Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൂട് കഞ്ഞിയും ചെറുപയറും കഴിച്ചിട്ടുണ്ടോ?

kanjiandpayar

പൊടിയരിക്കഞ്ഞിയും ചെറുപയറും രുചിക്കാത്തവരില്ല. ഏറ്റവും രുചികരവും പോഷകഗുണവും നിറഞ്ഞ കഞ്ഞിയും പയറും രുചിക്കൂട്ട് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

1 പൊടിയരി – ഒരു കപ്പ്
2 ഉപ്പ് – പാകത്തിന്
3 വെണ്ണ – ഒരു ചെറിയ സ്പൂൺ പയറു തോരന്
4 വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5 ചുവന്നുള്ളി – അഞ്ച്
വെളുത്തുള്ളി – രണ്ട് അല്ലി
വറ്റൽ മുളക് – ആറ്
കറിവേപ്പില – ഒരു തണ്ട്
6 ചെറുപയർ – അരക്കപ്പ്, വേവിച്ചത്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
തേങ്ങ ചുരണ്ടിയത് – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം 

∙പൊടിയരി പാകത്തിനു വെള്ളമൊഴിച്ച് വേവിച്ച് കഞ്ഞി തയാറാക്കുക. പാകത്തിന് ഉപ്പു ചേർക്കുക.

∙വിളമ്പാനുള്ള പാത്രത്തിനു നടുവില്‍ വെണ്ണ വയ്ക്കുക. അതിനു മുകളിലേക്ക് ചൂടു കഞ്ഞി ഒഴിക്കുക.

∙ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി അൽപനേരം മൂടി വച്ച ശേഷം വിളമ്പാം. 

ശ്രദ്ധിക്കാൻ

കഞ്ഞി വെന്തശേഷം കട്ടി കുറയ്ക്കാനായി വെള്ളം ചേർക്കുകയാണെങ്കിൽ തണുത്ത വെള്ളത്തിന് പകരം തിളച്ച വെള്ളം ചേർക്കണം.