉടയ്ക്കുക. അൽപ്പം വെണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് അതിലിട്ടു വഴറ്റുക. തണുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി കൈകൊണ്ടു തന്നെ പരത്തി കട് ലറ്റ് രൂപത്തിലാക്കുക. ഇതു റവയിൽ ഉരുട്ടിയെടുത്തു ദോശക്കല്ലിൽ വെണ്ണപുരട്ടി തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക.

അരിയുണ്ട പായസം
ചേരുവകള്‍

വറുത്ത അരിമാവ് കാൽ കപ്പ്
സ്കിംമിൽക്ക്പൗഡർ രണ്ടു ടേബിൾസ്പൂൺ
പഞ്ചസാര അര കപ്പ്
പാടമാറ്റിയ പാൽ അര കപ്പ്
വെള്ളം അര കപ്പ്

തയാറാക്കുന്ന വിധം

അരിമാവും സ്കിംമിൽക്ക്പൗഡറും അൽപ്പം വെള്ളത്തിൽ കുഴയ്ക്കുക. ചെറിയ ഉരുളകളാക്കി ഇഡ്ഡലിത്തട്ടിൽ വേവിച്ചെടുക്കുക. പാൽ അൽപ്പം വെള്ളം ചേർത്തു തിളയ്ക്കു മ്പോൾ അരി ഉണ്ടകൾ അതിലിട്ട് അധികം കുറുകാതെ വേവി ച്ചെടുക്കുക. പഞ്ചസാര ചേർത്തിളക്കി ഉപയോഗിക്കുക.

x-default

കടല ഓട്സ് കഞ്ഞി
ചേരുവകൾ

കടല കാൽ കപ്പ്
ഓട്സ് കാൽ കപ്പ്
വെള്ളം രണ്ടു കപ്പ്
വെണ്ണ ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം

കടല എട്ടു മണിക്കൂർ കുതിർത്തുവച്ച് ആ വെള്ളം ഊറ്റി കള യുക. ഇതു നല്ലവണ്ണം വേവിച്ചുടച്ചെടുക്കുക. ഒന്നരക്കപ്പ് വെള്ളം തിളയ്ക്കുമ്പോൾ ഓട്സ് അതിലിട്ടു കട്ടയില്ലാതെ ഇളക്കി വേവിക്കുക. വേകുമ്പോൾ വേവിച്ചുടച്ചുവച്ചിരിക്കുന്ന കടല ചേർത്തു കുറുക്കുക. വെണ്ണ ചേർത്തുപയോഗിക്കുക.

ഉപ്പിന്റെ അളവു രോഗത്തിന്റെ കാഠിന്യമനുസരിച്ചു ഡോക്ടറു ടെ നിർദേശ പ്രകാരം നിശ്ചയിക്കുക.

വൃക്കരോഗികള്‍ക്ക് ഊർജവും കൊഴുപ്പും നൽകണം. രുചിവ്യത്യാസത്തോടെ വേണം ഭക്ഷണം പാചകം ചെയ്യുവാൻ.

orange-peel

ഫ്രൂട്ട് പൻഞ്ച്
ചേരുവകൾ

ഓറഞ്ചു നീര് ഒരു കപ്പ് (രണ്ട് ഓറഞ്ച്)
തക്കാളി ജ്യൂസ് അര കപ്പ് (രണ്ടു വലുത്)
പഞ്ചസാര രണ്ടു ടേബിൾസ്പൂൺ
പഴം ഒരെണ്ണം


തയാറാക്കുന്ന വിധം

പഴം ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ഓറഞ്ച്, തക്കാളി നീരും ചേർത്തു പഞ്ചസാരയും വെള്ളവും കലർത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.