Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിപ്പ് പുതുരുചിയിൽ

Onasadya-parippu

സദ്യയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പരിപ്പ് കറി, ചെറുപയറുപരിപ്പു കൊണ്ടുള്ള രുചികരമായൊരു പരിപ്പു കറിക്കൂട്ട് പരിചയപ്പെടാം.

1. ചെറുപയറുപരിപ്പ് ഇളം പാകത്തിൽ വറുത്തത് – ഒരു കപ്പ്
2. ഗരം മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
ഉണക്കമുളക് (ഓരോന്നും രണ്ടായി മുറിക്കണം) – 2
4. ഉപ്പ് – പാകത്തിന്
ചെറുനാരങ്ങാ നീര് – ഒരു ചെറിയ സ്പൂൺ
5. കുറുകിയ തേങ്ങാപ്പാൽ – അര കപ്പ്

പാകം ചെയ്യുന്ന വിധം

∙മസാലപ്പൊടി ഒരു വലിയ സ്പൂൺ വെള്ളത്തിൽ കുതിർത്തുവയ്ക്കുക.
∙പരിപ്പ്, പാകത്തിനു വെള്ളമൊഴിച്ചു മയത്തിൽ വേവിച്ചുടയ്ക്കുക.
∙ചാറ് ഇ‌ടത്തരം അയവിലാകുമ്പോൾ കുതിർത്ത മസാലപ്പൊടി ചേർക്കുക.
∙നാരങ്ങാനീരും ഉപ്പും ചേർത്ത്, അവസാനം തേങ്ങാപ്പാൽ ചേർത്ത് ഒന്നു ചൂടാകുമ്പോൾ വാങ്ങി (തിളയ്ക്കരുത്) മൂന്നാമത്തെ ചേരുവകൾ ഉലർത്തിച്ചേർക്കുക.