Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എളുപ്പത്തിൽ തയാറാക്കാവുന്ന ഉലുവക്കഞ്ഞി

Karkidaka_Kanji പോഷകസമൃദ്ധമായ വെജിറ്റബിൾ സൂപ്പാണു കഞ്ഞിവെള്ളം

രുചിയും പോഷകഗുണവുമുള്ളൊരു ഉലുവക്കഞ്ഞി കർക്കിടക മാസത്തിൽ എല്ലാവരും രുചിക്കേണ്ട ആരോഗ്യകരമായ കൂട്ടാണ്. കുക്കറിൽ പാകം ചെയ്താൽ ജോലിഭാരം കുറയുമെങ്കിലും മൺകലത്തിൽ വേവിച്ചെടുക്കുന്ന കഞ്ഞിയുടെ രുചികിട്ടില്ലെന്നു മാത്രം. ഉലുവയുടെ പോഷകഗുണങ്ങൾ നിറഞ്ഞ കഞ്ഞി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ഉലുവ – 2 ടീസ് സ്പൂൺ, കുതിർത്തത്
ഉണക്കലരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ജീരകം – അര ചെറിയ സ്പൂൺ
തേങ്ങ ചുരണ്ടിയത് – ഒരു മുറി തേങ്ങയുടേത്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ നാലു കപ്പ് വെള്ളത്തിൽ അരിയും ഉലുവയും നന്നായി വേവിക്കുക.‌
∙ഇതിലേക്ക് തേങ്ങയും ജീരകവും കൈകൊണ്ട് ഞെരടി യോജിപ്പിച്ചത് ചേർത്തിളക്കാം.
∙പാകത്തിന് ഉപ്പും ചേർത്ത് വിളമ്പാം.