Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മരുചിയിൽ ചിക്കൻ പെപ്പർ ഫ്രൈ

pepper-chicken സ്നേഹാംബികയും അമ്മ ശ്രീജ ബാലകൃഷ്ണനും

കുരുമുളകു പൊടിയിൽ കിടിലൻ ചിക്കൻ ഫ്രൈ രുചിച്ചു നോക്കിയിട്ടുണ്ടോ? വാഴക്കാലയിൽ നിന്നുള്ള സ്നേഹാംബികയും അമ്മ ശ്രീജ ബാലകൃഷ്ണനുമാണ് ഈ ആഴ്ച അമ്മരുചിയിൽ പെപ്പർ ചിക്കൻ ഫ്രൈ തയാറാക്കിയിരിക്കുന്നത്.

ചേരുവകൾ

1 ചിക്കൻ - 1കി.ഗ്രാ‌ം
2 കറിവേപ്പില - 5 തണ്ട്
3 എണ്ണ - 1 കപ്പ്
4 കുരുമുളക്പൊടി - 4 ടേബിൾ സ്പൂൺ
5 മുളക് പൊടി - 2 ടീ സ്പൂൺ
6 മഞ്ഞൾ പൊടി - 2 ടീ സ്പൂൺ
7 ഗരം മസാല പൊടി - 1 ടീ സ്പൂൺ
8 ഉപ്പ് - പാകത്തിന്
9 ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചിക്കനിൽ മുളക്, മഞ്ഞൾ, ഉപ്പ്, കുറച്ച് കുരുമുളക് എന്നിവ പുരട്ടി വയ്ക്കുക.

∙ ഓട്ടുരുളി അഥവാ ഫ്രൈപാൻ എടുക്കുക.

∙ ഉരുളി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കറിവേപ്പില ഇടുക .

അതിനു ശേഷം പുരട്ടി മാറ്റി വച്ചിരിക്കുന്ന ചിക്കനിടുക. നന്നായി ഇളക്കി തിളച്ച് കഴിയുമ്പോൾ ചെറിയ തീയിൽ അടച്ച് വേവിക്കുക . ചിക്കൻ വെന്തശേഷം ബാക്കി കുരുമുളക് പൊടിയു‌ം ഗരം മസാലയും ചേർക്കുക. വെള്ളം പതിയെ വറ്റിത്തീരുമ്പോൾ കറി വാങ്ങി വയ്ക്കുക. ഉള്ളി, ഇഞ്ചി വെളുത്തുള്ളി ചതച്ച ചേരുവ  വേവുന്ന സമയത്ത് ചേർക്കുക.