രുചിയുള്ളൊരു കടുകുമാങ്ങാ അച്ചാർ

കടുകുമാങ്ങാ ചിത്രം: സുചിത സുദർശ്

കടുകുമാങ്ങ സിംപിളും രുചികരവുമാണ്! വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്നൊരു രുചിക്കൂട്ട്.

1. പച്ചമാങ്ങ ചെറുതായി അരിഞ്ഞത് – 2
2 ഉപ്പ് – പാകത്തിന്
3. അച്ചാർപൊടി – രണ്ടു വലിയ സ്പൂൺ
4. നല്ലെണ്ണ – മൂന്നു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മാങ്ങാ ഉപ്പു പുരട്ടി അച്ചാർപൊടിയും ചേർത്തിളക്കി വയ്ക്കുക. നല്ലെണ്ണ തിളപ്പിച്ചാറിച്ച് അച്ചാറിൽ ചേർത്തിളക്കുക. (ആവശ്യത്തിന് കടുകും ഇതിലേക്ക് പൊടിച്ചു ചേർക്കാം)