Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഷ് മോളിയുടെ രുചിക്കൂട്ട്

ശാന്ത അരവിന്ദ്
x-default

ഗീറൈസ്, അപ്പം, പത്തിരി, ഇടിയപ്പം തുടങ്ങിയവയോടൊപ്പം കഴിക്കാൻ പറ്റിയൊരു സൂപ്പർ ഫിഷ്മോളി രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ:

1. ദശക്കട്ടിയുള്ള മുള്ളു കുറഞ്ഞ ഏതെങ്കിലും മീൻ: അര കി.ഗ്രാം.
2. മഞ്ഞൾപൊടി: കാൽ ടീസ്പൂൺ
3. പച്ചമുളക്: 5 ഇടത്തരം
4. ഇഞ്ചി: അരയിഞ്ച് കഷണം
5. വെളുത്തുള്ളി: 6 അല്ലി
6. ചെറുനാരങ്ങാനീര്: ഒരു ടീസ്പൂൺ
7. കറിവേപ്പില: 5 – 6 ഇല
ഉപ്പ് – ആവശ്യത്തിന്
8. വെളിച്ചെണ്ണ: ആവശ്യത്തിന്
9. ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത്: 1 ടീസ്പൂൺ വീതം
10. സവാള നീളത്തിൽ അരിഞ്ഞത്: അരക്കപ്പ്
11. പച്ചമുളക് ചെറുതായരിഞ്ഞത്: ഒരു ടീസ്പൂൺ
12. കാരറ്റ് ചതുരക്കഷണങ്ങളാക്കിയത്: ഒരു ടേബിൾ സ്പൂൺ
13. കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത്: ഒരു ടേബിൾ സ്പൂൺ
14. തക്കാളി അകത്തെക്കുരുവും ദശയും നീക്കി മുറിച്ചത്: ഒരു ടേബിൾ സ്പൂൺ
15. തേങ്ങാപ്പാൽ – കട്ടിയുള്ള ഒന്നാം പാൽ: ഒരു കപ്പ്
രണ്ടാം പാൽ: മൂന്നു കപ്പ്
16. മല്ലിയില അരിഞ്ഞത് (തണ്ടോടെ): ആവശ്യത്തിന്
17. കാപ്സിക്കം കനംകുറച്ചു ഹാഫ് റൗണ്ടായി മുറിച്ചത്: 4 കഷണം
18. തക്കാളി കനംകുറച്ചു ഹാഫ് റൗണ്ടായി മുറിച്ചത്: 4 കഷണം
19. കുരുമുളകു ക്രിസ്പായി പൊടിച്ചത്: ഒന്നര ടീസ്പൂൺ
20. ഗരം മസാല ക്രിസ്പായി പൊടിച്ചത്: ഒരു ടീസ്പൂൺ‌

പാകപ്പെടുത്തുന്നത്: 

രണ്ടുമുതൽ ഏഴുവരെ നന്നായരച്ചെടുത്തു മീൻ കഷണങ്ങളിൽ പുരട്ടിവച്ചു മസാല പിടിച്ചുകഴിഞ്ഞാൽ പരന്ന പാത്രത്തിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ഷാലോ ഫ്രൈ ചെയ്യണം. ഇരുവശവും കൂടുതൽ മൊരിഞ്ഞുപോകാതെ വറുത്തു കോരി മാറ്റിവയ്ക്കണം.

ഫിഷ്മോളി തയാറാക്കാനുള്ള പാത്രം അടുപ്പത്തുവ‍ച്ചു കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് മൂപ്പിച്ചു സവാള ഇട്ടു വഴറ്റണം. 11 മുതൽ 14 വരെ വഴിക്കുവഴി ചേർത്തു വഴറ്റണം. ഇതിലേക്കു തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ചു തിളച്ചു കഴിഞ്ഞാൽ മീൻ കഷണങ്ങൾ വറുത്തു കോരിയതും കുറച്ചു മല്ലിയിലയും കുരുമുളകുപൊടി, ഗരം മസാല വിതറി നന്നായിളക്കി രണ്ടുമിനിറ്റ് അടച്ചുവച്ചതിനുശേഷം ഒന്നാംപാൽ ഒഴിക്കാം. ഇളക്കിക്കൊടുക്കാം.  തിളയ്ക്കാൻ തുടങ്ങുമ്പോൾ‌ തീ ഓഫാക്കി വിളമ്പാനുള്ള ഭംഗിയുള്ള ബൗളിലേക്കു കറി പകർന്നുവച്ചു മുകളിൽ കാപ്സിക്കം, ടൊമാറ്റോ ഹാഫ് റൗണ്ട്സുകൊണ്ട് അലങ്കരിച്ചു മുകളിൽ മല്ലിയിലയും കുരുമുളകുപൊടിയും ഗരം മാസാലയും വിതറി റെഡിയാക്കിവയ്ക്കാം.