Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മമാരുടെ കൈപ്പുണ്യം നിറഞ്ഞ ഏഴ് രുചിക്കൂട്ടുകൾ

7-recipes

പ്രളയത്തെ അതിജീവിച്ച കുടുംബങ്ങൾ സാധാരണ ജീവിതത്തിലേക്ക്... ബ്രഡ്ഡും ബണ്ണും കഴിച്ചു പിടിച്ചുനിന്ന നാളുകൾ കഴിഞ്ഞു. ഇനി വായ്ക്കു രുചിയായി എന്തെങ്കിലുമൊക്കെ കഴിക്കാം. അതിനായി ചില വിഭവങ്ങളുടെ കുറിപ്പടികൾ. എല്ലാം അമ്മമാരുടെ കൈപ്പുണ്യം....

1) മത്തങ്ങാത്തോൽ ചമ്മന്തി

വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്–അഞ്ച്
ഉഴുന്നുപരിപ്പ് – ഒരു വലിയ സ്പൂൺ
കായം – ഒരു കഷണം
കടലപ്പരിപ്പ് – കാൽ ചെറിയ സ്പൂൺ
മത്തങ്ങയുടെ തൊലി കഷണങ്ങളാക്കിയത് – രണ്ടു കപ്പ്
വാളൻപുളി – ഒരു നെല്ലിക്ക വലുപ്പം
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെചേരുവ ചുവക്കെ വറുക്കുക. ചൂടാറുമ്പോൾ പൊടിച്ചു വയ്ക്കുക.
∙ ഇതേ വെളിച്ചെണ്ണയിൽ മത്തങ്ങാത്തൊലി വഴറ്റി ചൂടാറുമ്പോൾ പൊടിച്ച കൂട്ടിനൊപ്പം നാലാമത്തെ ചേരുവയും ചേർത്ത് അരയ്ക്കണം.
∙ആവശ്യമെങ്കിൽ സ്വാദ് ക്രമീകരിക്കാൻ അൽപം ശർക്കര ചേർക്കാം.

2) തവിടപ്പം

തവിട് – രണ്ടു കപ്പ്
ശർക്കര – ഒരു ഉണ്ട
തേങ്ങ – ഒരു മുറി, ചുരണ്ടിയത്
പാകം ചെയ്യുന്ന വിധം
∙തവിട് അൽപാൽപം വെള്ളം തളിച്ചു കുഴയ്ക്കുക.
∙ഒരു പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙പൂവരശ്ശിന്റെ ഇലയിലോ വാഴയിലയിലോ തവിടുമിശ്രിതം കനം കുറച്ചു പരത്തി നടുവിൽ തേങ്ങാമിശ്രിതം വച്ചു മടക്കുക.
∙ആവിയിൽ വേവിക്കുകയോ കനലിൽ ചുട്ടെടുക്കുകയോ ഓട്ടട പോലെ വറുത്തെടുക്കുകയോ ചെയ്യാം.

3) ചക്കക്കുരു പാട ഉപ്പേരി

1. ചക്കക്കുരുവിന്റെ പാട – രണ്ടു കപ്പ്
2. ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ചക്കക്കുരുവിന്റെ പുറത്തെ പാടയിൽ ഉപ്പു പുരട്ടി വയ്ക്കുക.
∙ചൂടായ വെളിച്ചെണ്ണയിൽ വറുത്തു കോരിയെടുക്കാം.

തയാറാക്കിയത്: ശ്യാമള നായർ

4) മീൻ പാലുപിഴിഞ്ഞ കറി

fish-mango-curry-recipe

മീൻ – അരക്കിലോ
തേങ്ങ – ഒരു വലുത്
വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – നാലു െചറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ
നാടൻ മാങ്ങ – മൂന്നു കഷണം, തൊലി കളഞ്ഞത്
ചുവന്നുള്ളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം
∙മീൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കണം.
∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും ഒന്നരക്കപ്പ് രണ്ടാംപാലും എടുക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ േചരുവ വഴറ്റണം.
∙ഇതിലേക്ക് അഞ്ചാമത്തെ േചരുവ അൽപം വെള്ളത്തിൽ കുഴച്ചതു ചേർത്തിളക്കി നന്നായി വഴറ്റുക.
∙മസാല മൂത്ത മണം വരുമ്പോൾ മാങ്ങാക്കഷണങ്ങൾ ചേർത്തിളക്കി, രണ്ടാം പാലും േചർത്തിളക്കുക.
∙മാങ്ങ വെന്തു തുടങ്ങുമ്പോൾ മീൻ കഷണങ്ങളും ഉപ്പും േചർത്തിളക്കണം.
∙മീൻ വെന്ത ശേഷം ഒന്നാംപാൽ േചർത്ത് ഇളക്കുക.
∙കറി നന്നായി ചൂടായി തിളയ്ക്കും മുൻപ് വാങ്ങി വയ്ക്കുക.
∙അൽപം വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കുക.
∙ഗ്രേവി കൂടുതൽ ആവശ്യമാണെങ്കിൽ കൂടുതൽ തേങ്ങാപ്പാൽ ചേർക്കാം.

5) കോഴിപ്പിടി

pidi

അരിപ്പൊടി – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
നെയ്യ് – ഒരു വലിയ സ്പൂൺ
തേങ്ങ – ഒന്ന്
എണ്ണ – പാകത്തിന്
ഇഞ്ചി – ഒന്നരയിഞ്ചു കഷണം, ചതച്ചത്
വെളുത്തുള്ളി ചതച്ചത് – ഒന്നര െചറിയ സ്പൂൺ
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
കറുവാപ്പട്ട – മുക്കാൽ െചറിയ സ്പൂൺ
ഗ്രാമ്പൂ – മുക്കാൽ‌ െചറിയ സ്പൂൺ
പെരുംജീരകം – അര െചറിയ സ്പൂൺ
കുരുമുളക് – രണ്ടു െചറിയ സ്പൂൺ
മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – മുക്കാൽ െചറിയ സ്പൂൺ
ചിക്കൻ – ഒന്ന്, വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്
ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്

പാകം ചെയ്യുന്ന വിധം
∙ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അരിപ്പൊടിയും ഉപ്പും േചർത്തിളക്കി ഇടിയപ്പത്തിന്റെ പാകത്തിനു വേവിക്കണം. ഇതിൽ നെയ്യ് ചേർത്തു നന്നായി കുഴയ്ക്കണം.
∙ഇതിൽ നിന്നു നെല്ലിക്ക വലുപ്പത്തിലുള്ള ഉരുളകളുണ്ടാക്കി ആവിയിൽ വേവിക്കുക.
∙എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതു ചേർത്തു രണ്ടു മിനിറ്റ് വഴറ്റിയ ശേഷം സവാളയും പച്ചമുളകും േചർത്തു നന്നായി വഴറ്റണം.
∙ഇളംബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ േചരുവ അരച്ചതു േചർത്തു വഴറ്റണം.
∙ മസാല മൂത്ത മണം വരുമ്പോൾ ചിക്കൻ കഷണങ്ങൾ േചർത്തിളക്കി വരട്ടി വേവിക്കുക.
∙ഇതിലേക്കു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാംപാൽ േചർത്തിളക്കി ചിക്കൻ മുക്കാൽ വേവാകുമ്പോൾ വേവിച്ച പിടിയും േചർത്തിളക്കുക.
∙ചിക്കൻ വെന്ത ശേഷം ഒന്നാംപാലും േചർത്തിളക്കി വാങ്ങണം.
∙കറിവേപ്പിലയും ചുവന്നുള്ളിയും അൽപം വെളിച്ചെണ്ണയിൽ മൂപ്പിച്ചു േചർക്കുക.

vettayappam-002

6) വട്ടയപ്പം
പച്ചരി – അരക്കിലോ
തേങ്ങ – രണ്ടു ചെറുത്
യീസ്റ്റ് – മുക്കാൽ െചറിയ സ്പൂൺ
പഞ്ചസാര – അര െചറിയ സ്പൂൺ
ചെറുചൂടുവെള്ളം – അരക്കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഉണക്കമുന്തിരി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙പച്ചരി അരമണിക്കൂർ കുതിർത്ത ശേഷം ഊറ്റി തോർത്തിൽ നിരത്തി, വെള്ളം മുഴുവൻ കളഞ്ഞെടുക്കണം.
∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നരക്കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാംപാലും പിഴിഞ്ഞെടുത്തു വയ്ക്കണം.
∙തേങ്ങയിൽ നിന്നു മുഴുവൻ പാലും പിഴിഞ്ഞു മാറ്റിയ ശേഷം അതും തരിയും േചർത്ത് ഇടിച്ചു പൊടിക്കണം.
∙പൊടിച്ച അരി–തേങ്ങ മിശ്രിതം ഇടഞ്ഞെടുക്കുക. ഇതു വീണ്ടും പൊടിച്ച ശേഷം ഇടഞ്ഞെടുക്കുക. ഇങ്ങനെ അരക്കപ്പ് പൊടി ബാക്കി വരുന്നതു വരെ പൊടിച്ച് ഇടയണം. ഇതാണ് തരി.
∙ഈ തരിയിൽ ഒന്നരക്കപ്പ് രണ്ടാംപാൽ ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി കപ്പി കാച്ചിയെടുക്കണം.
∙മൂന്നാമത്തെ േചരുവ യോജിപ്പിച്ച്, പൊങ്ങാനായി മാറ്റിവയ്ക്കുക. പൊങ്ങി വരുമ്പോൾ അരിപ്പൊടി–തേങ്ങ മിശ്രിതത്തിൽ േചർക്കുക.
∙പഞ്ചസാര അരക്കപ്പ് രണ്ടാംപാലിൽ ചേർത്തു ചെറുതീയിൽ വച്ചിളക്കി അലിയിച്ച്, കപ്പിയിൽ ചേർത്തിളക്കുക.
∙ചൂടാറിയ ശേഷം ഈ പാൽ മിശ്രിതം, അരി–തേങ്ങാ മിശ്രിതത്തിൽ േചർത്തിളക്കുക. ഒന്നാംപാലും ചേർത്തു കട്ട കെട്ടാതെ കലക്കി, പൊങ്ങാൻ വയ്ക്കണം.
∙മയം പുരട്ടിയ തട്ടിൽ ഒഴിച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് മുകളിൽ ഉണക്കമുന്തിരി നിരത്തി ആവിയിൽ വേവിച്ചെടുക്കുക.

തയാറാക്കിയത്: അന്നമ്മ ചാക്കോള

7) ചെറുചേമ്പും ചാളയും

fishcurry

1.ചാള – ഒരു കിലോ
2.കുടംപുളി – മൂന്നു ചുള
3.െചറുചേമ്പ് – അരക്കിലോ
4.മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചുവന്നുള്ളി – 10
കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി, അരിഞ്ഞത്
വെളിച്ചെണ്ണ – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചാള വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.
∙കുടംപുളി രണ്ടു കപ്പ് വെള്ളത്തിൽ കുതിരാൻ വയ്ക്കുക.
∙ചെറുചേമ്പു കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ചു വയ്ക്കണം.
∙അതിലേക്കു നാലാമത്തെ േചരുവ േചർത്തു നന്നായി തിരുമ്മി യോജിപ്പിച്ചു വയ്ക്കണം.
∙10 മിനിറ്റിനു ശേഷം ഇതിലേക്കു പുളിയും വെള്ളവും േചർത്തു വേവിക്കുക.
∙ചേമ്പ് മുക്കാൽ വേവാകുമ്പോൾ ചാള വൃത്തിയാക്കിയതും ചേർത്തു നന്നായി വേവിച്ചെടുക്കണം.
തയാറാക്കിയത്: റോസി വർഗീസ്.

കടപ്പാട്: വനിത പാചകം മാസിക