Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാരങ്ങാക്കറി തൊടുകറികളിൽ മുൻപൻ

naranga-pickle

വടക്കൻ കേരളത്തില്‍ പ്രത്യേകിച്ചും കണ്ണൂരിലെ സദ്യകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു തൊടുകറിയാണിത് നാരങ്ങാക്കറി. എരവും പുളിയും നിറഞ്ഞൊരു നാരങ്ങാക്കറിക്കൂട്ട് പരിചയപ്പെടാം.

1. പഴുത്ത കറിനാരങ്ങ തൊലിയോടെ കനം കുറച്ചരിഞ്ഞു കുരു നീക്കിയത് – 200 ഗ്രാം. (ഒരു ചെറിയ നാരങ്ങ).
പച്ചമുളകു വട്ടത്തിൽ കനംകുറച്ചരിഞ്ഞത് – 25 ഗ്രാം
ഉപ്പ് – പാകത്തിന്
2. അച്ചാർപൊടി – രണ്ടു വലിയ സ്പൂൺ
3. വെളിച്ചെണ്ണ – രണ്ടു ഡിസേർട്ട് സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
ഉണക്കമുളക് – 2 (ചെറുതായി മുറിക്കണം).
കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

ഒന്നും രണ്ടും ചേരുവകൾ ഒന്നിച്ചാക്കുക. നല്ലവണ്ണം കൈകൊണ്ടു തിരുമ്മി യോജിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം മൂന്നാമത്തെ ചേരുവകൾ വറുത്തിടുക. ചാറു പോരെങ്കിൽ അൽപം വെള്ളം ചേർക്കുക.