Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുരിങ്ങയില മോര് കാച്ചിയത്

muringa-moru

അൽപ്പം വ്യത്യസ്തമായി മുരിങ്ങയില ഇട്ട് മോരു കാച്ചിയാലോ. 

1. മുരിങ്ങയില നാരു കളഞ്ഞ് വൃത്തിയാക്കിയത് – 1 കപ്പ്
2. തേങ്ങ ചിരകിയത് – കാൽ കപ്പ്
3. പച്ചമുളക് – 2 എണ്ണം
4. ജീരകം – അര ടീ സ്പൂൺ
5. ചുവന്നുള്ളി – 3 എണ്ണം
6. മുളക് പൊടി – 1 ടീ സ്പൂൺ
7. മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
8. വറ്റൽമുളക് രണ്ടായി മുറിച്ചത് – 2 എണ്ണം
9. കടുക്, ഉലുവ – അര ടീ സ്പൂൺ വീതം
10. മോര് – മുക്കാൽ കപ്പ് (കുറച്ചു പുളിയുള്ളത്)
11. വെളിച്ചെണ്ണ – 2 ടീ സ്പൂൺ
12. ഉപ്പ്, വെള്ളം  – ആവശ്യത്തിന്

രണ്ട് മുതൽ 7 വരെയുള്ള ചേരുവ മോരൊഴിച്ച് അരച്ചുവയ്ക്കുക. ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകും ഉലുവയും പൊട്ടുമ്പോൾ വറ്റൽമുളക് ചേർത്ത് മൂപ്പിക്കുക. അതിലേക്ക് വൃത്തിയാക്കിയ മുരിങ്ങയിലയിട്ട് വഴറ്റുക. അതിലേക്ക് അരപ്പ് ചേർത്ത് വഴറ്റുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക. ഒഴിച്ചുകറിയായിട്ടാണ് ഇതുപയോഗിക്കുക.